ഞാനും അയാളുടെ കാമകേളികളുടെ ഇര, വെളിപ്പെടുത്തലുമായി പള്‍പ് ഫിക്ഷന്‍ നായിക

ഹോളിവുഡ് നിര്‍മ്മാതാവ് ഹാര്‍വെ വെയ്ന്‍സ്‌റ്റെയിന്റെ കാമകേളികള്‍ക്ക് താനും ഇരയായിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി പള്‍ഫ് ഫിക്ഷന്‍, കില്‍ബില്‍ തുടങ്ങിയ ചിത്രങ്ങളിലെ നായിക ഉമ തര്‍മന്‍. ഹാര്‍വെയ്‌ക്കെതിരെ എഴുപതോളം ലൈംഗിക അതിക്ര ആരോപണങ്ങളാണ് ഉണ്ടായിരിക്കുന്നത്. അതില്‍ ഏറ്റവും പുതിയതാണ് ഉമ ന്യൂയോര്‍ക്ക് ടൈംസിലൂടെ നടത്തിയിരിക്കുന്ന ഈ വെളിപ്പെടുത്തല്‍.

അയാള്‍ എന്നോട് എല്ലാ മോശംകാര്യങ്ങളും ചെയ്തുവെന്നാണ് അമേരിക്കന്‍ പത്രത്തിന് നല്‍കിയിരിക്കുന്ന അഭിമുഖത്തില്‍ ഉമ പറഞ്ഞത്. ലണ്ടനിലെ ഹോട്ടല്‍മുറിയിലായിരുന്നു അത് നടന്നത്. കില്‍ ബിലിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായിരുന്ന ഹാര്‍വെയുമായി മീറ്റിംഗിനായിരുന്നു അവിടെ ചെന്നത്.

“ആ സംഭവത്തിന് ശേഷം അയാളെ ഞാന്‍ നേരില്‍ കണ്ട് പറഞ്ഞതാണ്, എന്നോട് ചെയ്തത് വേറെ ഏതെങ്കിലും ഒരു പെണ്ണിനോട് ചെയ്താല്‍ നിന്റെ കരിയറും കുടുംബവും ഇമേജുമെല്ലാം തകര്‍ക്കുമെന്ന്” – ഉമ പറഞ്ഞു.

എന്നാല്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെ നിഷേധിക്കുകയാണ് ഹാര്‍വെ. ഉമയോട് ലൈംഗിക അതിക്രമം നടത്തിയെന്നത് കെട്ടിച്ചമച്ച ആരോപണമാണെന്നാണ് ഹാര്‍വെ പറഞ്ഞത്. രണ്ടു ദശാബ്ദകാലത്തിന്‌ശേഷം ഇത് പറയുന്നത് സംശയകരമാണെന്നും അദ്ദേഹം പ്രതികരിച്ചു.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്