ഇതിന് പിന്നില്‍ ഒരു സംഘം തന്നെയുണ്ട്..; 'എആര്‍എം' വ്യാജ പതിപ്പ് പ്രചരിക്കുന്നതിനെതിരെ ടൊവിനോ

തിയേറ്ററില്‍ മികച്ച വിജയം നേടി പ്രദര്‍ശനം തുടരുന്ന ‘അജയന്റെ രണ്ടാം മോഷണം’ സിനിമയുടെ വ്യാജ പതിപ്പ് പ്രചരിക്കുന്ന സംഭവത്തില്‍ നിയമ നടപടിക്കൊരുങ്ങുകയാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. ഓണം റിലീസ് ആയി എത്തിയ ചിത്രം ട്രെയ്‌നിലിരുന്ന് ഒരാള്‍ കാണുന്നതിന്റെ വീഡിയോ അടക്കം പോസ്റ്റ് ചെയ്തു കൊണ്ട് സംവിധായകന്‍ ജിതിന്‍ ലാല്‍ പ്രതികരിച്ചിരുന്നു.

എആര്‍എമ്മിന്റെ വ്യാജ പതിപ്പ് പ്രചരിക്കുന്ന സംഭവത്തില്‍ ഇപ്പോള്‍ പ്രതികരിച്ചിരിക്കുകയാണ് നടന്‍ ടൊവിനോ തോമസും. സിനിമ വ്യവസായത്തെ ആകെ ബാധിക്കുന്ന വിഷയമാണ് ഇതെന്നും പിന്നില്‍ ഒരു സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് സംശയമുണ്ടെന്നും ടൊവിനോ പ്രതികരിച്ചു.

അതേസമയം, വ്യാജ പ്രിന്റ് കാണുന്ന വീഡിയോ പങ്കുവച്ച് ഇതൊക്കെ കാണുമ്പോള്‍ ഹൃദയം തകരുന്നു എന്നായിരുന്നു ജിതിന്‍ ലാലിന്റെ പ്രതികരണം. ‘ഒരു സുഹൃത്താണ് ഇത് എനിക്ക് അയച്ചു തന്നത്. ഹൃദയഭേദകം. വേറെ ഒന്നും പറയാനില്ല. ടെലിഗ്രാം വഴി എആര്‍എം കാണേണ്ടവര്‍ കാണട്ടെ. അല്ലാതെ എന്ത് പറയാനാ?’ എന്നും ജിതിന്‍ വീഡിയോക്കൊപ്പം കുറിച്ചു.

മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും യുജിഎം മോഷന്‍ പിക്ച്ചേഴ്സിന്റെ ബാനറില്‍ ഡോക്ടര്‍ സക്കറിയ തോമസും ചേര്‍ന്നാണ് അഞ്ചു ഭാഷകളില്‍ റിലീസ് ചെയ്ത ഈ ത്രീഡി ചിത്രം നിര്‍മ്മിച്ചത്. തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത് സുജിത് നമ്പ്യാരാണ്. ടൊവിനോ മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ചിത്രത്തില്‍ എത്തുന്നത്.

കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. ബേസില്‍ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമന്‍, ഹരീഷ് പേരടി, കബീര്‍ സിങ് , പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ