ഒരുമിച്ചിരുന്ന് കരഞ്ഞു, തല്ല് കൂടി.. അതിനിടെ ടാങ്ക് ലീക്കായി വെള്ളം മുഴുവന്‍ പുറത്തേക്ക് പോയി: ടൊവിനോ

ടൊവിനോ ട്രിപ്പിള്‍ റോളില്‍ എത്തുന്ന ‘അജയന്റെ രണ്ടാം മോഷണം’ സിനിമ തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ പിന്നിലെ കഷ്ടപ്പാടുകളെ കുറിച്ച് ടൊവിനോ പ്രസ് മീറ്റില്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. മാറി നിന്ന് കരഞ്ഞിട്ടുണ്ട്, തല്ലുകൂടിയിട്ടുണ്ട്, ചിരിച്ചിട്ടുണ്ട് എല്ലാം ഇപ്പോള്‍ മനോഹരമായ ഓര്‍മകളാണ് എന്നാണ് ടൊവിനോ പറഞ്ഞിരിക്കുന്നത്.

നല്ല ചൂട് ഉള്ളപ്പോഴും നല്ല തണുപ്പ് ഉള്ളപ്പോഴും ഒട്ടും സൗകര്യങ്ങള്‍ ഇല്ലാതെയുമൊക്കെ ഞങ്ങള്‍ക്ക് ഷൂട്ട് ചെയ്യേണ്ടി വന്നിട്ടുണ്ട്. അന്നൊക്കെ നമ്മള്‍ ഒരു സിനിമ എടുക്കാന്‍ ഇറങ്ങിയിരിക്കുന്നുവെന്ന് ഒരു സംഘം ആളുകള്‍ ഒരേ മനസോടെ പ്രവര്‍ത്തിച്ചതു കൊണ്ട് മാത്രം സംഭവിച്ച ഒരു സിനിമയാണ് ഇത്. ഓരോരുത്തരുടെയും പേര് എടുത്ത് പറയാനാണെങ്കില്‍ സുജിത്തേട്ടന്‍ ആയിരുന്നു ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട സപ്പോര്‍ട്ട് സിസ്റ്റം.

തുടക്കം മുതല്‍ അതിഭീകര പ്രതിസന്ധികള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ അതൊക്കെ തമാശയാണ്. അന്നൊക്കെ ഞങ്ങളൊക്കെ ഒരുമിച്ചിരുന്ന് കരഞ്ഞിട്ടുണ്ട്, തല്ല് കൂടിയിട്ടുണ്ട്, ചിരിച്ചിട്ടുണ്ട്. അന്ന് ഒരു സപ്പോര്‍ട്ട് സിസ്റ്റം സുജിത്തേട്ടന്‍ ആയിരുന്നു. നമുക്ക് പ്രശംസ വേണം. നന്നായി ചെയ്താല്‍ പ്രശംസ കിട്ടണം, മോശമായി ചെയ്താല്‍ വിമര്‍ശിക്കണം. ആ സമയത്ത് നിരന്തരമായി കിട്ടിക്കൊണ്ടിരുന്ന അഭിനന്ദനങ്ങള്‍ ആയിരുന്നു എന്റെ ഊര്‍ജം.

എന്റെ ചുറ്റും ഉണ്ടായിരുന്നവരൊക്കെ സുഹൃത്തുക്കള്‍ ആയിരുന്നു. എല്ലാവരും നല്ല പണിയെടുത്തിരുന്നു. ഇവരെ എല്ലാവരെയും ഒരു ചേട്ടന്റെ സ്ഥാനത്ത് നിന്ന് പിന്തുണച്ചത് സുജിത്തേട്ടന്‍ ആയിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത് മറ്റൊരു സംഭവം ഉണ്ടായി. ഷൂട്ടിംഗ് നടക്കുന്നത് കുറച്ച് ഉള്ളിലോട്ടാണ്. അവിടെ ഒരു വാട്ടര്‍ ടാങ്ക് മുഴുവന്‍ വെള്ളം നിറച്ചു കൊണ്ടാണ് ചിത്രീകരണം. എന്നാല്‍ ഷൂട്ടിംഗ് നടന്നു കൊണ്ടിരിക്കുമ്പോള്‍ ടാങ്ക് ലീക്കായി വെള്ളം മുഴുവന്‍ പുറത്തേക്ക് പോയി.

സാധാരണ ഞങ്ങള്‍ ആര്‍ട്ടിസ്റ്റുകളുടെ ഒരു ദിവസത്തെ കോള്‍ ഷീറ്റ് രാവിലെ ആറര മുതല്‍ രാത്രി ഒന്‍പതര വരെയൊക്കെയാണ്. അതിനപ്പുറത്തേക്ക് പോയാല്‍ രണ്ട് ദിവസത്തെ കോള്‍ഷീറ്റ് ആവും. അത് നിര്‍മ്മാതാവിന് അധിക ചെലവാണ്. ലൊക്കേഷന്റെ പൈസ ഒഴികെ, മറ്റെല്ലാ ആര്‍ട്ടിസ്റ്റുകള്‍ക്കും ഡബിള്‍ ബാറ്റ നല്‍കേണ്ടതായി വരും. എന്നാല്‍ ആ സീനില്‍ അഭിനയച്ചവരാരും ഡബിള്‍ ബാറ്റ വാങ്ങിയില്ല എന്നാണ് ടൊവിനോ പറയുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ