ഷൈന്‍ സഹകരിച്ചതു കൊണ്ട് മാത്രമാണ് ആ സിനിമ പൂര്‍ത്തിയായത്, വിന്‍സിയുടെ പരാതിയില്‍ നടപടികള്‍ വേണം: സ്വാസിക

വിന്‍സി അലോഷ്യസിനെ അഭിനന്ദിച്ചും ഷൈന്‍ ടോം ചാക്കോയെ പിന്തുണച്ചും നടി സ്വാസിക. വിന്‍സിയുടെത് ധൈര്യപൂര്‍വ്വമായ നിലപാടാണ്. പരാതിയില്‍ ശക്തമായ നടപടി ഉണ്ടാകണം. ലൊക്കേഷനില്‍ ഇതുപോലുള്ള പ്രശ്‌നങ്ങള്‍ ഭാവിയില്‍ ഉണ്ടാകാതിരിക്കാന്‍ സംവിധായകരും നിര്‍മാതാക്കളും ശ്രദ്ധിക്കണം എന്നാണ് സ്വാസിക പറയുന്നത്. എന്നാല്‍ തനിക്കൊപ്പം അഭിനയിച്ചപ്പോള്‍ ഷൈനിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല എന്നാണ് സ്വാസിക പറയുന്നത്.

മനോരമ ന്യൂസിനോടാണ് സ്വാസിക പ്രതികരിച്ചത്. വിന്‍സി ധൈര്യപൂര്‍വം മുന്നോട്ടു വന്ന് അവരുടെ അനുഭവം തുറന്നു പറയുമ്പോള്‍ നമ്മളെല്ലാം അതു കേള്‍ക്കണം. അത് എന്താണെന്ന് അന്വേഷിച്ച് നടപടി എടുക്കണം. ഞാന്‍ ആ സിനിമയുടെ ഭാഗമല്ലാത്തതിനാല്‍ ഈ വിഷയത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ അറിയില്ല. ഷൈന്‍ ടോമിന്റെ കൂടെ ജോലി ചെയ്തപ്പോള്‍ എനിക്ക് ഇത്തരത്തിലുളള അനുഭവം ഉണ്ടായിട്ടില്ല.

‘വിവേകാനന്ദന്‍ വൈറലാണ്’ സിനിമയിലാണ് ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചത്. കൃത്യസമയത്ത് ഷോട്ടിന് വരികയും എല്ലാ കാര്യങ്ങളും ചെയ്യുകയും ചെയ്യുന്ന ഒരാളായിരുന്നു. ഷൈനിന്റെ സഹകരണം കൊണ്ടു തന്നെ പറഞ്ഞ ഡേറ്റില്‍ ആ സിനിമ തീര്‍ക്കുകയും ചെയ്തു. അതുകൊണ്ട് വ്യക്തിപരമായി ഈ വിഷയത്തില്‍ കൂടുതല്‍ പറയാനും പറ്റില്ല.

ആ സിനിമയുടെ സെറ്റില്‍ എന്താണ് സംഭവിച്ചതെന്ന് അറിയില്ല. പക്ഷേ ഒരാള്‍ ഒരു പരാതി വ്യക്തമായി പറഞ്ഞ സാഹചര്യത്തില്‍ അതിനെ കുറിച്ച് അന്വേഷിക്കണമെന്ന് മാത്രമേ പറയാന്‍ കഴിയൂ. ഇനി ആരുടെ ഭാഗത്തുനിന്നും ഇങ്ങനെയുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകരുത്. ജോലി സ്ഥലത്ത് ഒരു കാരണവശാലും ഇതുപോലുള്ള കാര്യങ്ങള്‍ ഉണ്ടാകാനേ പാടില്ല എന്നാണ് സ്വാസിക പറയുന്നത്.

Latest Stories

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്