ഭര്‍ത്താവ് മരിച്ച ശേഷമാണ് ഞാന്‍ ജീവിതം ആസ്വദിച്ച് തുടങ്ങിയത്, എനിക്ക് ഇതുവരെ സ്വാതന്ത്ര്യം ലഭിച്ചിട്ടില്ലായിരുന്നു: താര കല്യാണ്‍

ഭര്‍ത്താവ് മരിച്ച ശേഷമാണ് താന്‍ ജീവിതം ആസ്വദിച്ച് തുടങ്ങിയതെന്ന് നടി താര കല്യാണ്‍. അരീക്കല്‍ ആയുര്‍വേദിക് പഞ്ചകര്‍മ്മ ഹോസ്പിറ്റലിലെ ഒരു പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കവെയാണ് താര കല്യാണിന്റെ പ്രസ്താവന. ജീവിതത്തില്‍ തനിക്ക് ഇപ്പോഴാണ് സ്വാതന്ത്ര്യം ലഭിച്ചത് എന്നാണ് താര കല്യാണ്‍ പ്രസംഗത്തിനിടെ പറയുന്നത്.

”മൂന്ന് നേരം ഭക്ഷണം ഉണ്ടാക്കി കഴിക്കണം, അത് പറയുമ്പോള്‍ സ്ത്രീകള്‍ക്കൊരു വിഷമം എന്ന് ഡോക്ടര്‍ പറഞ്ഞു. സത്യം. അത് എന്താ സ്ത്രീകളുടെ മാത്രം പണിയാക്കുന്നത്? ഞങ്ങള്‍ കുക്ക് ചെയ്യാം, പുരുഷന്‍മാര്‍ പാത്രം കഴുകട്ടെ..” എന്ന് പറഞ്ഞു കൊണ്ടാണ് താര പ്രസംഗം ആരംഭിച്ചത്.

ഈ വാക്കുകള്‍ക്ക് കൈയ്യടികള്‍ ലഭിച്ചതോടെ, ”ഈ കൈയ്യടി ഞാന്‍ വാങ്ങിക്കട്ടെ, കാരണം നമ്മള്‍ എല്ലാവരും തുല്യ ദുഃഖിതരാണ്” എന്നും താര പറയുന്നുണ്ട്. ”ഞാന്‍ എന്റെ മകളുടെ അച്ഛന്‍ പോയതിന് ശേഷം ഇപ്പോഴാണ് ഒറ്റയ്ക്ക് ജീവിക്കുന്നത്. ജീവിതത്തില്‍ ആസ്വദിക്കുന്നത് ഇപ്പോഴാണ്. സത്യം പറയാമോ, ശരിയാണോ തെറ്റാണോ എന്ന് എനിക്ക് അറിഞ്ഞൂടാ..”

”പക്ഷെ ലൈഫില്‍ ഒരിക്കലും ഞാനൊരു സ്വാതന്ത്ര്യം ആസ്വദിച്ചിട്ടില്ല. അതാരും തരാത്തത് അല്ല, അത് അങ്ങനെ സംഭവിച്ചു പോയതാണ്. കിട്ടിയതില്‍ ഏറ്റവും നല്ല ഫാമിലിയും ഭര്‍ത്താവും ഒക്കെയാണ്. എങ്കിലും നമുക്ക് കുറേ സാമൂഹ്യ ബന്ധങ്ങള്‍, സാമ്പത്തികം, പല ചുമതലകള്‍ അങ്ങനെ ജീവിച്ച്, ഓടിത്തീര്‍ത്ത് ജീവിതം.”

”ഇപ്പോള്‍ ഒരു ആറ് വര്‍ഷമായിട്ട് ഫസ്റ്റ് ഗിയറിലാണ് പോകുന്നത്. സുഖമാ ജീവിതം. ആരും കോപ്പിയടിക്കാന്‍ നിക്കണ്ട, ഓരോരുത്തര്‍ക്കും ഓരോ രീതിയിലാണ് സന്തോഷം. ഇപ്പോ എന്റെ ലൈഫ് എന്റെ ചോയിസ് ആണ്. സ്ത്രീയാണോ, കുട്ടിയാണോ, പുരുഷനാണോ എല്ലാവര്‍ക്കും അവരുടെ ജീവിതത്തില്‍ ഒരു ചോയിസ് ആവശ്യമാണ്.”

”അതില്‍ നമ്മള്‍ ഏറ്റവും ഭംഗിയായി, ബുദ്ധിയോടെ എടുക്കേണ്ട കാര്യമാണ് നമ്മുടെ ഭക്ഷണക്രമം എന്നാണ് ഡോക്ടര്‍ പറഞ്ഞത്…” എന്നാണ് താര പറയുന്നത്. എന്നാല്‍ ഭര്‍ത്താവ് മരിച്ച ശേഷമാണ് താന്‍ ജീവിതം ആസ്വദിച്ച് തുടങ്ങിയതെന്ന ക്യാപ്ഷനോടെ പ്രചരിക്കുന്ന വീഡിയോക്ക് വിമര്‍ശനങ്ങളും ലഭിക്കുന്നുണ്ട്. ന്നൊല്‍ പലരും താരയെ പ്രശംസിക്കുന്നുമുണ്ട്.

Latest Stories

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും