മോഹന്‍ലാല്‍ ചിത്രം ഉപേക്ഷിച്ചത് എന്തുകൊണ്ട്? ഒടുവില്‍ പ്രതികരിച്ച് ടിനു പാപ്പച്ചന്‍

മോഹന്‍ലാല്‍ ചിത്രം ഉപേക്ഷിച്ചതിന് പിന്നിലെ കാരണം വ്യക്തമാക്കി സംവിധായകന്‍ ടിനു പാപ്പച്ചന്‍. താന്‍ കഥ പറഞ്ഞ മോഹന്‍ലാലിന് വര്‍ക്ക് ആയില്ല. അതുകൊണ്ട് ആ പ്രോജക്ട് മാറിപ്പോയി എന്നാണ് സംവിധായകന്‍ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഇത് പോലൊരു കഥ താന്‍ ചിയാന്‍ വിക്രമിനോടും പറഞ്ഞിട്ടുണ്ടെന്നും ടിനു പാപ്പച്ചന്‍ പറഞ്ഞു.

”ഞാന്‍ കഥ പറഞ്ഞിട്ടും വര്‍ക്ക് ആകാത്ത ആളുകളുണ്ട്. ഞാന്‍ മോഹന്‍ലാല്‍ സാറിനോട് കഥ പറഞ്ഞിട്ടുണ്ട്. പക്ഷെ അദ്ദേഹത്തിന് കഥ വര്‍ക്ക് ആയില്ല. അതാണ് ആ സിനിമ മാറിപ്പോകാനുള്ള കാരണം, പക്ഷെ ഇനിയും അദ്ദേഹത്തോട് കഥ പറയാനുള്ള അവസരമുണ്ട് എന്നാണ് ഞാന്‍ അറിഞ്ഞത്.”

”മോഹന്‍ലാല്‍ പോലെയുള്ള വലിയ നടനെ കഥ പറഞ്ഞ് തൃപ്തിപ്പെടുത്തുക എളുപ്പമല്ല. തമിഴ് സൂപ്പര്‍താരം വിക്രത്തോടും ഞാന്‍ ഇത്തരത്തില്‍ കഥ പറഞ്ഞിട്ടുണ്ട്. എന്നാല്‍ അത് അദ്ദേഹത്തിന് വര്‍ക്ക് ആയില്ല” എന്നും ടിനു പാപ്പച്ചന്‍ വ്യക്തമാക്കി.

അതേസമയം, ടിനു പാപ്പച്ചന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ‘ചാവേര്‍’ ആണ് തിയേറ്ററില്‍ പ്രദര്‍ശനം തുടരുന്നത്. ജോയ് മാത്യു രചന നിര്‍വഹിച്ച ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിത്രത്തിനെതിരെ കടുത്ത രീതിയിലുള്ള ഡീഗ്രേഡിംഗും നടക്കുന്നുണ്ട്.

Latest Stories

തലൈവർക്കൊപ്പം നഹാസ് ഹിദായത്ത്; പുതിയ ചിത്രമാണോയെന്ന് ആരാധകർ

ഫഹദ് ഉഗ്രൻ ഫിലിംമേക്കറാണ്, അത് അധികമാർക്കും അറിയില്ല: വിനീത് കുമാർ

ഫഹദും നമ്മളും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്, ഫഹദ് ഇന്നൊരു പാൻ ഇന്ത്യൻ ആക്‌ടറാണ്: വിനയ് ഫോർട്ട്

21 വർഷം കാത്തിരിക്കേണ്ടി വന്നു, വിദ്യാജിയുടെ ഒരു പാട്ടിൽ അഭിനയിക്കാൻ: ഇന്ദ്രജിത്ത്

'രാജ്യത്തെ മുഴുവൻ ജനങ്ങളും ചേർന്ന് ഏകാധിപത്യത്തെ നേരിടണം'; കെജ്രിവാള്‍ പുറത്തേക്ക്

കെജ്രിവാളിന്റെ മടങ്ങിവരവും ബിജെപിയ്ക്ക് മുന്നിലെ പൊള്ളുന്ന യാഥാര്‍ത്ഥ്യവും; അകത്ത് പോയതിലും ശക്തനായി 51ാം നാളിലെ തിരിച്ചുവരവ്

ആവേശം 2 ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെകിൽ അതിന് ഒറ്റക്കാരണം സജിൻ ഗോപുവിനൊപ്പം കൂടുതൽ സീൻ ചെയ്യാൻ വേണ്ടിയാണ്: ഫഹദ് ഫാസിൽ

ഈ രോഗമുണ്ടെങ്കിൽ ഒരു തുള്ളി മദ്യം പോലും കഴിക്കാത്തവരാണെങ്കിലും പൊലീസ് ചെക്കിം​ഗിൽ കുടുങ്ങും!

ഭാര്യ ഗര്‍ഭിണിയാണെന്ന് ജസ്റ്റിന്‍ ബീബര്‍.. പിന്നാലെ വിവാഹമോതിരം പങ്കുവച്ച് മുന്‍കാമുകി സെലീനയുടെ പോസ്റ്റ്; ചര്‍ച്ചയാകുന്നു

തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കണ്ട, ചര്‍ച്ച നടത്തണം; കെബി ഗണേഷ്‌കുമാറിനെ തള്ളി സിപിഎം