അതുകൊണ്ട് മാത്രമാണ് സുഭാഷ് കൂടുതൽ ആഴങ്ങളിലേക്ക് വീണുപോവാഞ്ഞത്: ചിദംബരം

ചിദംബരം സംവിധാനം ചെയ്ത ‘മഞ്ഞുമ്മൽ ബോയ്സ്’ നൂറ് കോടി ക്ലബ്ബിലെത്തി അഭിമാനകരമായ നേട്ടം കൈവരിച്ചിരിക്കുകയാണ്. യഥാർത്ഥ സംഭവവികാസങ്ങളെ ആസ്പദമാക്കി ചിദംബരം സിനിമയൊരുക്കിയപ്പോൾ ഭാഷയുടെ അതിരവരമ്പുകൾ ഭേദിച്ച് ചിത്രം തെന്നിന്ത്യയിൽ ഒന്നാകെ തരംഗമായി.

2006-ൽ എറണാകുളത്തെ മഞ്ഞുമ്മൽ എന്ന പ്രദേശത്തു നിന്നും  11 യുവാക്കൾ കൊടൈക്കനാലിലേക്ക് ട്രിപ്പ് പോവുന്നതും, അതിലൊരാൾ ഗുണ കേവ്സിൽ കുടുങ്ങുന്നതും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് സിനിമയുടെ പ്രമേയം.

ഇപ്പോഴിതാ യഥാർത്ഥത്തിൽ എങ്ങനെയാണ് സുഭാഷ് ഗുണ കേവിലെ ആഴങ്ങളിലേക്ക് വീണുപോകാതിരുന്നത് എന്നതിനെ പറ്റി സംസാരിക്കുകയാണ് സംവിധായകൻ ചിദംബരം. സുഭാഷിന്റെ ബെൽറ്റ് കല്ലിൽ കുരുങ്ങി തൂങ്ങി നിന്നതുകൊണ്ടാണ് സുഭാഷ് ജീവനോടെ രക്ഷപ്പെട്ടതെന്ന് സംവിധായകൻ പറയുന്നു. കുറച്ച് സങ്കീർണമായതുകൊണ്ട് തന്നെ അത് സിനിമയിൽ ചിത്രീകരിച്ചിരുന്നില്ലെന്നാണ് ചിദംബരം പറയുന്നത്.

“കുഴിയിലേക്ക് വീണപ്പോള്‍ സുഭാഷ് ഒരു പോയിന്‍റില്‍ പോയി കുടുങ്ങി നിന്നു. എങ്ങനെയാണ് കുടുങ്ങിയത് എന്നത് സിനിമയില്‍ കാണിച്ചിട്ടില്ല. കൊടൈക്കനാല്‍ യാത്രയ്ക്ക് പോകുമ്പോള്‍ സുഭാഷ് വീട്ടില്‍ നിന്ന് അനിയന്‍റെ ബെല്‍റ്റ് എടുക്കുന്നത് ഓര്‍മ്മയുണ്ടോ? താഴേക്ക് വീണപ്പോള്‍ ആ ബെല്‍റ്റ് ഒരു കല്ലില്‍ ഉടക്കിയിരുന്നു.

ആ ബെല്‍റ്റ് ആണ് അദ്ദേഹത്തിന്‍റെ ജീവന്‍ രക്ഷിച്ചത്. സിനിമയിലേക്ക് വരുമ്പോള്‍ അത്തരമൊരു സീന്‍ എടുക്കണമെങ്കില്‍ ബെല്‍റ്റിന്‍റെ ഷോട്ടൊക്കെ പിന്നില്‍ നിന്ന് എടുക്കേണ്ടിവരും. അത് എങ്ങനെ എടുക്കുമെന്ന് ചിന്തിച്ചിരുന്നു. കുറച്ച് സങ്കീര്‍ണ്ണമായതിനാല്‍ ഒഴിവാക്കുകയായിരുന്നു.” എന്നാണ് ഒരു തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ചിദംബരം പറഞ്ഞത്.

പറവ ഫിലിംസിന്റെ ബാനറിൽ  സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്ന് നിർമ്മിച്ച മഞ്ഞുമ്മൽ ബോയ്സ്, തമിഴ്നാട്ടിൽ നിന്നു മാത്രം 10 കോടിക്ക് മുകളിലാണ് ബോക്സ്ഓഫീസ് കളക്ഷൻ നേടിയിരിക്കുന്നത്. കൂടാതെ ഏറ്റവും കുറഞ്ഞ ദിവസം കൊണ്ട് 100 കോടി നേട്ടം കൈവരിക്കുന്ന ആദ്യ മലയാള ചിത്രമായും മഞ്ഞുമ്മൽ ബോയ്സ് മാറി.

Latest Stories

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരായ നടപടി ഇന്ന്, സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും