അയ്യങ്കാളിയെ പറ്റി ഒരു മാസ് സിനിമ ചെയ്യണം.. ആ സിനിമയിൽ ജാതി മെക്കാനിസം വർക്കാവും : ടിനു പാപ്പച്ചൻ

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സഹസംവിധായകനായി പ്രവർത്തിച്ച് പിന്നീട് സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, അജഗജാന്തരം എന്നീ സിനിമകളിലൂടെ മലയാള സിനിമയിൽ തന്റേതായ സ്ഥാനമുണ്ടാക്കിയെടുത്ത സംവിധായകനാണ് ടിനു പാപ്പച്ചൻ.

കുഞ്ചാക്കോ ബോബനെ പ്രധാന കഥാപാത്രമാക്കി ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ ‘ചാവേർ’ സമ്മിശ്ര പ്രതികരണങ്ങളുമായി തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ കേരളത്തിന്റെ നവോത്ഥാന നായകൻ മഹാത്മ അയ്യങ്കാളിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരു മാസ്സ് സിനിമ ചെയ്യാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് പറഞ്ഞിരിക്കുകയാണ് ടിനു പാപ്പച്ചൻ.

” എനിക്ക് വലിയ അറിവൊന്നുമില്ല, പക്ഷേ ഞാൻ വായിച്ചിട്ടുള്ള അറിവ് വെച്ച് മാസ് ഹീറോ ആരാണെന്ന് ചോദിച്ചാൽ ഞാൻ പറയും അയ്യങ്കാളി ആണെന്ന്. അയ്യങ്കാളിയുടെ സിനിമ എടുക്കണമെന്നത് എന്റെ വലിയൊരു ആഗ്രഹമാണ്. അതിനുവേണ്ടി ഞാൻ ശ്രമിക്കുന്നുണ്ട്. ഭാവിയിൽ നടക്കുമോ എന്ന് അറിയില്ല. അയ്യങ്കാളിയുടെ ജീവിതം കേരളം തിരസ്കരിച്ച ഒരു ചരിത്രമാണ്. അദ്ദേഹത്തെ വെച്ച് ഒരു മാസ് സിനിമ ഇതുവരെ ഉണ്ടായിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത്. കേരളം എത്രത്തോളം അദ്ദേഹത്തെ അഡ്രസ് ചെയ്തിട്ടുണ്ടെന്ന് ചോദിച്ചാൽ എനിക്കറിയില്ല.” സൈന സൌത്ത് പ്ലസിന് നൽകിയ അഭിമുഖത്തിലാണ് ടിനു പാപ്പച്ചൻ ഇങ്ങനെ അഭിപ്രായപെട്ടത്.

ചാവേറിൽ പറഞ്ഞിരിക്കുന്ന ജാതി പൊളിറ്റിക്സ് കാലാകാലങ്ങളായി അഡ്രസ്സ് ചെയ്യപ്പെടുകയും പെടാതിരിക്കുകയും ചെയ്യുന്ന ഒന്നാണെന്നും താഴ്ന്ന ജാതിക്കാരൻ ഉയർന്ന ജാതിക്കാരന്റെ കുടുംബത്തിൽ അംഗമാവുന്ന ഘട്ടം വരുമ്പോഴാണ് ജാതി മെക്കാനിസം വർക്ക് ആവുന്നതെനും ടിനു കൂട്ടിച്ചേർത്തു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ