' തിരുത്തലുകളിലും വിദ്വേഷ പ്രവര്‍ത്തനങ്ങളിലും വിശ്വസിക്കരുത്'; വ്യാജ പ്രചാരണത്തിനെതിരെ ഉണ്ണി മുകുന്ദന്‍

മേപ്പടിയാന്‍ ചിത്രത്തിനെതിരെ നടക്കുന്ന വ്യാജ പ്രചാരണത്തിന് മറുപടിയുമായി നടന്‍ ഉണ്ണി മുകുന്ദന്‍. ‘മേപ്പടിയാന്‍’ തീര്‍ത്തും ഒരു കുടുംബ ചിത്രമാണെന്നും സിനിമയ്ക്കെതിരെ വരുന്ന വിദ്വേഷ പ്രചാരണങ്ങളില്‍ വിശ്വസിക്കരുത് എന്നും താരം പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെയാണ് ചിത്രത്തിനെതിരെ വന്ന വാര്‍ത്തയുടെ സ്‌ക്രീന്‍ റെക്കോര്‍ഡുകള്‍ പങ്കുവച്ചുകൊണ്ട് താരം കുറിച്ചത്. ”ഇവിടെ എല്ലാം വളരെ വ്യക്തമാണ്.

മേപ്പടിയാന്‍ തീര്‍ത്തും ഒരു കുടുംബ ചിത്രമാണ്. ഒരു സാധാരണ മനുഷ്യന്‍ അയാളുടെ ജീവിതത്തില്‍ അഭിമുഖീകരിക്കുന്ന ദൈനംദിന പോരാട്ടങ്ങളാണ് ചിത്രത്തിലൂടെ കാണിക്കുന്നത്. പക്ഷെ ഇത്തരം ചില തിരുത്തലുകളും വിദ്വെഷ പ്രചാരണങ്ങളും അനാവശ്യമാണ്. അതുകൊണ്ട് തന്നെ സിനിമ എന്താണ് പറയുന്നത് എന്നറിയാന്‍ എല്ലാവരും ‘മേപ്പടിയാന്‍’ കാണണം.” ഉണ്ണി മുകുന്ദന്‍ കുറിച്ചു.

മുസ്ലീം-ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്നതാണ് സിനിമയെന്നും കൂടാതെ ചിത്രം സേവാഭാരതിയുടെ മഹത്തായ പ്രവൃത്തികളെ പരാമര്‍ശിക്കുകയും ചെയ്യുന്നു എന്നും വ്യാജ പ്രചാരണത്തില്‍ പറഞ്ഞിരുന്നു. ഇതിനെ പൊളിച്ചെഴുതികൊണ്ടാണ് ഉണ്ണി മുകുന്ദന്‍ എത്തിയിരിക്കുന്നത്. ‘മേപ്പടിയാന്’ മികച്ച പ്രതികരണമാണ് എല്ലാ കോണുകളില്‍ നിന്നും ലഭിക്കുന്നത്. ചിത്രത്തെ പ്രശംസിച്ചതും നിരവധിപേര്‍ എത്തിയിരുന്നു.

നവാഗതനായ വിഷ്ണു മോഹനാണ് ‘മേപ്പടിയാന്റെ’ സംവിധായകന്‍. ഉണ്ണി മുകുന്ദന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ അഞ്ചു കുരിയന്‍ ആണ് നായികയാകുന്നത്. അജു വര്‍ഗീസ്, സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, കലാഭവന്‍ ഷാജോണ്‍, തുടങ്ങിയവര്‍ മാറ്റ് പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ എഡിറ്റിംഗ് ഷാമീറാണ് നിര്‍വ്വഹിക്കുന്നത്. ഈരാറ്റുപേട്ട, പാല, എന്നിവിടങ്ങളിലായാണ് ചിത്രം പൂര്‍ത്തീകരിച്ചത്. അയ്യപ്പനും കോശിയും എന്ന സിനിമയിലെ കുമാരന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കോട്ടയം രമേശും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Latest Stories

യുവതിയുടെ പീഡന പരാതി: രാജ്ഭവനില്‍ പൊലീസും മന്ത്രിയും കയറുന്നത് വിലക്കി; നിയമോപദേശം തേടി സര്‍ക്കാര്‍; സത്യം വിജയിക്കുമെന്ന് സിവി ആനന്ദ ബോസ്

ഷൂട്ടിംഗിനിടെ പരിക്കേറ്റു, കാലില്‍ സര്‍ജറി, മാസങ്ങളോളം ബെഡ് റെസ്റ്റ്..; അപകടത്തെ കുറിച്ച് ആസിഫ് അലി

ഖലിസ്ഥാന്‍ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; മൂന്ന് ഇന്ത്യന്‍ പൗരന്മാർ അറസ്റ്റില്‍, ഇന്ത്യൻ സർക്കാരുമായുള്ള ബന്ധം അന്വേഷണ പരിധിയിലെന്ന് കാനഡ

രാജസ്ഥാനും ഹൈദരാബാദും അല്ല, ഈ സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിൽ എല്ലാവരും തോൽപ്പിക്കാൻ ആഗ്രഹിക്കുന്ന ടീം അവന്മാരാണ്: ഹർഭജൻ സിംഗ്

ടി20 ലോകകപ്പ് 2024: 'ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച ടീം'; വിലയിരുത്തലുമായി സൗരവ് ഗാംഗുലി

ഉഷ്ണ തരംഗം റേഷന്‍ കട സമയത്തില്‍ മാറ്റം; കന്നുകാലികളെ മേയാന്‍ വിടുന്നതിലും സമയക്രമ നിര്‍ദേശം; എല്ലാ ജില്ലകളിലും ജാഗ്രത നിര്‍ദേശം

ഐപിഎല്‍ 2024: 'മുംബൈയുടെ പ്രകടനം ബെംഗളൂരു ട്രാഫിക്കിനേക്കാള്‍ മോശം'; പരിഹസിച്ച് മുന്‍ താരം

'തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്തു, ദൃശ്യം പകർത്തി'; പ്രജ്വലിനെതിരെ ​ഗുരുതര ആരോപണങ്ങളുമായി ജെഡിഎസ് പ്രാദേശിക നേതാവിന്റെ പരാതി

ടി 20 ലോകകപ്പ്: അവനെ പോലെ കളിക്കാൻ കഴിയുന്ന ഒരു താരം ഇന്ന് ഇന്ത്യയിൽ ഇല്ല, അദ്ദേഹത്തിന്റെ മികവിൽ ഇന്ത്യ ലോകകപ്പ് ജയിക്കും: ടോം മൂഡി

ഐപിഎല്‍ 2024: 'അവന് മൂന്ന് ഓവര്‍ നല്‍കിയപ്പോള്‍ തന്നെ മുംബൈ ഇന്ത്യന്‍സ് തോറ്റു'; തുറന്നടിച്ച് ഇര്‍ഫാന്‍ പത്താന്‍