കണ്ണീര് തുടച്ച് സെല്‍ഫി എടുക്കും, മമ്മൂട്ടി ചിത്രത്തിന്റെ സെറ്റ് പൊളിച്ചപ്പോള്‍ അവിടെ ബാക്കി വന്ന ഭക്ഷണം കഴിച്ച് ജീവിച്ചിട്ടുണ്ട്: ടൊവിനോ തോമസ്

ഒരുപാട് സ്ട്രഗിള്‍ ചെയ്താണ് താന്‍ സിനിമയില്‍ എത്തിയതെന്ന് നടന്‍ ടൊവിനോ തോമസ് തുറന്നു പറഞ്ഞിട്ടുണ്ട്. സിനിമയില്‍ ചെറിയ വേഷങ്ങള്‍ ചെയ്താണ് ടൊവിനോ പിന്നീട് നായകനായി മാറിയത്. കരിയറിന്റെ ആദ്യ ഘട്ടത്തില്‍ ഭക്ഷണം കഴിക്കാന്‍ പോലും പ്രയാസപ്പെട്ടിരുന്നു എന്ന് പറയുകയാണ് ടൊവിനോ ഇപ്പോള്‍. ഒരു മമ്മൂട്ടി ചിത്രത്തിന്റെ സെറ്റ് പൊളിച്ചപ്പോള്‍ അവിടെ ബാക്കി വന്ന ഭക്ഷണം വരെ താന്‍ കഴിച്ചിരുന്നു എന്നാണ് നടന്‍ പറയുന്നത്.

കാക്കനാട് താമസിച്ചിരുന്ന സമയത്ത് ഒരുപാട് ഭക്ഷണമൊന്നും വാങ്ങിച്ച് കഴിക്കാന്‍ പണമില്ലായിരുന്നു. ഒരു റൈസ് കുക്കറും കുറച്ച് അരിയും കുറച്ച് പയറും കാണും. വീട്ടില്‍ നിന്നും കൊണ്ടു വന്ന അച്ചാറും ഉണ്ടാകും. മാസങ്ങളോളം അതായിരുന്നു ഞങ്ങളുടെ ഭക്ഷണം. ഒരിക്കല്‍ തീവ്രം ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്ക് നടക്കുന്ന സമയം.

ജവാന്‍ ഓഫ് വെള്ളിമല എന്ന സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ നടക്കുന്നത് ഞങ്ങളുടെ മുകളിലത്തെ ഫ്ളാറ്റിലാണ്. അതിന്റെയും മുകളിലായിരുന്നു ടെറസ്. ജവാന്‍ ഓഫ് വെള്ളിമലയുടെ സെറ്റിലെ പെട്ടിക്കട പൊളിച്ച് സാധനങ്ങളൊക്കെ ടെറസില്‍ കൊണ്ട് വച്ചിരുന്നു. കാലാവധി കഴിയാത്ത മാഗി, ബിസ്‌ക്കറ്റ്, ഒക്കെയുണ്ടായിരുന്നു. അതായിരുന്നു കുറച്ച് കാലം ഞങ്ങളുടെ ഭക്ഷണം.

ഞങ്ങള്‍ക്ക് വീട്ടില്‍ പോയാല്‍ നല്ല ഭക്ഷണം കിട്ടും. പക്ഷെ സിനിമ എന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയതാണല്ലോ. എനിക്ക് അന്ന് ബുള്ളറ്റുണ്ടായിരുന്നു. അതിനാല്‍ ഫോട്ടോസ്റ്റാറ്റ് എടുക്കാന്‍ പോകുന്നതും ഭക്ഷണം വാങ്ങിക്കാന്‍ പോകുന്നതുമൊക്കെ ഞാനായിരുന്നു. ദാരിദ്ര്യം ആണെങ്കിലും ഞങ്ങളുടെ ഇടയില്‍ സന്തോഷമായിരുന്നു.

വിഷമിച്ചിരിക്കുമ്പോള്‍ കരച്ചില്‍ വരുമ്പോള്‍ കണ്ണീര് തുടച്ച് ചിരിച്ചു കൊണ്ട് സെല്‍ഫി എടുക്കും, എന്നെങ്കിലും സന്തോഷം വരുമ്പോള്‍ പോസ്റ്റ് ചെയ്യാമെന്ന് പറഞ്ഞായിരിക്കും ഫോട്ടോ എടുക്കുക. കയ്യില്‍ പൈസ വരുമ്പോള്‍ പൈസ ഉള്ളതു പോലെയും ഇല്ലാത്തപ്പോള്‍ ഇല്ലാത്തതു പോലെയും ജീവിക്കാന്‍ സാധിക്കുമായിരുന്നു എന്നാണ് ഒരു അഭിമുഖത്തില്‍ ടൊവിനോ പറഞ്ഞിരിക്കുന്നത്.

Latest Stories

IND VS ENG: ഞാൻ ആരാ എന്താ എന്നൊക്കെ ഇപ്പോൾ മനസിലായി കാണും അല്ലെ; ബെൻ ഡക്കറ്റിന്‌ മാസ്സ് മറുപടി നൽകി ആകാശ് ദീപ്

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ ഉത്തരവ് ഇന്ന്; മനുഷ്യക്കടത്ത്, മതപരിവർത്തന കുറ്റങ്ങൾ നിലനിൽക്കില്ലെന്ന് വാദം

IND VS ENG: ബുംറ ഇല്ലെങ്കിൽ എന്താടാ, നിന്റെയൊക്കെ വിക്കറ്റ് എടുക്കാൻ ഈ ഡിഎസ്പി മതി; ഇംഗ്ലണ്ടിനെ തകർത്ത് മുഹമ്മദ് സിറാജ്

നടൻ കലാഭവൻ നവാസിന്റെ അപ്രതീക്ഷിത വേർപാടിൽ ഞെട്ടലോടെ സിനിമാലോകം; പോസ്റ്റുമോർട്ടം ഇന്ന്

അവാര്‍ഡ് കേരളത്തെ അപകീര്‍ത്തിപ്പെടുത്താനും വര്‍ഗീയത പടര്‍ത്താനും; ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിനെതിരെ പിണറായി വിജയന്‍

യെസ് ബാങ്ക് തട്ടിപ്പ് കേസ്; അനില്‍ അംബാനിയ്ക്ക് ലുക്ക് ഔട്ട് നോട്ടീസ്

IPL 2026: സഞ്ജുവിനായുള്ള പദ്ധതികൾ ഉപേക്ഷിച്ച് സിഎസ്കെ, മറ്റൊരു താരത്തെ ധോണിയുടെ പിൻഗാമിയായി എത്തിക്കാൻ നീക്കം

ഉപകരണങ്ങളോ ഉപകരണഭാഗങ്ങളോ കാണാതായിട്ടില്ല; ആരോഗ്യ മന്ത്രിയുടെ ആരോപണങ്ങള്‍ തള്ളി ഡോ ഹാരിസ് ചിറക്കല്‍

71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം; ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും മികച്ച നടന്മാർ, റാണി മുഖർജി മികച്ച നടി, മികച്ച സഹനടനും സഹനടിയുമായി വിജയരാഘവനും ഉർവ്വശിയും

യുഎസുമായി എഫ്-35 ജെറ്റ് ചര്‍ച്ച നടന്നിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍; ട്രംപിന്റെ തീരുവ യുദ്ധത്തില്‍ തിരിച്ചടിയ്ക്ക് പകരം ഡല്‍ഹി പ്രീണന സമീപനമാണ് സ്വീകരിക്കുകയെന്ന ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടിന് പിന്നാലെ വിശദീകരണം