'ഓപ്പറേഷനോ റേഡിയേഷനോ എന്നുള്ളത് ഡോക്ടറാണ് തീരുമാനിക്കേണ്ടത്, മമ്മൂക്ക ആരോഗ്യവാനായി തിരിച്ചെത്തും'; ചര്‍ച്ചയായി തമ്പി ആന്റണിയുടെ വാക്കുകള്‍

മമ്മൂട്ടിയുടെ ആരോഗ്യനിലയെ കുറിച്ചുള്ള നിരവധി വാര്‍ത്തകളാണ് അടുത്തിടെ പ്രചരിച്ചത്. മമ്മൂട്ടിയെ ചെന്നൈയില്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തെന്ന വാര്‍ത്തയായിരുന്നു പുറത്തുവന്നത്. എന്നാല്‍ ഇത് വ്യാജ വാര്‍ത്തയാണെന്നും താരം ആരോഗ്യവനായി ഇരിക്കുകയാണെന്നും മമ്മൂട്ടിയുടെ പിആര്‍ ടീം പ്രതികരിച്ചിരുന്നു. ഇതിനിടെ നടന്‍ തമ്പി ആന്റണി പങ്കുവച്ച ഫെയ്‌സ്ബുക്ക് കുറിപ്പാണ് ചര്‍ച്ചയാകുന്നത്. ഓപ്പഷനോ റേഡിയേഷനോ എന്നുള്ളത് അദ്ദേഹത്തിന്റെ ഡോക്ടറാണ് തീരുമാനിക്കേണ്ടത്, കേട്ടിടത്തോളം പേടിക്കാനില്ല എന്നാണ് തമ്പി ആന്റണി കുറിച്ചിരിക്കുന്നത്.

തമ്പി ആന്റണിയുടെ കുറിപ്പ്:

മമ്മൂട്ടി, മലയാളികളുടെ മമ്മൂക്ക. കുടലിലെ ക്യാന്‍സര്‍ കൊള്നോസ്‌കോപ്പിയിലൂടെയാണ് സാധാരണ കണ്ടുപിടിക്കാറുള്ളത്. അന്‍പതു വയസുകഴിഞ്ഞാല്‍ പത്തു വര്‍ഷത്തില്‍ ഒരിക്കല്‍ ആണ് അത് ചെയ്യാറുള്ളത്. ഇല്ലെങ്കില്‍ എല്ലാവരും ചെയ്യേണ്ടതാണ്. Fecal occult blood testing starts at age 45. ഇത് എല്ലാ വര്‍ഷവും ചെയ്യേണ്ടതാണ്. മമ്മൂക്ക തീര്‍ച്ചയായും അതൊക്കെ ശ്രദ്ധിക്കുന്ന ആളായിരിന്നിരിക്കണം. ഭക്ഷണകാര്യത്തിലും അദ്ദേഹം അതീവ ശ്രദ്ധാലുവാണ്. പളുങ്കില്‍ അഭിനയിക്കുബോള്‍ ഞങ്ങള്‍ അമ്പിളിചേട്ടനുമൊത്തു ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ചിട്ടുണ്ട്.

ഫിഷ് ഫ്രൈ ഉള്‍പ്പടെ പല മീന്‍ വിഭവങ്ങള്‍ കൊണ്ടുവന്ന പ്ലേറ്റ് മമ്മൂക്ക ഞങ്ങളുടെ അടുത്തേക്കു മാറ്റിവെക്കും. അടുത്തിരിക്കുന്നവര്‍ക്കു കൊടുക്കാന്‍ ഒരു മടിയുമില്ല മമ്മൂക്കായ്ക്ക്. അതറിയാവുന്ന അമ്പിളിചേട്ടന്‍ ആ വിവരം എന്നോടത് നേരത്തെ പറഞ്ഞിരുന്നു. അന്നേ ഞാന്‍ ശ്രദ്ധിച്ചിരുന്നു. അദ്ദേഹത്തിന്റെ ലഘുഭഷനരീതി. ഇപ്പോള്‍ ഒരുപക്ഷെ പ്രകടമായ എന്തെങ്കിലും ലക്ഷണങ്ങള്‍ കണ്ടിരിക്കാം.

എന്നാലും തുടക്കത്തിലെ അറിഞ്ഞതുകൊണ്ട്, കേട്ടിടത്തോളം ഒന്നും പേടിക്കാനില്ല എന്നുതന്നെയാണ് ഡോക്ടര്‍ന്മാരുടെ അഭിപ്രായം എന്നും കേട്ടു. ഓപറേഷനോ റേഡിയേഷനോ എന്നുള്ളത് അദ്ദേഹത്തിന്റെ ഡോക്ടറാണ് തീരുമാനിക്കേണ്ടത്. അതൊക്ക കഴിഞ്ഞവരെ എനിക്കറിയാം അവരൊക്കെ ഇരുപതു വര്‍ഷം കഴിഞ്ഞിട്ടും പൂര്‍ണ ആരോഗ്യവാന്മാരായി സാധാരണ ജീവിതം നയിക്കുന്നു. മലയാളികളുടെ മമ്മൂക്ക പൂര്‍ണ ആരോഗ്യവാനായി തന്നെ വീണ്ടും സിനിമകളില്‍ സജീവമാകും എന്നതില്‍ ഒരു സംശയവുമില്ല.

Latest Stories

'കുറ്റം ചെയ്തവർ മാത്രമേ ഇപ്പോൾ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ, ആസൂത്രണം ചെയ്തവർ പുറത്ത് പകൽവെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന യാഥാർഥ്യമാണ്'; നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യർ

'വിധിയിൽ അത്ഭുതമില്ല, കോടതിയിലുണ്ടായിരുന്ന വിശ്വാസം നേരത്തെ തന്നെ നഷ്ടപ്പെട്ടിരുന്നു'; നടിയെ ആക്രമിച്ച കേസിൽ അതിജീവിത

'ജനങ്ങൾ ബിജെപിയിൽ അസംതൃപ്തർ, ജനങ്ങൾക്ക് മന്ത്രിമാരിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടു'; കോൺഗ്രസ്‌ ഭരണഘടനയെ സംരക്ഷിക്കുമെന്ന് പ്രിയങ്ക ഗാന്ധി

'തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പിണറായിസത്തിനേറ്റ തിരിച്ചടി, പിണറായിയിൽ നിന്ന് ജനം പ്രതീക്ഷിച്ചത് മതേതര നിലപാട്'; പിവി അൻവർ

കെഎസ്ആർടിസി ബസ് വഴിയരികിൽ നിർത്തി ഡ്രൈവർ ജീവനൊടുക്കി; സംഭവം തൃശൂരിൽ

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ