സന്ധ്യാചര്‍ച്ചകള്‍ക്കല്ല നേതാക്കന്മാര്‍ ഇരിക്കേണ്ടത്, ആ സമയം നിങ്ങള്‍ മലപ്പുറത്തും നിലമ്പൂരിലും നേരിട്ടിറങ്ങൂ, പ്രസംഗിക്കാതെ പ്രവര്‍ത്തിക്കൂ: ടിനി ടോം

നേതാക്കന്മാര്‍ ചാനല്‍ ചര്‍ച്ചകളില്‍ ഇരുന്ന് പ്രസംഗിച്ച് സമയം കളയാതെ സമൂഹത്തിലേക്ക് ഇറങ്ങി പ്രവര്‍ത്തിക്കണമെന്ന് നടന്‍ ടിനി ടോം. റിപ്പോര്‍ട്ടര്‍ ചാനലുമായുള്ള അഭിമുഖത്തിലാണ് ടിനു ടോം ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ പ്രളയത്തില്‍ ദുരിതമനുഭവിച്ചവര്‍ക്ക് വേണ്ട സഹായം ലഭിച്ചില്ലെന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി പറഞ്ഞതിനെ അനുകൂലിച്ച ടിനു ടോം ധര്‍മജന്‍ ഒരു പച്ചയായ മനുഷ്യനാണെന്നും അദ്ദേഹത്തിന്റെ വികാരമാണ് അദ്ദേഹം പങ്കുവെച്ചതെന്നും പറഞ്ഞു.

“അവനെ എത്രമാത്രം ആളുകള്‍ പിന്തുണയ്ക്കുന്നുണ്ടെന്ന് കമന്റുകള്‍ കണ്ടാല്‍ അറിയാം. പാര്‍ട്ടി നോക്കിയല്ല കാര്യങ്ങള്‍ ചെയ്യുന്നത്. ആരാണോ കാര്യങ്ങള്‍ ഏറ്റെടുത്ത് ചെയ്യേണ്ടത് അവരോടാണ് ധര്‍മജന്‍ പറഞ്ഞത്. ഒരിക്കലും ഒരു പ്രസ്ഥാനത്തിനെതിരെയല്ല പറഞ്ഞത്. അവന്റെ സഹജീവികള്‍ കഷ്ടപ്പെടുന്നത് കണ്ടാണ് അങ്ങനെയൊരു പ്രതികരണം ഉണ്ടായത്.”

“കഴിഞ്ഞ തവണ താരസംഘടനയായ അമ്മ അഞ്ച് കോടിയാണ് ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കിയത്. പണം എന്ത് ചെയ്തെന്ന് അന്വേഷിച്ചപ്പോള്‍ ഗവണ്‍മെന്റിന്റെ പോളിസി അനുസരിച്ചേ കാര്യങ്ങള്‍ ചെയ്യാനാകൂ എന്നാണ് അവര്‍ പറഞ്ഞത്. അത് എങ്ങനെ ഉപയോഗിച്ചൂ എന്നതിനെ കുറിച്ച് അറിയാനുള്ള അവകാശവും അര്‍ഹതയും നമുക്കുണ്ട്. ചാനലുകളിലെ സന്ധ്യാചര്‍ച്ചകളില്‍ അല്ല നേതാക്കാള്‍ ഇരിക്കേണ്ടത്. ആ സമയം നിങ്ങള്‍ മലപ്പുറത്തും നിലമ്പൂരിലും നേരിട്ടിറങ്ങൂ. പ്രസംഗിക്കാതെ പ്രവര്‍ത്തിക്കൂ എന്നാണ് ഞാന്‍ പറയുന്നത്.” ടിനു ടോം പറഞ്ഞു.

Latest Stories

പണ്ട് ധോണി മാസ് കാണിച്ചതിന് എല്ലാവരും കൈയടിച്ചു, എന്നാൽ അന്ന് അവിടെ അവന്റെ അവസ്ഥ നേരെ ആയിരുന്നെങ്കിൽ ഒന്നും നടക്കില്ലായിരുന്നു; ഇന്ത്യൻ ആരാധകർ ഇന്നും ആഘോഷിക്കുന്ന വിഡിയോയിൽ ചെന്നൈ നായകനെ കുത്തി വരുൺ ആരോൺ

ഞാന്‍ ഇവളെ കാണാനായി സ്വര്‍ഗത്തിലെത്തി..; അന്തരിച്ച നടി ശ്രീദേവിക്കൊപ്പമുള്ള ചിത്രവുമായി ആര്‍ജിവി, വിവാദം

ഡല്‍ഹിയില്‍ വീണ്ടും പോര് മുറുകുന്നു; വനിതാ കമ്മീഷനിലെ 223 ജീവനക്കാരെ പിരിച്ചുവിട്ട് ലഫ്റ്റനന്റ് ഗവര്‍ണര്‍

ഈ ടി20 ലോകകപ്പ് അവര്‍ക്ക് തന്നെ; പ്രവചിച്ച് ലങ്കന്‍ ഇതിഹാസം

മലപ്പുറത്ത് പ്ലസ് വൺ സീറ്റുകളുടെ എണ്ണം കൂട്ടി

വമ്പൻ നാണക്കേടിന്റെ ലിസ്റ്റിൽ ചെന്നൈയും ബാംഗ്‌ളൂരിനും രാജസ്ഥാനും കൂട്ടായി ഇനി മഞ്ഞപ്പടയും; ആ അപമാനം ഇങ്ങനെ

സൂര്യ ഒരു അസാമാന്യ മനുഷ്യന്‍, അദ്ദേഹത്തിന്റെ 200 ശതമാനവും കങ്കുവയ്ക്ക് നല്‍കിയിട്ടുണ്ട്: ജ്യോതിക

പൊലീസ് ഉദ്യോഗസ്ഥനെ ലഹരിസംഘം വിഷം കുത്തിവച്ച് കൊലപ്പെടുത്തി; ആക്രമണം മോഷ്ടാവിനെ പിന്തുടരുന്നതിനിടെ

എൻഡിഎ സ്ഥാനാർത്ഥി പ്രജ്വൽ രേവണ്ണയ്ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

എന്തൊരു ശല്യമാണ് ഇവന്മാരെ കൊണ്ട്, ഇനി അവനെ കുറ്റപ്പെടുത്തിയാൽ ഞാൻ കേട്ടുകൊണ്ട് നിൽക്കില്ല; ഡിവില്ലേഴ്‌സ് പറയുന്നത് ഇങ്ങനെ