'നഷ്ടപ്പെട്ടു എന്ന് കരുതിയ ജീവിതം എനിക്ക് തിരിച്ച് തന്നത് മമ്മൂട്ടിയാണ്'; തന്റെ ജീവിതത്തിൽ അനുഭവിച്ച ഏറ്റവും വലിയ​ ബുദ്ധിമുട്ടിനെ കുറിച്ച് സ്വർഗ്ഗചിത്ര അപ്പച്ചൻ

നഷ്ടപ്പെട്ടു എന്ന് കരുതിയ ജീവിതം എനിക്ക് തിരിച്ച് തന്നത് മമ്മൂട്ടിയാണെന്ന് തുറന്ന് പറഞ്ഞ് സ്വർഗ്ഗചിത്ര അപ്പച്ചൻ. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് തന്റെ ജീവിതത്തിൽ അനുഭവിച്ച ഏറ്റവും വലിയ​ ബുദ്ധിമുട്ടിനെക്കുറിച്ച് സ്വർഗ്ഗചിത്ര അപ്പച്ചൻ തുറന്ന് പറഞ്ഞത്.

മമ്മൂട്ടിക്കും ഫാസിലിനുമൊപ്പം ചെയ്ത ചിത്രം പരാജയമായി മാറിയിരുന്നുന്ന സമയത്ത് ജീവിതം നഷ്ടപ്പെട്ടുവെന്നാണ് താൻ കരുതിയിരുന്നത്. സിനിമ കഴിഞ്ഞ് ഒരു ദിവസം തിരുവനന്തപുരത്തേക്ക് പോകുന്ന വഴി മമ്മൂട്ടി ഫാസിലിന്റെ വീട്ടിൽ കയറി അദ്ദേഹത്തോട് പുതിയ ഒരു സിനിമ ചെയ്യണമെന്ന് പറഞ്ഞു. വിചാരിച്ചത്ര ലാഭം അപ്പച്ചന് കിട്ടില്ല. മൂന്നാല് സിനിമകൾ ഒന്നിച്ച് വന്നത് കൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്നും മമ്മൂട്ടി പറഞ്ഞു.

അദ്ദേഹം നല്ലൊരു പ്രെഡ്യൂസറാണെന്നും പറഞ്ഞാണ് അന്ന് മമ്മൂട്ടി അവിടെ നിന്നും പോയതെന്ന് സ്വർഗ്ഗചിത്ര അപ്പച്ചൻ പറഞ്ഞു. അതിന് ശേഷം അമേരിക്കയിലുള്ള ഡോക്ടർ ഓമനയുടെ ഒരു ചെറുകഥ അവരോട് സംസാരിച്ച് വാങ്ങി ഫാസിലെഴുതി താൻ നിർമ്മിച്ച ചിത്രമായിരുന്നു മണിവത്തൂരിലെ ആയിരം ശിവരാത്രികൾ.

സുഹാസിനിയായിരുന്നു ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായെത്തിയത്. നല്ല നിലയിൽ തിയേറ്ററുകളിൽ ഓടിയ ചിത്രത്തിന് വിചാരിച്ചതിൽ കൂടുതൽ ലാഭം കിട്ടുകയും ചെയ്തു. അന്ന് മമ്മൂട്ടി എടുത്ത തീരുമാനം കൊണ്ടാണ് താൻ രക്ഷ പെട്ടതെന്നും അപ്പച്ചൻ കൂട്ടിച്ചേർത്തു

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ