ഞാന്‍ നിരവധി തവണ വിവാഹിതയായി കഴിഞ്ഞു, ഇനി എന്ത് സംഭവിക്കുമെന്ന് അറിയില്ല; ഗോസിപ്പുകളോട് പ്രതികരിച്ച് തമന്ന

ബോളിവുഡ് നടന്‍ വിജയ് വര്‍മയും തമന്നയും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ അടുത്തിടെ പ്രചരിച്ചിരുന്നു. തമന്നയുടെ ജന്മദിനത്തില്‍ വിജയ് നടിയുടെ വസതിയില്‍ എത്തിയതോടെയാണ് അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ ആരംഭിച്ചത്. ഇരുവരും ഗോവയില്‍ ഒന്നിച്ച് പുതുവര്‍ഷം ആഘോഷിച്ചുവെന്ന വാര്‍ത്തകളും വന്നിരുന്നു.

ഈ ഗോസിപ്പുകള്‍ക്ക് മറുപടി പറഞ്ഞിരിക്കുകയാണ് തമന്ന ഇപ്പോള്‍. ഹിന്ദുസ്ഥാന്‍ ടൈംസിനോടാണ് തമന്ന പ്രതികരിച്ചത്. ”ഞങ്ങള്‍ ഒരുമിച്ച് ഒരു സിനിമ ചെയ്തിട്ടുണ്ട്. അതുകൊണ്ട് അത്തരം കിംവദന്തികള്‍ ചുറ്റിക്കറങ്ങുന്നു. അവയെല്ലാം വ്യക്തമാക്കേണ്ട ആവശ്യമില്ല. ഇതില്‍ കൂടുതലൊന്നും എനിക്ക് പറയാനില്ല.”

”പുരുഷന്മാരെക്കാള്‍ കൂടുതല്‍ ഗോസിപ്പുകള്‍ കേള്‍ക്കുന്നത് സ്ത്രീകളാണ്. ഞങ്ങള്‍ യഥാര്‍ത്ഥത്തില്‍ വിവാഹിതരാകുന്നതിന് മുമ്പ് പലതവണ ഞങ്ങളെ ഒരു കൂട്ടം ആളുകള്‍ വിവാഹം കഴിപ്പിക്കുന്നു. എല്ലാ വെള്ളിയാഴ്ചകളിലും ഞങ്ങള്‍ വിവാഹിതരാകുന്നു. ഞാന്‍ ഇതുവരെ ഡോക്ടര്‍ മുതല്‍ ബിസിനസുകാരെ വരെ വിവാഹം കഴിച്ച് കഴിഞ്ഞു.”

”ഞാന്‍ ഇതിനകം നിരവധി തവണ വിവാഹിതയായിയെന്നാണ് എനിക്ക് തോന്നുന്നത്. ഞാന്‍ ശരിക്കും വിവാഹിതയാകുമ്പോള്‍ എന്ത് സംഭവിക്കുമെന്ന് എനിക്കറിയില്ല. അത് മറ്റൊരു ഊഹാപോഹമാണെന്ന് ആളുകള്‍ കരുതും” എന്നാണ് തമന്ന പറയുന്നത്.

Latest Stories

വിജയശതമാനം വിഷയമല്ല; പഠിക്കുന്നവര്‍ മാത്രം ജയിച്ചാല്‍ മതി; എസ്എസ്എല്‍സി പരീക്ഷയ്ക്ക് ഗ്രേസ് മാര്‍ക്ക് നിര്‍ത്തുന്നു; കടുത്ത നിലപാട് പ്രഖ്യാപിച്ച് കര്‍ണാടക

കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ശസ്ത്രക്രിയ പിഴവ്; പൊട്ടലുള്ള രോഗിക്ക് മറ്റൊരാളുടെ കമ്പി ഇട്ടു, പരാതി

ധോണി അടുത്ത സീസണിൽ ടീമിൽ കാണുമോ, അതിനിർണായക അപ്ഡേറ്റ് നൽകി ചെന്നൈ ബോളിങ് പരിശീലകൻൽ പറയുന്നത് ഇങ്ങനെ

വെള്ളിത്തിരയിലെ നരേന്ദ്ര മോദി ഇനി സത്യരാജ്; ബയോപിക് ഒരുങ്ങുന്നത് വമ്പൻ ബഡ്ജറ്റിൽ

ഇന്ത്യയിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും വിദ്യാലയങ്ങളിലും തൊഴില്‍ശാലകളിലും വിവ പാലസ്തീന്‍ ഗാനം ഉയരണം; ഇസ്രായേലിന്റേത് കണ്ണില്‍ചോരയില്ലാത്ത കടന്നാക്രമണമെന്ന് സിപിഎം

ചെന്നൈ സൂപ്പര്‍ കിംഗ്സ് അവനെ ഇനി ടീമില്‍ നിലനിര്‍ത്തരുത്: ഇര്‍ഫാന്‍ പത്താന്‍

ബിലീവേഴ്സ് ചർച്ച് മെത്രാപ്പൊലീത്ത കെപി യോഹന്നാന്‍റെ മൃതദേഹം കൊച്ചിയിലെത്തിച്ചു; തിരുവല്ലയിലേക്ക് ഇന്ന് വിലാപ യാത്ര

ഇന്ത്യന്‍ ടീം പരിശീലകന്‍: ഗംഭീറിന് ശക്തനായ എതിരാളി, മത്സരത്തില്‍ പ്രവേശിച്ച് അയല്‍വാസി

ധോണിയോടും രോഹിത്തിനോടും അല്ല, ആ ഇന്ത്യൻ താരത്തോടാണ് ഞാൻ കടപ്പെട്ടിരിക്കുന്നത്; അവൻ ഇല്ലെങ്കിൽ താൻ ഈ ലെവൽ എത്തില്ലെന്ന് കോഹ്‌ലി; വീഡിയോ ഏറ്റെടുത്ത് ആരാധകർ

ലോക്സഭ തിരഞ്ഞടുപ്പിനായി ഒഴുകിയ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും പണത്തിന്റെയും കണക്കുകൾ പുറത്ത്; ഇതുവരെ പിടിച്ചെടുത്തത് പണമടക്കം 8889 കോടിയുടെ വസ്തുക്കൾ