'മുഖ്യമന്ത്രി എന്ന സ്ഥാനത്തേക്ക് ഒരേ ഒരു പേര് മാത്രം... വി ഡി സതീശൻ, മറ്റൊരാൾ ആ പദവിയിലേക്ക് വരരുത്, ഞങ്ങൾ സഹിക്കില്ല, പൊറുക്കില്ല'; ഫേസ്ബുക്ക് പോസ്റ്റുമായി നടൻ സിദ്ദിഖ്

മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശനെ പിന്തുണച്ച് നടൻ സിദ്ദിഖിന്റെ ഫേസ്ബുക് പോസ്റ്റ്. വി ഡി സതീശൻ എന്ന ഒരേ ഒരു നേതാവിനെ അല്ലാതെ രാഹുൽ ഗാന്ധിയെപ്പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ ഞങ്ങൾക്കാവില്ലെന്ന് പറഞ്ഞ സിദ്ദിഖ് അധികാര വടംവലിക്കിടയിൽ, ഗ്രൂപ്പ്‌ കളിച്ചും കുതികാൽ വെട്ടിയും മറ്റൊരാൾ ആ പദവിയിലേക്ക് വരരുതെന്നും ആവശ്യപ്പെട്ടു. ഞങ്ങൾ സഹിക്കില്ലെന്നും പൊറുക്കില്ലെന്നും സിദ്ദിഖ് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റ്

ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ ന്റെ ഉന്നത തല നേതാക്കളോട് ഒരു വാക്ക്.
ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിയ്ക്കും ഐക്യജനാധിപത്യ മുന്നണിയ്ക്കും ലഭിച്ച തിളക്കമാർന്ന വിജയത്തിൽ അകമഴിഞ്ഞ് സന്തോഷിക്കുമ്പോഴും ഒരു കാര്യത്തിൽ ഞങ്ങളെല്ലാവരും അല്പം ബേജാറിലാണ്.
ശ്രീ പിണറായി വിജയനോടും അദ്ദേഹത്തിന്റെ ജനവിരുദ്ധ നിലപാടുകളോടും ഉള്ള എതിർപ്പാണ് കോൺഗ്രസ്‌ ഇത്തവണ നേടിയ വിജയത്തിന്റെ പ്രധാനകാരണം എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിലും ഞങ്ങളെ നയിക്കാൻ പ്രാപ്തനായ ഒരു നേതാവ് ഉണ്ടെന്ന ഉറച്ച ഒരു വിശ്വാസം കൂടെ ഈ വിജയത്തിന്റെ പിന്നിലുണ്ട് എന്ന കാര്യം ആരും വിസ്മരിക്കരുത്.
ഈ തിരഞ്ഞെടുപ്പിൽ നൂറിൽ അധികം സീറ്റിൽ വിജയിച്ചു UDF അധികാരത്തിൽ വരും, ഇല്ലെങ്കിൽ ഞാൻ രാഷ്ട്രീയ വനവാസത്തിനു പോകും എന്ന് ചങ്കുറപ്പോടെ പറഞ്ഞ ഒരേ ഒരു നേതാവ്. ഒരു സാമുദായിക നേതാക്കളുടെയും തിണ്ണ നിരങ്ങാത്ത, ഒരാളുടെയും ഭീഷണിക്കു വഴങ്ങാത്ത, ഒരു നിലപാടെടുത്താൽ അതിൽ ഉറച്ചു നിൽക്കുന്ന, മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന ഒരേ ഒരു നേതാവ്.
അദ്ദേഹം ആയിരിക്കും ഞങ്ങളുടെ അടുത്ത മുഖ്യമന്ത്രി എന്ന് ഉറച്ചു വിശ്വസിച്ചിരുന്നു ഇവിടുത്തെ ഓരോ സാധാരണക്കാരാനും.
ആ വിശ്വാസം തകർക്കരുത്.
അധികാര വടംവലിക്കിടയിൽ, ഗ്രൂപ്പ്‌ കളിച്ചും കുതികാൽ വെട്ടിയും മറ്റൊരാൾ ആ പദവിയിലേക്ക് വരരുത്.
ഞങ്ങൾ സഹിക്കില്ല, പൊറുക്കില്ല.
എന്തെല്ലാം ന്യായങ്ങൾ പറഞ്ഞാലും ഞങ്ങൾ വിശ്വസിക്കില്ല.
V D സതീശൻ എന്ന ഒരേ ഒരു നേതാവിനെ അല്ലാതെ രാഹുൽ ഗാന്ധിയെപ്പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ ഞങ്ങൾക്കാവില്ല.
കോൺഗ്രസ്‌ നേതൃത്വം ഇവിടുത്തെ നേതാക്കളുടെ അഭിപ്രായം മാത്രം കണക്കിലെടുക്കാതെ, ജനങ്ങളുടെ ആഗ്രഹം കൂടി മനസ്സിലാക്കി ഉചിതമായ തീരുമാനം എടുക്കണം. ഇല്ലെങ്കിൽ തിരിച്ചടി നിങ്ങൾ വിചാരിക്കുന്നതിലും അപ്പുറമായിരിക്കും.
ഓർമ്മ വെച്ച നാൾ മുതൽ കോൺഗ്രസ്‌ എന്ന പാർട്ടിയ്ക്ക് ഒപ്പം നിന്ന, K കരുണാകരണയും, ഉമ്മൻ ചാണ്ടിയെയും ഇന്നും ഹൃദയത്തിൽ സൂക്ഷിക്കുന്ന ഒരു സാധാരക്കാരന്റെ കൈ കൂപ്പിയുള്ള അപേക്ഷ ആണ്.
മുഖ്യമന്ത്രി എന്ന സ്ഥാനത്തേക്ക് ഒരേ ഒരു പേര് മാത്രം.V D സതീശൻ എന്ന ജനനായകന്റെ പേര്.നല്ലത് വരട്ടെ, നല്ലതേ വരാവു..!!

Latest Stories

നിരപരാധികളായ ഇന്ത്യക്കാരെ ആക്രമിക്കാൻ ധൈര്യപ്പെട്ടവർക്ക് ഉചിതമായ മറുപടി നൽകി, ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ ഉറച്ച പ്രതികരണം; ഓപ്പറേഷൻ സിന്ദൂരിൻ്റെ ഒന്നാം വാർഷികത്തിൽ സൈന്യത്തിൻ്റെ ധീരതയെ അഭിവാദ്യം ചെയ്ത് മോദി

'വോട്ടര്‍മാരുടെ താത്പര്യം കണക്കിലെടുത്ത് തീരുമാനം ഉണ്ടാകണം'; വി ഡി സതീശനായി പിടിമുറുക്കി മുസ്ലിം ലീഗും

പൂപ്പാറയില്‍ ഒഴിപ്പിക്കല്‍: കയ്യേറി നിര്‍മ്മിച്ച 56 കെട്ടിടങ്ങള്‍ ഉടമകൾ പൊളിച്ചു നീക്കുന്നു; പുനരധിവാസം ആവശ്യമുള്ള 12 പേർക്ക് സർക്കാർ സഹായം ഒരുക്കുമെന്ന് ജില്ലാ കലക്ടർ

തിരഞ്ഞെടുപ്പിലേറ്റ വൻ തോൽവിക്ക് ആക്കം കൂട്ടിയത് പിണറായി വിരുദ്ധത; പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുന്നതിനെ എതിർത്ത് സിപിഐ

പേരാവൂരിൽ നിർബന്ധിച്ച് മത്സരിപ്പിച്ചു, ജയിക്കില്ലെന്ന് എല്ലാവർക്കും അറിയാമായിരുന്നു'; കടുത്ത അതൃപ്തി അറിയിച്ച് ശെെലജ

ആരാകും കോൺഗ്രസ് മുഖ്യമന്ത്രി? എഐസിസി നിരീക്ഷകരുടെ കൂടിക്കാഴ്ച്ച തുടരുന്നു, 2021 ആവർത്തിക്കരുതെന്ന് നിർദേശം

യുദ്ധത്തിൽ യുഎസിനുണ്ടായ നാശനഷ്ടം റിപ്പോർട്ടു ചെയ്യപ്പെട്ടതിലും വലുത്, ബാരക്കുകളും യുദ്ധവിമാനങ്ങൾ അടക്കമുള്ളവയും തകർന്നെന്ന് റിപ്പോർട്ട്

പശ്ചിമ ബംഗാളിൽ കൂട്ടരാജി; മമത ബാനർജിയുടെ ഏറ്റവും വിശ്വസ്തരായ മുതിർന്ന ഉദ്യോഗസ്ഥർ അടക്കം ഉന്നത ഉദ്യോഗസ്ഥർ രാജിവച്ചു

'പരിചയ സമ്പന്നനായ ഒരു താരം കളിക്കുന്നത് പോലെയാണ് സഞ്ജു ബാറ്റ് ചെയ്യുന്നത്'; സഞ്ജുവിനെ വാനോളം പുകഴ്ത്തി മുൻ ഇംഗ്ലണ്ട് താരം

സഞ്ജുവാണ് ചെന്നൈയുടെ നട്ടെല്ല്, അവന്റെ ബാറ്റിംഗ് കരുത്ത് എടുത്തു പറയേണ്ടതാണ്: ഋതുരാജ് ഗെയ്ക്‌വാദ്