ശരിയായ സമയത്ത് ശരിയായ വ്യക്തി ജീവിതത്തിലേക്ക് വരും; ചിലപ്പോൾ തെറ്റായ വഴികളിലൂടെ പോയെന്നിരിക്കും, ഒടുവിൽ ഒരു സ്റ്റോപ്പിൽ എത്തും: ആര്യ

ആര്യ ബഡായിയും സിബിൻ ബഞ്ചമിനും മലയാളികൾക്ക് ഏറെ സുപരിചിതരായ രണ്ട് സെലിബ്രിറ്റികളാണ്. മുൻപ് വിവാഹം കഴിഞ്ഞ ഇരുവർക്കും മക്കളുണ്ട്. ഈ അടുത്താണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. മകളുടെ പൂർണ സമ്മതപ്രകാരമാണ് വിവാഹം നടന്നത്. ജിഞ്ചർ മീഡിയ എന്റർടെയിൻമെന്റ്സിന്റെ അഭിമുഖത്തിലാണ് ഇരുവരും ഇക്കാര്യം പറഞ്ഞത്.

തിരുച്ചിത്രമ്പലം എന്ന സിനിമയുടെ കഥയും തന്റെയും സിബിന്റെയും ജീവിതവും ഒരുപോലെയാണെന്നും പറയുകയാണ് ആര്യ. ശരിയായ സമയത്ത് ശരിയായ വ്യക്തി നിങ്ങളുടെ ജീവിതത്തിലേക്ക് വരും. ചിലപ്പോൾ നമ്മൾ ചില തെറ്റായ വഴികളിലൂടെ പോയെന്നിരിക്കും. അതൊരു അനുഭവമായി എടുത്താൽ മതി. ജീവിതമാണ്. പക്ഷെ ഒടുവിൽ നമ്മൾ ഒരു സ്റ്റോപ്പിൽ എത്തും. അതാണ് അനുയോജ്യനായ പങ്കാളി. അതിന് പ്രായമോ സമയമോ ഇല്ല.

ഞങ്ങൾ ഇന്നൊരു തീരുമാനമെടുത്തു. ഞങ്ങൾക്ക് രണ്ട് പേർക്കും ഒരു സ്ഥലത്താണ് പ്രോ​ഗ്രാമെങ്കിൽ ഖുശി ഞങ്ങളുടെ കൂടെ ഉണ്ടാകും. രണ്ട് പേർക്കും രണ്ട് സ്ഥലത്താണ് പ്രോ​ഗ്രാമെങ്കിൽ ആരെങ്കിലും ഒരാൾ കോംപ്രമെെസ് ചെയ്യണം എന്നാണ് തീരുമാനമെന്നും സിബിനും ആര്യയും പറയുന്നു.

ഒരു കുട്ടിയെ ആ​ഗ്രഹിക്കുന്ന അച്ഛൻ സിബിനിലുണ്ടെന്ന് ഞാൻ മനസിലാക്കി. അത് കണ്ട് അനുഭവിച്ച ആളായത് കൊണ്ട് എനിക്കറിയാം. കൊച്ചിനെ വളർത്താൻ മുട്ടി നിൽക്കുന്ന അച്ഛനാണ്. അതിനുള്ള ചാൻസ് സിബിന് കിട്ടുന്നില്ല. കുറേ പരിശ്രമിച്ചിട്ടും കിട്ടുന്നില്ലായിരുന്നു എന്നും ആര്യ പറഞ്ഞു.

Latest Stories

നെൽപ്പാടങ്ങളുടെ ഭാവി നിർണയിക്കുന്ന രേഖ: കേരള കാർഷിക പരിവർത്തന നയം 2031

ഡോ കെ റീനയെ സ്ഥലം മാറ്റിയ ഉത്തരവിൽ തിരുത്ത് വരുത്തി ആരോഗ്യ വകുപ്പ്; തിരുത്തൽ വരുത്തിയത് 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചെന്ന ഭാഗം ഒഴിവാക്കി

'കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യ യാത്ര നല്ല കാര്യം, ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റ് ആക്കിയത് പരിശോധിക്കണം'; കെ ബി ഗണേഷ് കുമാർ

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല