രാജു ചേട്ടന് അങ്ങനെയൊരു അനുഭവം ഉണ്ടായത് ദൗര്‍ഭാഗ്യകരമാണ്, വലിയ വിഷമം തോന്നിയിരുന്നു: ടൊവിനോ

‘ആടുജീവിതം’ സിനിമയ്ക്കായി ഞെട്ടിക്കുന്ന രീതിയിലുള്ള മേക്കോവര്‍ ആയിരുന്നു പൃഥ്വിരാജ് ചെയ്തത്. അതുകൊണ്ട് തന്നെ പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമ കൂടിയാണിത്. ആടുജീവിതത്തെ കുറിച്ചും പൃഥ്വിരാജിനെ കുറിച്ചും നടന്‍ ടൊവിനോ തോമസ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

പൃഥ്വിരാജ് ആയതു കൊണ്ട് മാത്രമാണ് കൊറോണ കാലത്ത് പോലും തന്റെ ശരീരഭാരം നിലനിര്‍ത്തി കൊണ്ടു പോയത് എന്നാണ് ടൊവിനോ ഒരു അഭിമുഖത്തില്‍ പറയുന്നത്. ”ബഷീറിന്റെ നീലവെളിച്ചം പോലെ എനിക്ക് ചെയ്യാന്‍ ആഗ്രഹം ഉള്ള ഒരു രചനയാണ് ഖസാക്കിന്റെ ഇതിഹാസം. അതുപോലെ ഭയങ്കര ഇഷ്ടമായ ഒന്നാണ് ആടുജീവിതം.”

”ഒട്ടും എളുപ്പമായിട്ടുള്ള കാര്യമല്ല എന്നാലും വലിയ കൊതി തോന്നിയിട്ടുണ്ട്. രാജു ഏട്ടന്‍ അതിന് വേണ്ടി എടുത്ത എഫേര്‍ട്ട് ഒക്കെ നമ്മള്‍ കണ്ടതാണ്. ശരാശരി ഒരു ആക്ടര്‍ സിനിമയ്ക്ക് വേണ്ടി എടുക്കുന്ന എഫേര്‍ട്ടിനെക്കാള്‍ കൂടുതല്‍ ആടുജീവിതത്തിനായി അദ്ദേഹം എടുത്തിട്ടുണ്ട്. ആ സമയത്താണ് കൊറോണ വന്നത്.”

”പുള്ളിക്ക് ആ വെയ്റ്റ് പിന്നെയും തുടരേണ്ടി വന്നു. ലോക്ഡൗണില്‍ ഷൂട്ടിന് വേണ്ടി ചെയ്തതെല്ലാം വീണ്ടും തുടര്‍ന്ന് പോകേണ്ടി വന്നു. ലോക്ഡൗണ്‍ നീണ്ടു പോയപ്പോള്‍ പേഴ്‌സണലി എനിക്ക് വിലയ വിഷമം തോന്നിയിരുന്നു. ഒരു ആക്ടര്‍ ഇത്രയും ഡെഡിക്കേറ്റഡായി കമ്മിറ്റഡായിട്ട് എഫേര്‍ട്ട് എടുത്തിട്ട് അങ്ങനെയൊരു അനുഭവം ഉണ്ടായത് എത്ര ദൗര്‍ഭാഗ്യകരമാണ്.”

”ആ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ ലോക്ഡൗണ്‍ തീരുന്നത് വരെ ബിരിയാണി വാങ്ങിച്ച് കഴിക്കുമായിരുന്നു. രാജു ഏട്ടനായത് കൊണ്ട് മെയിന്‍ന്റൈന്‍ ചെയ്ത് പോയി. ട്രെയ്‌ലര്‍ കണ്ടപ്പോള്‍ മലയാളി പ്രേക്ഷകന്‍ എന്ന നിലയില്‍ എനിക്ക് അഭിമാനം തോന്നി” എന്നാണ് ടൊവിനോ പറയുന്നത്.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ