സൗബിക്ക നടനെന്ന നിലയില്‍ ഉയരങ്ങള്‍ കീഴടക്കിയതിനൊപ്പം അമ്പിളി എന്ന സിനിമകൂടി വളര്‍ന്നെന്ന് തോന്നുന്നു: തന്‍വി റാം

“ഗപ്പി”യ്ക്ക് ശേഷം ജോണ്‍പോള്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് “അമ്പിളി”. സൗബിന്‍ ഷാഹിര്‍ ടൈറ്റില്‍ റോളിലെത്തുന്ന ചിത്രം ഇതിനോടകം സിനിമാ പ്രേമികളുടെ പ്രീതി നേടിക്കഴിഞ്ഞു. ചിത്രത്തിന്‍ സൗബിന് നായികയായി എത്തുന്നത് പുതുമുഖം തന്‍വി റാമാണ്. മികച്ച നടനുള്ള അവാര്‍ഡ് കിട്ടിയടക്കമുള്ള സൗബിന്റെ നേട്ടങ്ങള്‍ ചിത്രത്തെ ഏറെ പോസിറ്റീവായി ബാധിച്ചിട്ടുണ്ടെന്നാണ് തന്‍വി പറയുന്നത്. ടീസറും പാട്ടുകള്‍ക്കും ലഭിക്കുന്ന സ്വീകാര്യത അത് ശരി വയ്ക്കുന്നതാണെന്നും തന്‍വി പറയുന്നു.

“സൗബിക്കയുടെ സുഡാനി ഫ്രം നൈജീരിയ റിലീസായ സമയത്താണ് അമ്പിളിയുടെ ഷൂട്ടിങ് തുടങ്ങുന്നത്. സുഡാനി ഫ്രം നൈജീരിയ വന്‍ ഹിറ്റായി, പിന്നീട് സൗബിക്ക അഭിനയിച്ച കുമ്പളങ്ങി നൈറ്റ്‌സും സൂപ്പര്‍ ഹിറ്റ്. മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും തുടര്‍ന്ന് കിട്ടി. ശരിക്കും സൗബിക്ക നടനെന്ന നിലയില്‍ ഉയരങ്ങള്‍ കീഴടക്കിയതിനൊപ്പം അമ്പിളി എന്ന സിനിമകൂടി വളര്‍ന്നെന്ന് എനിക്ക് തോന്നുന്നു. സൗബിക്കയുടെ നേട്ടങ്ങളെല്ലാം സിനിമയുടെയും മൈലേജ് കൂട്ടിയിട്ടുണ്ട്. സിനിമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അതേ എക്‌സൈറ്റ്‌മെന്റോടെ ഞാന്‍ റിലീസിനും കാത്തിരിക്കുകയാണ്.” മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ തന്‍വി പറഞ്ഞു.

ചിത്രത്തില്‍ അമ്പിളി എന്ന ക്യാരക്ടറായി സൗബിനെത്തുമ്പോള്‍ ടീന എന്ന കഥാപാത്രത്തെയാണ് തന്‍വി അവതരിപ്പിക്കുന്നത്. ഇരവരും ഒരുവരുംഒരുമിച്ച് പ്രത്യക്ഷപ്പെടുന്ന “ആരാധികേ…” എന്ന ഗാനം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടി കഴിഞ്ഞു. സൂരജ് സന്തോഷും മധുവന്തിയും ചേര്‍ന്ന് ആലപിച്ചിരിക്കുന്ന ഗാനത്തിന്റെ വരികള്‍ വിനായക് ശശികുമാറിന്റേതാണ്. വിഷ്ണു വിജയ്യുടേതാണ് സംഗീതം.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍