'ഉറക്കെ സംസാരിച്ചതിന് മാറ്റിനിര്‍ത്തപ്പെട്ടു, കമ്യൂണിസ്റ്റ് കേരളത്തിലെ വനിതാ തൊഴിലാളികളാണിവര്‍..'

ഫെഫ്കയിലെ അനീതിക്കെതിരെ നിരാഹാര സമരം നടത്തുന്ന വനിതാ തൊഴിലാളികള്‍ക്ക് പിന്തുണയുമായി നടി റിമ കല്ലിങ്കല്‍. തങ്ങളുടെ അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്തിയതിനാണ് ഇവര്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ടതെന്ന് റിമ കല്ലിങ്കല്‍ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ്, പിണറായി വിജയന്‍, സിപിഎം നേതാവ് കെ.കെ ശൈലജ എന്നിവരെ പോസ്റ്റില്‍ ടാഗ് ചെയ്തിട്ടുമുണ്ട്.

ഹെയര്‍ സ്‌റ്റൈലിസ്റ്റുകളായ മൂന്ന് പേരാണ് ഫെഫ്കയ്ക്ക് മുന്നില്‍ സമരം ചെയ്യുന്നത്. ഫെഫ്കയില്‍ അഫിലിയേറ്റ് ചെയ്ത ഓള്‍ കേരളാ സിനി മേക്കപ്പ് ആര്‍ട്ടിസ്റ്റ്സ് ആന്‍ഡ് ഹെയര്‍ സ്‌റ്റൈലിസ്റ്റ്സ് യൂണിയന്റെ കൊച്ചിയിലെ ഓഫീസിന് മുന്നിലാണ് ഇവരുടെ സമരം. സമരത്തിന്റെ ചിത്രങ്ങളടക്കം പങ്കുവച്ചു കൊണ്ടാണ് റിമ കുറിപ്പ്.

”മലയാള ചലച്ചിത്ര മേഖലയിലെ സ്ത്രീകള്‍, ഹെയര്‍ സ്റ്റൈലിസ്റ്റ് യൂണിയന്റെ ഭാഗമായവര്‍. ജോലി ചെയ്യാനും വിയോജിപ്പ് പ്രകടിപ്പിക്കാനും മേക്കപ്പ് മേധാവിമാരില്‍ നിന്ന് സ്വതന്ത്രരാകാനും മേക്കപ്പ് മേധാവിമാരായി ജോലി ചെയ്യാനും അതിക്രമങ്ങളില്ലാത്ത സുരക്ഷിതമായ അന്തരീക്ഷത്തില്‍ ജോലി ചെയ്യാനുമെല്ലാമുള്ള അവകാശം ചോദിക്കുന്നു.”

”എന്നാല്‍ ശബ്ദമുയര്‍ത്തിയതിന് ഇവര്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ടു. ഉറക്കെ സംസാരിച്ചതിന് മാറ്റിനിര്‍ത്തപ്പെട്ടു. കമ്യൂണിസ്റ്റ് കേരളത്തിലെ 2025-ലെ വനിതാ തൊഴിലാളികളാണ് ഇവര്‍” എന്നാണ് റിമ കുറിച്ചിരിക്കുന്നത്. അതേസമയം, ബി. ഉണ്ണികൃഷ്ണന്‍, പ്രദീപ് രംഗന്‍ എന്നിവര്‍ രാജിവെക്കുക, സിനിമാ തൊഴില്‍ മേഖലയില്‍ സര്‍ക്കാര്‍ ഇടപെടുക, ഹെയര്‍ സ്റ്റൈലിസ്റ്റുകളെ സ്വതന്ത്രരാക്കുക എന്നീ ആവശ്യങ്ങളുമായാണ് ഹെയര്‍ സ്റ്റൈലിസ്റ്റുകള്‍ സമരം ചെയ്യുന്നത്.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ