'ലാലേട്ടന്‍ സ്ഫടികത്തില്‍ മുണ്ടൂരി അടിക്കുകയാണ് എന്നാല്‍ ഇവിടെ അടി കൊണ്ട് മുണ്ടൂരി പോയതാണ്'; ഫൈറ്റ് സീനിനെ കുറിച്ച് ടൊവിനോ

ടൊവിനോ തോമസിനെ നായകനാക്കി രോഹിത് വി.എസ് സംവിധാനം ചെയ്യുന്ന “കള” ഇന്ന് തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ചിത്രത്തില്‍ മുണ്ടില്ലാതെ ഫൈറ്റ് ചെയ്യുന്ന ഫോട്ടോ ടൊവിനോ പങ്കുവെച്ചിരുന്നു. മോഹന്‍ലാലിന്റെ സ്ഫടികം ചിത്രത്തിന് ശേഷം മുണ്ടൂരി അടിക്കുന്ന ഫൈറ്റ് സീന്‍ മലയാളത്തില്‍ വീണ്ടും വരുന്നത് ഇപ്പോഴാണെന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുയാണ് ടൊവിനോ.

സ്ഫടകത്തിലെ ഫൈറ്റ് സീനുകളില്‍ നിന്നും വ്യത്യസ്തമാണ് കളയിലേത് എന്നാണ് ടൊവിനോ പറയുന്നത്. “”ലാലേട്ടന്‍ സ്ഫടികത്തില്‍ മുണ്ടൂരി അടിക്കുകയാണെങ്കില്‍ ഇത് അടി കൊണ്ട് മുണ്ടൂരി പോയതാണ്. അത് രണ്ടും രണ്ടാണ്. പിന്നെ സ്വാഭാവികമായും ഒരു മുണ്ട് ഉടുത്ത് അടി ഉണ്ടാക്കുമ്പോള്‍ അത് ഊരി പോകും”” എന്നാണ് ടൊവിനോ ക്ലബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

ടൊവിനോയുടെ അത്യുഗ്രന്‍ ആക്ഷന്‍ ചിത്രങ്ങളിലൊന്നാകും ഇത് എന്നാണ് നേരത്തെ എത്തിയ ട്രെയ്‌ലര്‍ വ്യക്തമാക്കുന്നത്. സിനിമയുടെ ചിത്രീകരണത്തിനിടെ ടൊവിനോയ്ക്ക് പരിക്കേറ്റിരുന്നു. ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെ വയറിന് പരിക്കേല്‍ക്കുകയായിരുന്നു. ആഴ്ചകള്‍ നീണ്ട വിശ്രമത്തിന് ശേഷമാണ് താരം വീണ്ടും ഷൂട്ടിംഗിനെത്തിയത്.

രോഹിത്തിനൊപ്പം യദു പുഷ്പാകരനുമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഭാര്യയും, അച്ഛനും, കുട്ടിയുമടങ്ങുന്ന ഷാജി എന്ന കഥാപാത്രത്തിന്റെ വീട്ടില്‍ തുടര്‍ച്ചയായി നടക്കുന്ന സംഭവങ്ങളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ