റീനയല്ല, വിവാഹം ചെയ്ത സമയമായിരുന്നു പ്രശ്‌നം, ഒരുപാട് തെറ്റുകൾ ചെയ്തു;പലകാര്യങ്ങളും തിരിച്ചറിയാൻ സാധിച്ചില്ല : ആമിർ ഖാൻ

ആദ്യ ഭാര്യ റീന ദത്തയുമായുള്ള വിവാഹബന്ധത്തിൽ നിന്ന് താൻ ഒരുപാട് കാര്യങ്ങൾ പഠിച്ചതായി ബോളിവുഡ് നടൻ ആമിർ ഖാൻ. ആദ്യ ഭാര്യ റീന ദത്തയുമായുള്ള തന്റെ വിവാഹം എടുത്തുചാട്ടമായിരുന്നു എന്നും രാജ് ശമാനിക്ക് നൽകിയ അഭിമുഖത്തിൽ നടൻ പറഞ്ഞു. ജീവിതത്തിൽ എടുത്ത ഖേദിക്കുന്ന ഒരു തീരുമാനത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു താരത്തിന്റെ മറുപടി.

‘ഒന്നല്ല, ഒരുപാട് തെറ്റുകൾ ഞാൻ ചെയ്തിട്ടുണ്ട്. റീനയുമായുള്ള വിവാഹം വളരേ നേരത്തേയായിരുന്നു. എനിക്ക് 21-ഉം അവൾക്ക് 19-ഉം ആയിരുന്നു. എനിക്ക് നിയമപരമായി വിവാഹം ചെയ്യാൻ കഴിയുന്ന ആദ്യത്തെ ദിവസം തന്നെ ഞങ്ങളുടെ വിവാഹം നടത്തി- ഏപ്രിൽ 18ന്’

‘ഞങ്ങൾ തമ്മിൽ നാലുമാസത്തെ പരിചയം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒന്നിച്ച് അധികം സമയംപോലും ചെലവഴിച്ചിരുന്നില്ല. ഞങ്ങൾ പരസ്പരം ഒരുപാട് സ്‌നേഹിച്ചു. എന്നാൽ, ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ, ഞങ്ങൾ അതിനെക്കുറിച്ച് ആലോചിക്കേണ്ടിരുന്നുവെന്ന് തോന്നി. ചെറുപ്പവും അശ്രദ്ധയും കാരണം ഞങ്ങൾക്ക് പലകാര്യങ്ങളും തിരിച്ചറിയാൻ സാധിച്ചില്ല’.

എന്നാൽ ബന്ധത്തെക്കുറിച്ച് തനിക്ക് കുറ്റബോധമൊന്നുമില്ല എന്നും ആമിർ ഖാൻ കൂട്ടിച്ചേർത്തു. ‘റീനയ്‌ക്കൊപ്പം നല്ല ജീവിതമായിരുന്നു. എന്റെ വാക്കുകൾ തെറ്റിദ്ധരിക്കരുത്. റീനയല്ല, വിവാഹം ചെയ്ത സമയമായിരുന്നു പ്രശ്‌നം. റീന മികച്ചൊരു വ്യക്തിയാണ്. ഞങ്ങൾ പരസ്പരം ബഹുമാനിച്ചു, ഒരുപാട് സ്‌നേഹിച്ചു. എന്നാൽ, ഇത്രയും ചെറിയ പ്രായത്തിൽ പരിഭ്രാന്തിയിൽ ഇത്രയും വലിയൊരു തീരുമാനം എടുക്കാൻ പാടില്ലെന്നാണ് എനിക്ക് തോന്നുന്നത്’ എന്നുമാണ് ആമിർ അഭിപ്രായപ്പെട്ടു.

Latest Stories

സ്വന്തം കാര്യം വരുമ്പോള്‍ ആദര്‍ശം മറന്ന് 'തെമ്മാടി' രാജ്യത്തേക്ക് പോകുന്നത് അധപതനം; മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത് ഇരട്ടത്താപ്പെന്ന് ബിജെപി

ജ്യോതി കേരളത്തിൽ എത്തിയത് സർക്കാർ ക്ഷണിച്ചിട്ട്; ടൂറിസം വകുപ്പ് ദൃശ്യങ്ങൾ പകർത്താൻ സൗകര്യം ഒരുക്കി, ചെലവുകൾ വഹിച്ചു, വേതനവും നൽകി; വിവരാവകാശരേഖ

IND VS ENG: “അദ്ദേഹത്തിന് ഇന്ത്യയെ പന്തെറിഞ്ഞ് ജയിപ്പിക്കാൻ കഴിയും”: 36 കാരനായ താരത്തിൽനിന്ന് മാച്ച് വിന്നിംഗ് സ്പെൽ പ്രവചിച്ച് ഗവാസ്കർ

'പൊലീസ് ബസ്സിന്റെ ചില്ല് തകര്‍ത്തു'; വീണ ജോർജിനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി അറസ്റ്റില്‍

അങ്ങനെ പറഞ്ഞ് മമ്മൂട്ടി സാർ ദേഷ്യപ്പെട്ടു, ഇനി ഇത് ആവർത്തിക്കരുതെന്ന് പറഞ്ഞു, സൂപ്പർ താരത്തെ കുറിച്ച് സംവിധായകൻ റാം

വീണയെ ശാരീരികമായി ആക്രമിക്കാനുള്ള ശ്രമം അനുവദിക്കില്ല; പ്രതിഷേധങ്ങള്‍ക്ക് ജനാധിപത്യ മാര്‍ഗങ്ങളുണ്ട്; സമാധാന അന്തരീക്ഷം തകര്‍ക്കരുത്; താക്കീതുമായി ശിവന്‍കുട്ടി

ശുഭാംശു ശുക്ലയടക്കം 11 പേരുമായി ബഹിരാകാശനിലയം കേരളത്തിന് മുകളിലൂടെ; കാണാനുള്ള സുവർണാവസരം ഇന്ന്, ഈ സമയത്ത്

'മന്ത്രി നേരത്തേ വരാത്തതിൽ പരിഭവമില്ല, സർക്കാരിൽ പൂർണ വിശ്വാസം'; കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ മരിച്ച ബിന്ദുവിൻ്റെ ഭർത്താവ് വിശ്രുതൻ

സംസ്ഥാനത്തെ അപകടാവസ്ഥയിലായ ആശുപത്രി കെട്ടിടങ്ങളുടെ വിവരം ശേഖരിക്കാന്‍ ആരോഗ്യ വകുപ്പ്; കണക്കെടുപ്പ് ഉടൻ

വെള്ളാനകളുടെ നാടിന്റെ ഹിന്ദി കണ്ട് കരച്ചിൽ വന്നു; കാരണം ഇതായിരുന്നു, തുറന്നുപറഞ്ഞ് ഋഷിരാജ് സിങ്