പങ്കാളി ഇപ്പോൾ മറ്റൊരാളെ കണ്ടുപിടിച്ചു, ഞങ്ങൾ ഇപ്പോൾ പ്രൈമറി പാർട്ട്ണേഴ്സ് അല്ല, ആനന്ദിനോട് സഹോദരനോടുള്ള സ്നേഹം: കനി കുസൃതി

ഇന്ത്യൻ സിനിമകളിൽ അഭിനയത്തികവ് കൊണ്ട് തന്റെ സ്ഥാനമുറപ്പിച്ച താരമാണ് കനി കുസൃതി. നിരവധി അന്താരാഷ്ട്ര അവാർഡുകൾ കനി മലയാളത്തിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. സിനിമയ്ക്ക് പുറത്ത് തന്റെ കൃത്യമായ രാഷ്ട്രീയ നിലപാടുകൾ കൊണ്ട് കനി എന്നും നിറഞ്ഞു നിൽക്കാറുണ്ട്. അഭിപ്രായങ്ങൾ എപ്പോഴും വെട്ടിത്തുറന്നും താരം  പറയാറുണ്ട്, അതിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ വരെ കനി നേരിടാറുണ്ട്. അതിനാൽ തന്നെ താരത്തിന്റെ അഭിമുഖങ്ങൾ എപ്പോഴും ചർച്ചയാവാറുണ്ട്.

ഇപ്പോഴിതാ പങ്കാളിയായ ആനന്ദ് ഗാന്ധിയെ കുറിച്ചും തന്റെ റിലേഷൻഷിപ്പിനെ കുറിച്ചും അതിൽ വന്ന മാറ്റത്തെ കുറിച്ചും തുറന്ന്  സംസാരിക്കുകയാണ് കനി കുസൃതി. ആനന്ദിന്റെ ഇന്റലിജൻസിനെയാണ് താൻ ആരാധിക്കുന്നതെന്ന് കനി മുൻപൊരിക്കൽ പറഞ്ഞിട്ടുണ്ട്, ഇപ്പോൾ ആനന്ദ് ഗാന്ധി മറ്റൊരു റിലേഷൻഷിപ്പിലേക്ക് കടന്നെന്നും അതിൽ താൻ ഹാപ്പിയാണെന്നും കനി പറഞ്ഞു. ആനന്ദിനോട് ഇപ്പോഴും ആത്മബന്ധമുണ്ടെന്നും, അത് സഹോദരനോടുള്ള പോലെയുള്ള ആത്മബന്ധമാണ്  ഉള്ളതെന്നും കനി പറഞ്ഞു,

“എപ്പോഴും ഓപ്പൺ റിലേഷൻഷിപ്പ് ഉള്ള ആളായിരുന്നു ഞാൻ. ഒരു പങ്കാളിയെ കണ്ടുപിടിച്ച് ഒന്നിച്ച് ജീവിക്കണം എന്ന് തോന്നിയിട്ടില്ല. കൂട്ടുകാരിയും അവളുടെ പാർട്ട്ണറും ഒരുമിച്ച് ജീവിക്കുന്നുണ്ടെങ്കിൽ, അവളുടെ വീട്ടിൽ കെട്ടാതെ പോയ ഒരു മകളെ പോലെ ജീവിക്കാനാണ് എനിക്കിഷ്ടം. ആ ഒരു ഫാമിലി ഫീലിങ്ങ് എനിക്കിഷ്ടമാണ്. എന്റെ ഭർത്താവ്, കുട്ടികൾ എന്നൊക്കെ പറയുന്നത് ഇഷ്ടമല്ല. എന്റെ സുഹൃത്തിനും പങ്കാളിക്കും കുട്ടികളുണ്ടെങ്കിൽ ഞാനവരെ വളർത്താൻ സഹായിക്കും. ആനന്ദിനെ പരിചയപ്പെട്ടപ്പോഴാണ് ഇത്രയും കണക്ഷൻ ഉള്ള ഒരാളെ കിട്ടിയാൽ ഇത് മതി, ഇവരോടൊപ്പം ജീവിക്കാം എന്ന്  തീരുമാനിച്ചത്.” കനി പറഞ്ഞു.

ആനന്ദ് മോണോഗാമസ് ആയ വ്യക്തിയാണെന്നും, പല പങ്കാളികൾ വേണമെന്ന് അവന് നിർബന്ധമില്ലെന്നും. പക്ഷേ താൻ ഓപ്പൺ റിലേഷൻഷിപ്പ് ഇഷ്ടപ്പെടുന്ന ആളാണ്, അവന് പറ്റിയ  ഒരാളെ ആനന്ദ് കണ്ടുപിടിച്ചു. വണ്ടർവാൾ മീഡിയക്ക് നല്കിയ അഭിമുഖത്തിൽ കനി പറഞ്ഞു.

ആനന്ദ് ഗാന്ധി, കനി കുസൃതി

“അവർ രണ്ടുപേരും മോണോഗാമസ് ആൾക്കാരാണ്. ഞങ്ങൾ ഇപ്പോൾ റൊമാന്റിക് പാർട്ട്ർമാരല്ല, പക്ഷേ ഇന്റിമസിയുണ്ട്. ഞങ്ങൾ ഫാമിലിയാണ്. രണ്ട് പേർ പാർട്ണർ ആയി ഇരിക്കുമ്പോഴുള്ള ഇന്റിമസി അതുപോലെ ഇപ്പോൾ വെക്കില്ല. അല്ലെങ്കിൽ ആ വരുന്ന പെൺകുട്ടിയും ആനന്ദും ഓപ്പൺ റിലേഷൻഷിപ്പിൽ ആയിരിക്കണം. പക്ഷേ അങ്ങനെയല്ല, അവർ രണ്ടുപേരുമാണ് പ്രൈമറി പാർട്ണർമാർ. ഞാനും ആനന്ദും ഇപ്പോൾ സഹോദരങ്ങളെ പോലെയാണ്.” കനി കുസൃതി കൂട്ടിചേർത്തു.

2013 ൽ പുറത്തിറങ്ങിയ ‘ഷിപ്പ് ഓഫ് തെസ്യൂസ്’ എന്ന സിനിമയുടെ സംവിധായകനാണ് ആനന്ദ് ഗാന്ധി.  കൂടാതെ 2018 ൽ പുറത്തിറങ്ങിയ ‘തുംബാദ്'( Tumbaad) എന്ന സിനിമയുടെ ക്രിയേറ്റീവ് ഡയറക്ടറും എക്സിക്യൂടീവ് പ്രൊഡ്യൂസറും ആനന്ദ് ഗാന്ധിയാണ്.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ