മോഹന്‍ലാലും ശോഭനയും പ്രമോഷന് എത്തിയില്ല, വേണ്ടെന്ന് വച്ചതിന് കാരണമുണ്ട്: തരുണ്‍ മൂര്‍ത്തി

നിലവില്‍ അത്രയധികം ഹൈപ്പ് ലഭിക്കാത്ത ചിത്രമാണ് മോഹന്‍ലാല്‍-ശോഭന കോമ്പോയില്‍ എത്തുന്ന തരുണ്‍ മൂര്‍ത്തി ചിത്രം ‘തുടരും’. നാളെ തിയേറ്ററുകളില്‍ എത്തുന്ന സിനിമയ്ക്ക് വലിയ പ്രമോഷനോ കാര്യങ്ങളോ ഒന്നും നടത്തിയിട്ടില്ല. 15 വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാലും ശോഭനയും സ്‌ക്രീനില്‍ ഒന്നിച്ചെത്താന്‍ പോകുന്നത്.

എന്തുകൊണ്ടാണ് മോഹന്‍ലാലും ശോഭനയും സിനിമയുടെ പ്രമോഷന് എത്താതിരുന്നത് എന്ന ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് സംവിധായകന്‍ ഇപ്പോള്‍. ഇരുതാരങ്ങളെയും വീണ്ടും ഒരുമിച്ച് കാണുന്നതിന്റെ എക്‌സ്‌ക്ലൂസിവിറ്റി നഷ്ടപ്പെടുത്താതിരിക്കാനാണ് പ്രമോഷന്‍ പരിപാടികള്‍ വേണ്ടെന്ന് വച്ചത് എന്നാണ് തരുണ്‍ പറയുന്നത്.

എന്റെയൊരു കാഴ്ചപ്പാടാണ്. ചിലപ്പോള്‍ അത് അപക്വമായിരിക്കാം. ആളുകള്‍ക്ക് എതിര് അഭിപ്രായങ്ങള്‍ ഉണ്ടായിരിക്കാം. പക്ഷേ ഞാനിപ്പോള്‍ ഇവിടെ ശോഭന മാമിനെയും ലാലേട്ടനെയുമാണ് കൊണ്ടിരുത്തുന്നതെങ്കില്‍ നിങ്ങള്‍ക്ക് സിനിമയില്‍ പിന്നെ എന്താണ് കാണാനുള്ളത്. ഇപ്പോള്‍ നിങ്ങള്‍ക്ക് ഒരു കൊതിയുണ്ട്. ശോഭന മാമിനെയും ലാലേട്ടനെയും സിനിമയില്‍ കാണണം.

എന്താണ് അവര് ചെയ്തിരിക്കുന്നത് എന്ന് അറിയണം എന്നൊക്കെ. അവര്‍ ഇവിടെ വന്നിരുന്നാലും ആ കെമിസ്ട്രി ഉണ്ടാവും. ആ കെമിസ്ട്രി കണ്ട് ആസ്വദിക്കേണ്ടത് സ്‌ക്രീനില്‍ ആണ്. റിലീസിന് ശേഷം നമ്മളെല്ലാം വളരെ ഹാപ്പി ആയിട്ട് ഇരിക്കുന്ന സമയത്ത് ആണെങ്കില്‍ നമുക്ക് അത് ചെയ്യാം എന്നാണ് തരുണ്‍ മൂര്‍ത്തി പറയുന്നത്.

അതേസമയം, ഷണ്മുഖം എന്ന ടാക്‌സി ഡ്രൈവറായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍, മണിയന്‍പിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. തരുണ്‍ മൂര്‍ത്തിയും കെആര്‍ സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Latest Stories

നിലമ്പൂരിന്റെ രാഷ്ട്രീയത്തുടിപ്പുകള്‍ അറിയുന്ന നേതാവാണ് സ്വരാജ്; സിപിഎമ്മിന്റെ മത്സരം യുഡിഎഫുമായി മാത്രമാണ്, അന്‍വറിനെ സിപിഎം മുഖവിലയ്ക്കെടുക്കുന്നില്ലെന്ന് എം വി ഗോവിന്ദന്‍

സർക്കാരിന് തിരിച്ചടി; സിസാ തോമസിന് രണ്ടാഴ്ചയ്ക്കകം എല്ലാ ആനുകൂല്യങ്ങളും നല്‍കണമെന്ന് ഹൈക്കോടതി

IPL 2025: ആര്‍സിബിയുടെ കിരീട മോഹമെല്ലാം ആ ടീം ഇല്ലാതാക്കും, അപകടകാരികളാണ് അവര്‍, കരുതിയിരുന്നില്ലെങ്കില്‍ പണി കിട്ടും, മുന്നറിയിപ്പുമായി മുന്‍ ഇന്ത്യന്‍ താരം

RCB UPDATES: ആര്‍സിബിയെ കുറിച്ചുളള സ്ഥിരം വാചകം പറയുന്നതില്‍ നിന്ന് കോഹ്‌ലി എന്നെ വിലക്കി, എന്നാലും ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു ഇത്തവണ അത് സംഭവിക്കുമെന്ന്, മനസുതുറന്ന് എബിഡി

'സര്‍ക്കാരിനോട് ജനങ്ങള്‍ക്ക് വലിയ മമതയും പ്രതിബദ്ധതയുമുണ്ട്, നിലമ്പൂരില്‍ വിജയിക്കും'; എം സ്വരാജ്

'ചരിത പുസ്തകങ്ങൾ പറയുന്നത് നുണ, ജോധയും അക്ബറും വിവാഹിതരായിട്ടില്ല'; രാജസ്ഥാൻ ഗവർണർ, അക്ബർ വിവാഹം കഴിച്ചത് ദാസിയുടെ മകളെയെന്നും വാദം

നിലമ്പൂരിൽ എല്‍ഡിഎഫ് സ്ഥാനാർത്ഥിയായി എം സ്വരാജ് മത്സരിക്കും

കൊല്ലും എന്നായിരുന്നു പ്രഭാസിന്റെ ഭീഷണി.. എനിക്ക് പ്രതിഫലം തരാന്‍ മാത്രം ധൈര്യമോ എന്ന് മോഹന്‍ലാലും..: വിഷ്ണു മഞ്ചു

'ഇന്ത്യ-പാക് വെടിനിര്‍ത്തലില്‍ ആരുടെയെങ്കിലും മധ്യസ്ഥത ഉണ്ടായതായി അറിവില്ല, യുദ്ധം ഇന്ത്യയുടെ ലക്ഷ്യമായിരുന്നില്ല'; ശശി തരൂര്‍ കൊളംബിയയില്‍

മംഗളൂരുവിൽ നിന്നുള്ള ട്രെയിനുകൾ മണിക്കൂറുകൾ വൈകിയോടുന്നു; മരം വീണതും പാളത്തിൽ വെള്ളം കയറിയതും വെല്ലുവിളി