'രവിയേട്ടാ... നിങ്ങളെന്നെ മൂന്ന് തവണ കരയിപ്പിച്ചു എന്നാണ് അന്ന് റിമ കല്ലിങ്കൽ പറഞ്ഞത്'

വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധയനായ നടനാണ് ടി.ജി.രവി. നാടകത്തിലൂടെ സിനിമയിലെത്തിയ അദ്ദേഹം അഭിനയത്തിൽ സജീവമായി നിൽക്കുമ്പോഴാണ് ഇടവേള എടുക്കുന്നത്. പിന്നീട് അദ്ദേഹം ശക്തമായ തിരിച്ച് വരവ് നടത്തിയ ചിത്രമായിരുന്നു ’22 ഫീമെയിൽ കോട്ടയം’. ചിത്രത്തിൽ വളരെ കുറച്ച് സീനുകളിൽ മാത്രമേ അദ്ദേഹം അഭിനയിച്ചിട്ടുള്ളുവെങ്കിലും മികച്ച പ്രക്ഷക പ്രശംസ നേടിയ ചിത്രമായിരുന്നു അത്.

ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിങ്ങ് സമയത്ത് നടന്ന രസകരമായ അനുഭവം പങ്കുവെച്ച് അദ്ദേഹം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. 22 ഫീമെയിൽ കോട്ടയം എന്ന സിനിമയിൽ ഒരു റോളുണ്ടെന്ന് പറഞ്ഞാണ് ആഷിഖ് തന്നെ വിളിച്ചത്. കുറച്ച് സീനേയുള്ളു വെന്നും എന്നാൽ സിനിമയിലെ ഏറ്റവും ഇമോഷണലായിട്ടുള്ള ഭാ​ഗമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു കത്തിലെ ഭാ​ഗങ്ങൾ താൻ പറയുന്നു അതാണ് സീൻ.

അങ്ങനെ ഷൂട്ടിങ്ങ് സമയത്ത് തന്നെ കൊണ്ടുപോയി ഒരു ഇടനാഴിയിൽ ഇരുത്തി. അവിടെ ആരും ഇല്ല. താൻ ഒറ്റയ്ക്ക് ഇരിക്കുന്നു ലെെറ്റിങ്ങ് ചെയ്തതും അത്പോലെയാണ്. സംവിധായകനും ക്യാമറമാനും പോലും ഇല്ല. ഡയലോ​ഗ് പറഞ്ഞോളു, താൻ ആക്ഷൻ ഒന്നും പറയുന്നില്ലെന്നാണ് ആഷിഖ് പറഞ്ഞത്. അങ്ങനെ താൻ ഇരുന്ന് ഒറ്റയ്ക്കായി എന്ന ഫീല് വന്നപ്പോഴാണ് ഡയലോ​ഗ് പറയാൻ തുടങ്ങിയത് അവസാനം ഡയലോ​ഗ് പറഞ്ഞ് തീരുമ്പോഴാണ് ക്യാമറ തന്റെ മുന്നിൽ വന്ന് നിൽക്കുന്നത് താൻ പോലും ശ്രദ്ധിക്കുന്നത്.

സീൻ കഴി‍ഞ്ഞതും എല്ലാവരും ഇമോഷണലായി കണ്ണു തുടക്കുന്നതാണ് താൻ കണ്ടത്. റിമ വന്ന് തന്നെ കെട്ടിപിടിച്ചു കരഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് സിനിമ കണ്ട് കഴിഞ്ഞ് റിമ തന്നെ വിളിച്ചു രവിയേട്ടാ… സിനിമ മൂന്ന് തവണ ഞാൻ കണ്ടു മൂന്ന് തവണയും നിങ്ങളെന്നെ കരയിപ്പിച്ചുവെന്നാണ് പറ‍ഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest Stories

'കോഹ്‌ലിയും രോഹിതും മാത്രമല്ല കെ എൽ രാഹുലും ടീമിൽ വേണം'; ഇന്ത്യൻ ടീമിന് തന്ത്രം ഉപദേശിച്ച് ഇർഫാൻ പത്താൻ

തോൽവികളെ പുഞ്ചിരികൊണ്ട് സ്വീകരിച്ച ഇതിഹാസം; കെയ്ന്‍ വില്യംസണ്‍ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

ഇന്നസെന്റിന് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയതുമായി ബന്ധപ്പെട്ട പരാമർശം; മേജര്‍ രവിക്കെതിരെ അന്വേഷണം വേണമെന്ന് പിണറായി വിജയന്‍; ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കി

പകര്‍ച്ചവ്യാധികളുടെ വലയത്തില്‍ കേരളം

'കോംപ്രമൈസ്ഡ് പ്രധാനമന്ത്രിക്ക് ഭാരതമാതാവിന്റെ മക്കളെ സംരക്ഷിക്കാൻ കഴിയില്ല'; പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

'സമ്മാനങ്ങൾ നൽകും, സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തും'; പതിനാറുകാരിയെ പീഡിപ്പിച്ച സ്നേഹ മെർലിൻ സ്ഥിരം പോക്സോ കേസ് പ്രതി, ലക്ഷ്യമിട്ടിരുന്നത് പ്രായപൂർത്തിയാകാത്ത കുട്ടികളെ

'വർഗീയ പരാമർശം നടത്തിയെന്ന് പരാതി, മമത ബാനർജിക്കെതിരെ കേസ്'; പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു

മീനാക്ഷി നടരാജൻ കേസ്: തിരഞ്ഞെടുപ്പും നീതിന്യായവും തമ്മിലുള്ള അതിർത്തി രേഖ വരച്ച് സുപ്രീം കോടതി

പിഎം ശ്രീ പദ്ധതിക്ക് എൽഡിഎഫ് സർക്കാർ കേന്ദ്ര ഫണ്ട് വാങ്ങിയിട്ടില്ല; വാങ്ങിയത് എസ്എസ്കെ വിഹിതം, രേഖകൾ പുറത്ത്

'യൂറോപ്പിന്റെ ആയുധങ്ങൾ ഇന്ത്യക്കെതിരെ ഉപയോഗിക്കുന്നു'; റഷ്യയിൽ നിന്നും ക്രൂഡ് ഓയിൽ വാങ്ങിയതിനെ ന്യായീകരിച്ച് വിദേശകാര്യമന്ത്രി