'മമ്മൂട്ടി വാശി പിടിപ്പിച്ചതു കൊണ്ട് ഉണ്ടായ സിനിമയാണത്'; വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

മമ്മൂട്ടി വാശി പിടിപ്പിച്ചതു കൊണ്ട് ഉണ്ടായ സിനിമയാണ് ‘അര്‍ത്ഥം’ എന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. തന്നെ വെച്ച് ഒരു ഹിറ്റ് ഉണ്ടാക്കാന്‍ പറ്റുന്നില്ലെങ്കില്‍ കുഴപ്പം നിങ്ങള്‍ക്കാണ് എന്ന് മമ്മൂട്ടി പറഞ്ഞത് തന്നെ സ്പര്‍ശിച്ചുവെന്നും അത് വെല്ലുവിളിയായി സ്വീകരിച്ചതില്‍ നിന്നുമാണ് അര്‍ഥമെന്ന സിനിമ ഉണ്ടായതെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു.

‘മമ്മൂട്ടി വാശി പിടിപ്പിച്ചതു കൊണ്ട് ഉണ്ടായ സിനിമയാണ് ‘അര്‍ത്ഥം’. ‘ശ്രീധരന്റെ ഒന്നാം തിരുമുറിവി’ലും ‘ഗാന്ധിനഗറി’ലും ഒക്കെ അഭിനയിച്ചിട്ടുണ്ടെങ്കിലും ഒരു ദിവസം കണ്ടപ്പോള്‍ മമ്മൂട്ടി പറഞ്ഞു, ”നിങ്ങളുടെ നാടോടിക്കാറ്റു പോലെ വരവേല്‍പ്പു പോലെ ഒരു സിനിമ വേണം. എനിക്ക് ധാരാളം ഹിറ്റുണ്ട്. പക്ഷേ, എന്നെ വച്ച് നിങ്ങള്‍ക്കൊരു ഹിറ്റ് ഉണ്ടാക്കാന്‍ പറ്റുന്നില്ലെങ്കില്‍ കുഴപ്പം നിങ്ങള്‍ക്കാണ്.’

‘അത് എന്നെ സ്പര്‍ശിച്ചു. ഒരു വെല്ലുവിളിയായി. ആ ആഗ്രഹത്തിലുണ്ടാക്കിയ സിനിമയാണ് ‘അര്‍ത്ഥം’. തിരക്കഥ വേണു നാഗവള്ളിയുടെതാണ്. രണ്ടു കാര്യമാണ് ഞാന്‍ പറഞ്ഞത്, ‘സിനിമ ഓടണം പക്ഷേ, നിലവാരം പോകാനും പാടില്ല’ അങ്ങനെയാണ് ബെന്‍ നരേന്ദ്രന്‍ എന്ന സ്‌റ്റൈലിഷ് കഥാപാത്രം ഉണ്ടാകുന്നത്.’

‘വടക്കു നോക്കിയന്ത്ര’ത്തിലേക്ക് പോയെങ്കിലും ഇടയ്ക്ക് ശ്രീനി വരും. കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തും. മമ്മൂട്ടിയുടെ ശബ്ദം, ഹെയര്‍സ്‌റ്റൈല്‍, വേഷം ഇ തെല്ലാം കൊതിപ്പിക്കുന്ന രീതിയില്‍ ഉണ്ടാക്കിയതാണ്. ആളുകള്‍ക്ക് മമ്മൂട്ടിയെ ഇഷ്ടപ്പെടണം എന്നു തന്നെ കരുതിക്കൊണ്ട്. അങ്ങനെ ഒറ്റ സിനിമയേ ചെയ്തുള്ളൂ, അത് ‘അര്‍ത്ഥം’മാണ്’ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സത്യന്‍ അന്തിക്കാട് പറഞ്ഞു.

വേണു നാഗവള്ളിയുടെ രചനയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത് 1989 ല്‍ പുറത്തിറങ്ങിയ ക്രൈം ത്രില്ലര്‍ ചിത്രമാണ് അര്‍ത്ഥം. മമ്മൂട്ടി, ശ്രീനിവാസന്‍, മുരളി, ശരന്യ എന്നിവരോടൊപ്പം ജയറാം പാര്‍വതി, മാമുക്കോയ, ഫിലോമിന, മോഹന്‍ രാജ്, തിക്കുറിശ്ശി സുകുമാരന്‍ നായര്‍, സുകുമാരി, ജഗന്നാഥ വര്‍മ്മ, ഒടുവില്‍ ഉണ്ണികൃഷ്ണന്‍ എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ജോണ്‍സണ്‍ ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയത്.

Latest Stories

വീട്ടുജോലിക്കാരിയെ പീഡിപ്പിച്ചു; എച്ച് ഡി രേവണ്ണ എംഎല്‍എയെ അറസ്റ്റ് ചെയ്ത് പൊലീസ്; പിടികൂടിയത് മുന്‍പ്രധാനമന്ത്രിയുടെ വീട്ടില്‍ നിന്നും

കോടതി നിലപാട് കടുപ്പിച്ചു; കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവിനുമെതിരെ പൊലീസ് കേസെടുത്തു; അഞ്ച് പ്രതികള്‍

അമ്പത് തവണയെങ്കിലും ഈ സിനിമ കണ്ടിട്ടുണ്ട്, രാജ്യത്തിന്റെ അഭിമാനം..; 'മണിച്ചിത്രത്താഴി'നെ പുകഴ്ത്തി സെല്‍വരാഘവന്‍

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്