നിര്‍മ്മാതാവിന്റെ ചില പിടിവാശികള്‍ മൂലം മമ്മൂട്ടിയെ ഒഴിവാക്കേണ്ടി വന്നു

മമ്മൂട്ടിയുമായുള്ള ആത്മബന്ധത്തെ കുറിച്ച് സംവിധായകന്‍ തുളസീദാസ്. നിര്‍മ്മാതാവിന്റെ വാശി മൂലം മമ്മൂട്ടിക്കൊപ്പം ചെയ്യാന്‍ തീരുമാനിച്ച സിനിമയില്‍ നിന്നും അദ്ദേഹത്തെ ഒഴിവാക്കേണ്ടി വന്ന സാഹചര്യമാണ് തുളസീദാസ് അഭിമുഖത്തില്‍ പങ്കുവെച്ചത്.

അവന്‍ ചാണ്ടിയുടെ മകന്‍ എന്ന സിനിമയില്‍ മമ്മൂട്ടിയായിരുന്നു അഭിനയിക്കേണ്ടിയിരുന്നത് എന്നാല്‍ നിര്‍മ്മാതാവിന്റെ ചില പിടിവാശികള്‍ മൂലം മമ്മൂട്ടിയെ ഒഴിവാക്കി പൃഥ്വിരാജിനെ നായകനാക്കുകയായിരുന്നു മമ്മൂട്ടിയോട് അവന്‍ ചാണ്ടിയുടെ കഥ പറയുകയും അ?ദ്ദേഹം അത് ചെയ്യാന്‍ സമ്മതിക്കുകയും അഡ്വാന്‍സ് കൊടുത്ത് അയക്കാന്‍ പറഞ്ഞിരുന്നതുമാണ്. അദ്ദേഹം പറയുന്നു.

അവന്‍ ചാണ്ടിയുടെ മകനില്‍ മമ്മൂട്ടിയെ ലഭിച്ചിരുന്നുവെങ്കില്‍ അദ്ദേഹത്തെ കൊണ്ട് ഡബിള്‍ റോള്‍ ചെയ്യിക്കാന്‍ ആലോചിച്ചിരുന്നതായും തുളസീദാസ് പറയുന്നു. മമ്മൂട്ടിക്ക് ഒപ്പം സിനിമ ചെയ്യാന്‍ തടസ്സമായിരുന്ന അതേ നിര്‍മ്മാതാവ് തന്നെയാണ് പിന്നീടും തന്റെ കരിയറിന് വിലങ്ങുതടിയായതെന്നും തുളസീ ദാസ് പറയുന്നു. 2007ലാണ് തുളസീദാസ് അവന്‍ ചാണ്ടിയുടെ മകന്‍ റിലീസിനെത്തിക്കുന്നത്. ഈ ചിത്രത്തില്‍ പൃഥ്വിരാജ്, വിജയരാഘവന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

കൊച്ചി, കര്‍ണാടക എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം. ചിത്രത്തില്‍ ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഗാനങ്ങള്‍ക്ക് സഞ്ജീവ് ലാല്‍ സംഗീതമൊരുക്കി. താന്തോന്നിയായ മകനില്‍ നിന്നും അകലം പാലിക്കുന്ന ഒരപ്പനും അവര്‍ക്കിടയില്‍ പാലമായി വര്‍ത്തിക്കുന്ന ചില കഥാപാത്രങ്ങളും ഇവരെ കേന്ദ്രീകരിച്ചുമാണ് അവന്‍ ചാണ്ടിയുടെ മകന്റെ കഥ സഞ്ചരിക്കുന്നത്.

Latest Stories

വീണ്ടും മുൻ‌കൂർ ജാമ്യാപേക്ഷയുമായി രാഹുൽ മാങ്കൂട്ടത്തിൽ; ഹർജി നൽകിയത് രണ്ടാം ബലാത്സംഗക്കേസിൽ

'വിമാനങ്ങൾ നിൽക്കും, നിരക്കുകൾ കുതിക്കും, നിയന്ത്രണം നഷ്ടപ്പെടും'; ഇന്ത്യൻ വ്യോമയാനത്തിന്റെ പുതിയ ശക്തിവിനിമയ ഭൂപടം; മിനി മോഹൻ

പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്ത് ശശി തരൂർ; കോൺഗ്രസ് നേതൃത്വത്തിന് അതൃപ്തി

ബലാത്സംഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

നമ്മൾ കളി തോൽക്കാൻ കാരണമായത് ആ താരത്തിന്റെ മോശമായ പ്രകടനമാണ്; തുറന്നടിച്ച് ഇർഫാൻ പത്താൻ

ഷമിയെ തഴഞ്ഞതാണ് അഗാർക്കറിനും ഗംഭീറിനും പറ്റിയ അബദ്ധം: ഹർഭജൻ സിങ്

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ