മുസ്ലീമുകള്‍ എല്ലാം അംഗീകരിച്ചു കൊള്ളണമെന്നില്ല, ജാസ്മിന്‍ പുറത്തിറങ്ങിയാല്‍ എന്താകുമെന്ന് അറിയില്ല: തെസ്‌നി ഖാന്‍

ബിഗ് ബോസ് സീസണ്‍ 6ല്‍ ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപ്പെട്ട പേരുകളില്‍ ഒന്നാണ് ജാസ്മിന്റേത്. ഗബ്രിയുടെയും ജാസ്മിന്റെയും കോമ്പോയും ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. ജാസ്മിനും ഗബ്രിയും തമ്മിലുള്ള ലവ് ആംഗിള്‍ പ്രേക്ഷകര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അത് വെറും ഗെയിം മാത്രമാണെന്ന് പറയുകയാണ് നടി തെസ്‌നി ഖാന്‍ ഇപ്പോള്‍. ഫില്‍മിബീറ്റിന് നല്‍കിയ അഭിമുഖത്തിലാണ് തെസ്‌നി സംസാരിച്ചത്.

”ഗബ്രിയുടെയും ജാസ്മിന്റെയും ബന്ധം ഗെയിമാണെന്നാണ് എനിക്ക് തോന്നുന്നത്. അവര്‍ തമ്മില്‍ ഒരു ബോണ്ടുണ്ടെങ്കില്‍ അതൊരു കണ്ടന്റാണ്. അതൊക്കെ കളിയായി എടുത്താന്‍ മതി. പുറത്ത് വരുമ്പോള്‍ ഒന്നും ഉണ്ടാകില്ല. അപ്പോള്‍ നമുക്ക് അറിയാന്‍ പറ്റും.”

”ജാസ്മിന് സംഭവിച്ചതു പോലെ ഞങ്ങളുടെ സീസണിലും ഒരുപാട് പേരുടെ ലൈഫിനെ ബിഗ് ബോസിലെ ജീവിതം ബാധിച്ചിരുന്നു. ജാസ്മിന്‍ ഒരു മുസ്ലീമായതുകൊണ്ട് പുറത്തിറങ്ങിയാല്‍ എന്താകുമെന്ന് എനിക്കറിയില്ല. കാരണം മുസ്ലീംസ് മറ്റുള്ള ആളുകളെപ്പോലെ എല്ലാം അംഗീകരിച്ചുകൊള്ളണമെന്നില്ല.”

”പക്ഷെ ജാസ്മിന്‍ നന്നായി ഗെയിം കളിക്കുന്നുണ്ട്. ഹൗസിനുള്ളില്‍ എത്തിപ്പെട്ടശേഷമുള്ള പ്രശ്‌നങ്ങള്‍ കൊണ്ടാകാം പലരും ബിഗ് ബോസ് നിയമങ്ങള്‍ തെറ്റിക്കുന്നത്. അവിടെ ജീവിക്കുന്നത് വലിയൊരു എക്‌സ്പീരിയന്‍സാണ്. ആത്മഹത്യ ചെയ്യാന്‍ തോന്നും ചിലപ്പോള്‍.”

”ഞാന്‍ ബിഗ് ബോസിലേക്ക് മത്സരിക്കാന്‍ ചെന്നപ്പോള്‍ അവിടെ ആര്യയും വീണയുമെല്ലാം ഉണ്ടായിരുന്നു. പക്ഷെ എവിടെയും വെച്ച് കണ്ട പരിചയം പോലും അവര്‍ എന്നോട് കാണിച്ചില്ല. അതും കളിയാണ്. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അവിടെ ചെന്നപ്പോള്‍ ഞാന്‍ തന്നെ ഞെട്ടിപ്പോയി സ്റ്റക്കായി” എന്നാണ് തെസ്‌നി പറയുന്നത്.

Latest Stories

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്