ഒരു സൂപ്പര്‍ സ്റ്റാര്‍ ഇങ്ങനെയാവണം, രുചിയോട്, വസ്ത്രങ്ങളോട്, നിങ്ങള്‍ കാണിക്കുന്ന പാഷന്‍, പാട്ടില്‍ നിറയുന്ന മാന്ത്രികത പ്രചോദനം: ലക്ഷ്മി മഞ്ചു

ഓണ്‍സ്‌ക്രീനിലും ഓഫ്‌സ്‌ക്രീനിലും തന്നെ അത്ഭുതപ്പെടുത്തിയിട്ടുള്ള താരങ്ങളില്‍ ഒരാളാണ് മോഹന്‍ലാല്‍ എന്ന് തെലുങ്ക് താരം മോഹന്‍ ബാബുവിന്റെ മകളും നടിയുമായ ലക്ഷ്മി മഞ്ചു കുറിച്ച വാക്കുകള്‍ വൈറല്‍. ഹൈദരാബാദില്‍ ‘ബ്രോ ഡാഡി’യുടെ ചിത്രീകരണത്തിലാണ് മോഹന്‍ലാല്‍. ഇതിനിടെയാണ് സുഹൃത്തായ മോഹന്‍ ബാബുവിന്റെ വസതിയില്‍ മോഹന്‍ലാല്‍ എത്തിയത്.

രുചിയോട്, വസ്ത്രങ്ങളോട്, നിങ്ങള്‍ കാണിക്കുന്ന പാഷന്‍, നിങ്ങളുടെ പാട്ടില്‍ നിറയുന്ന മാന്ത്രികത, തിരഞ്ഞെടുക്കുന്ന റോളുകള്‍ എല്ലാം തന്റെ ജീവിതത്തില്‍ പ്രചോദനങ്ങള്‍ ആവുന്നു എന്നും ഒരു സൂപ്പര്‍ സ്റ്റാര്‍ എങ്ങനെയാവണമെന്നും മോഹന്‍ലാലിനൊപ്പം ചെലവഴിച്ചപ്പോള്‍ മനസിലായെന്ന് ലക്ഷ്മി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. മോഹന്‍ലാലിനൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്.

ലക്ഷ്മി മഞ്ചുവിന്റെ കുറിപ്പ്:

വളരെ അപൂര്‍വ്വം പേര്‍ മാത്രമാണു ഓണ്‍സ്‌ക്രീനിലും ഓഫ്‌സ്‌ക്രീനിലും ഒരേ പോലെ അത്ഭുതപ്പെടുത്തിയിട്ടുള്ളത്. അതില്‍ ഒരാളാണ് ലാലേട്ടന്‍. അദ്ദേഹവുമായുള്ള കഴിഞ്ഞ കൂടിക്കാഴ്ചകളില്‍ നിന്ന് ഞാന്‍ പഠിച്ചത് വലിയ ജീവിത പാഠങ്ങളാണ്. നാല് പതിറ്റാണ്ടിലേറെയായി സിനിമയില്‍ തുടരുന്ന അദ്ദേഹം കാട്ടുന്ന എളിമയും സര്‍ഗാത്മകതയോടുള്ള ആവേശവും എടുത്ത് പറയേണ്ടതാണ്.

രുചിയോട്, വസ്ത്രങ്ങളോട്, നിങ്ങള്‍ കാണിക്കുന്ന പാഷന്‍, നിങ്ങളുടെ പാട്ടില്‍ നിറയുന്ന മാന്ത്രികത… നിങ്ങള്‍ തെരഞ്ഞെടുക്കുന്ന റോളുകള്‍, എല്ലാം എന്റെ ജീവിതത്തില്‍ പ്രചോദനങ്ങള്‍ ആവുന്നു. ഇപ്പോള്‍ നിങ്ങളോടൊപ്പം സമയം ചെലവഴിച്ച് കഴിയുമ്പോള്‍, കൂടുതല്‍ മനസ്സിലാവുന്നു, ഒരു സൂപ്പര്‍സ്‌റാര്‍ എങ്ങനെയാവണം എന്ന് എളിമയുള്ള, കരുണയുള്ള ആളാവണം എന്ന്. ഒപ്പം രസിപ്പിക്കാനും അറിയണം എന്ന്. നിങ്ങളായി തുടരുന്നതിന് നന്ദി, വഴികാട്ടിയാവുന്നതിനും. കുടുംബത്തിലെ സുഹൃത്തായി തുടരുന്നതിന് നന്ദി.

Latest Stories

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

'ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാർത്ഥികളാകാൻ മുതിരരുത്'; കെ. സുധാകരന് മുന്നറിയിപ്പുമായി സണ്ണി ജോസഫ്

നെന്മാറ ഇരട്ടക്കൊല കേസ്: മൂന്ന് സാക്ഷികള്‍ മൊഴി മാറ്റി

ചോര കുടിക്കാൻ മറ്റാരെയും കിട്ടിയില്ലേ? അല്പം സ്‌നേഹം കാണിച്ചപ്പോൾ തന്നെ തിന്നത് രണ്ടു ദിവസമാണ്; ഇനി മാധ്യമങ്ങളോട് സംസാരിക്കില്ല : ഗണേഷ് കുമാർ

ആരോപണം ഗുരുതരം, ഗണേഷ് കുമാർ രാജി വച്ചില്ലെങ്കിൽ പുറത്താക്കണം: വി. ഡി സതീശൻ

പൊള്ളുന്ന ചൂട്! മദ്യം, കാപ്പി, ചായ തുടങ്ങിയവ പകൽ സമയത്ത് കുടിക്കരുത്; ജാഗ്രത നിർദേശങ്ങൾ പുറത്തിറക്കി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

ബിജെപി ഭരണത്തിൽ വന്നാൽ കേരളത്തിൻറെ ചരിത്രം മാറും, അത്രയും കെൽപുള്ളതുകൊണ്ടാണ് ബിജെപി ഇന്ത്യ ഭരിക്കുന്നത് : സീമ വിനീത്