'ഹോം എന്ന സിനിമ ഫൈനല്‍ ജൂറി കണ്ടിരുന്നു'; നിര്‍മ്മാതാവിനെ നോക്കിയല്ല സിനിമയെ വിലയിരുത്തുന്നതെന്ന് സുന്ദര്‍ ദാസ്

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് തിരഞ്ഞെടുപ്പില്‍ ഹോം സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിച്ച് അവാര്‍ഡ് കമ്മിറ്റി അംഗവും സംവിധായകനുമായ സുന്ദര്‍ ദാസ്. ഹോം സിനിമ ജൂറി കണ്ടില്ലെന്ന് പറയുന്നത് തെറ്റാണെന്നും നിര്‍മാതാവിനെ നോക്കിയല്ല ഓരോ സിനിമയും ജഡ്ജ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘ജൂറി സിനിമ കണ്ടില്ല എന്ന് ‘ഹോം’ എന്ന സിനിമയെക്കുറിച്ചും പലരും പറയുന്നത് ശ്രദ്ധയില്‍ പെട്ടു. ഹോം എന്ന സിനിമ ഫൈനല്‍ ജൂറി കണ്ടതാണ്. നിര്‍മാതാവിനെതിരെ ആരോപണം വന്നതുകൊണ്ടാണ് ഹോം പരിഗണിക്കാത്തത് എന്ന് പറയുന്നത് ഒട്ടും ശരിയല്ല. നിര്‍മാതാവിനെ നോക്കിയല്ല ഓരോ സിനിമയും ജഡ്ജ് ചെയ്യുന്നത്.’

‘ഓരോ വിഭാഗത്തിലും അതാത് മേഖലയില്‍ പ്രാവീണ്യം ഉള്ളവരാണ് സിനിമ കാണുന്നത്. ഓരോ സിനിമ കാണുമ്പോഴും അതില്‍ എന്താണ് മികച്ചത് എന്ന് നോട്ട് ചെയ്താണ് പോകുന്നത് അല്ലാതെ ‘ആര്‍ക്കറിയാം’ കണ്ട ഉണ്ടനെ ”ആ ബിജു മേനോന് അവാര്‍ഡ് കൊടുക്കാം” എന്ന് തീരുമാനിക്കുകയല്ല.’

‘ഹോം, കുറുപ്പ് തുടങ്ങി എല്ലാ സിനിമയും ജൂറി കണ്ടിട്ടാണ് അവാര്‍ഡ് പ്രഖ്യാപനം ഉണ്ടായത്. എന്തുകൊണ്ട് ഒരു സിനിമയ്ക്ക് അവാര്‍ഡ് കിട്ടിയില്ല എന്ന് അന്വേഷിക്കുമ്പോള്‍ എന്തുകൊണ്ട് മറ്റൊരു സിനിമയ്ക്ക് അവാര്‍ഡ് കിട്ടി എന്നുകൂടി അന്വേഷിക്കണം.’ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സുന്ദര്‍ ദാസ് പറഞ്ഞു.

Latest Stories

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും