'അവർ എന്നെ കൊല്ലാൻ ആഗ്രഹിച്ചു, എന്നെ സംബന്ധിച്ച് 'ദി കേരള സ്റ്റോറി' ഒരു ഹൊറർ സിനിമയായിരുന്നു'; ആദ ശർമ്മ

ഒട്ടേറെ വിമർശനങ്ങൾക്കും ഒപ്പം കയ്യടികൾക്കും വിധേയമായ സിനിമയായിരുന്നു 2024 ൽ പുറത്തിറങ്ങിയ സുദിസ്തോ സെന്നിൻ്റെ ‘ദി കേരള സ്റ്റോറി’. മലയാളി പെൺകുട്ടികളെ മതം മാറ്റുന്നതും മറ്റുമായിരുന്നു സിനിമയിലുണ്ടായിരുന്നത്. ആദ ശർമ്മയാണ് ഈ ഹിന്ദി ചിത്രത്തിൽ നായികയായെത്തിയത്. ബസ്തർ: ദി നക്സൽ സ്റ്റോറി (2024) യിലും നടി പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തിൽ അഭിയനയിച്ചതിനെപ്പറ്റി സംസാരിക്കുകയാണ് താരം.

വിവാദ ചിത്രങ്ങൾക്ക് ശേഷം താൻ നേരിട്ട പ്രതിസന്ധിയെക്കുറിച്ച് തുറന്നുപറഞ്ഞാണ് ആദ ശർമ്മ രംഗത്തെത്തിയത്. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. ആ ചിത്രത്തിൽ അഭിനയിച്ചതിന് അവർ തന്നെ കൊല്ലാൻ ആഗ്രഹിച്ചു എന്നാണ് താരം പറയുന്നത്. തന്നെ സംബന്ധിച്ച് ‘ദി കേരള സ്റ്റോറി’ ഒരു ഹൊറർ സിനിമയായിരുന്നുവെന്നും താരം പറയുന്നു.

താരത്തിന്റെ വാക്കുകൾ

‘രാജ്യത്തെ പകുതിപ്പേർ എന്നെ കൊല്ലാൻ ആഗ്രഹിച്ചു, ബാക്കിയുള്ലവർ സംരക്ഷിക്കാനും ശ്രമിച്ചു. രണ്ട് ഗ്രൂപ്പുകളും ഒരുപോലെ പ്രതിബദ്ധതയുള്ളവരായി തോന്നി. വെല്ലുവിളിയില്ലെങ്കിൽ അത്തരം കഥാപാത്രങ്ങൾ ചെയ്യുന്നതിൽ എന്തെങ്കിലും അർത്ഥമുണ്ടോ?’.’1920′ എന്ന ചിത്രത്തിലൂടെയാണ് ഞാൻ എൻ്റെ സിനിമാ ജീവിതം ആരംഭിച്ചത്. അത് എന്റെ ഏറ്റവും ധീരമായ സിനിമയാണെന്നാണ് ഇപ്പോഴും കരുതുന്നത്.

ലോകം എന്നെ ആദ്യമായി കണ്ടത് ആ ചിത്രത്തിലൂടെയാണ്. 1920ൽ സാങ്കേതികപരമായ കാര്യങ്ങൾ ചെയ്യാൻ ബഡ്‌ജറ്റ് ഉണ്ടായിരുന്നില്ല. അതിനാൽ ഞങ്ങൾ എല്ലാം ചെയ്യേണ്ടിവന്നു ഭിത്തിയിൽ കയറുന്നതും, പടിക്കെട്ടുകളിൽ നിന്ന് പിറകോട്ട് നടക്കുന്നതെല്ലാം ഞങ്ങൾ സ്വയം ചെയ്യേണ്ടി വന്നു. എന്നെ സംബന്ധിച്ച് ‘ദി കേരള സ്റ്റോറി’യും ഒരു ഹൊറർ സിനിമയായിരുന്നു, മനുഷ്യ പ്രേതം.’

Latest Stories

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു