ഇങ്ങനെയൊരു നിയമത്തിന്റെ ആവശ്യമെന്ത്? എന്തിന് നിങ്ങള്‍ ഭരണഘടനയില്‍ മാറ്റം വരുത്തുന്നു; പൗരത്വ നിയമ ഭേദഗതിക്കെതിരെ സ്വര ഭാസ്‌കര്‍

പൗരത്വ നിയമ ഭേദഗതിക്കെതിരെ ബോളിവുഡ് നടി സ്വര ഭാസ്‌കറും. രാജ്യത്ത് ഇത്തരമൊരു നിയമത്തിന്റെ ആവശ്യമെന്താണെന്നാണ് സ്വര ഭാസ്‌കര്‍ ഉന്നയിച്ച ചോദ്യം.

ഇത് ഇന്ത്യക്ക് ആവശ്യമില്ല. അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കാനുള്ള നടപടി നിങ്ങളുടെ പക്കലുണ്ട്. അദ്‌നാന്‍ സാമിക്ക് പൗരത്വം നല്‍കാമെങ്കില്‍ അതേ പ്രക്രിയയിലൂടെ എന്തുകൊണ്ട് നിങ്ങള്‍ക്ക് ഹിന്ദു അഭയാര്‍ത്ഥികള്‍ക്കും പൗരത്വം നല്‍കിക്കൂടാ? എന്തിന് നിങ്ങള്‍ ഭരണഘടനയില്‍ മാറ്റം വരുത്തുന്നു ?”” – സ്വര ഭാസ്‌കര്‍ ചോദിച്ചു.

വിവിധ സമുദായത്തിലുള്ള മനുഷ്യരില്‍ ഭയം വളര്‍ത്താന്‍ മാത്രമാണ് ഈ നിയമംകൊണ്ട് സാധിച്ചിട്ടുള്ളതെന്ന് പൗരത്വഭേദഗതി നിയമത്തെ അപലപിച്ച് അവര്‍ പറഞ്ഞു. “”മുസ്ലീം സമുദായം മാത്രമല്ല അടിസ്ഥാനജീവിതസൗകര്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെട്ട സമൂഹവും ഈ രാജ്യത്തെ മറ്റ് ജനങ്ങളും കൂടിയാണ് ഈ പ്രശ്‌നം അഭിമുഖീകരിക്കേണ്ടി വരിക””.

“”ഈ പ്രതിഷേധങ്ങള്‍ ജനാധിപത്യത്തിനെതിരല്ല. എന്നാല്‍ ഇത് ജനാധിപത്യത്തെ കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നത്. സ്വര ഭാസ്‌കര്‍ റിപ്പോര്‍ട്ടര്‍മാരോട് പറഞ്ഞു.

Latest Stories

ഇളയരാജയ്ക്ക് പകര്‍പ്പവകാശമില്ല, എക്കോ കാറ്റലോഗ് അവകാശം കൈമാറി; വ്യക്തത വരുത്തി നിരൂപകന്‍

IPL 2024: മുംബൈയുടെ നിഗൂഢ തീരുമാനങ്ങൾ, ടീം മാനേജ്മെന്റ് ഇടപെട്ട് നടപടികൾ സ്വീകരിക്കണം: വിരേന്ദർ സെവാഗ്

ടി20 ലോകകപ്പ് 2024: എതിരാളികള്‍ ഭയക്കണം, ഇത് പവലിന്റെ ചെകുത്താന്മാര്‍, ടീമിനെ പ്രഖ്യാപിച്ച് വിന്‍ഡീസ്

യുവതിയുടെ പീഡന പരാതി: രാജ്ഭവനില്‍ പൊലീസും മന്ത്രിയും കയറുന്നത് വിലക്കി; നിയമോപദേശം തേടി സര്‍ക്കാര്‍; സത്യം വിജയിക്കുമെന്ന് സിവി ആനന്ദ ബോസ്

ഷൂട്ടിംഗിനിടെ പരിക്കേറ്റു, കാലില്‍ സര്‍ജറി, മാസങ്ങളോളം ബെഡ് റെസ്റ്റ്..; അപകടത്തെ കുറിച്ച് ആസിഫ് അലി

ഖലിസ്ഥാന്‍ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; മൂന്ന് ഇന്ത്യന്‍ പൗരന്മാർ അറസ്റ്റില്‍, ഇന്ത്യൻ സർക്കാരുമായുള്ള ബന്ധം അന്വേഷണ പരിധിയിലെന്ന് കാനഡ

രാജസ്ഥാനും ഹൈദരാബാദും അല്ല, ഈ സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിൽ എല്ലാവരും തോൽപ്പിക്കാൻ ആഗ്രഹിക്കുന്ന ടീം അവന്മാരാണ്: ഹർഭജൻ സിംഗ്

ടി20 ലോകകപ്പ് 2024: 'ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച ടീം'; വിലയിരുത്തലുമായി സൗരവ് ഗാംഗുലി

ഉഷ്ണ തരംഗം റേഷന്‍ കട സമയത്തില്‍ മാറ്റം; കന്നുകാലികളെ മേയാന്‍ വിടുന്നതിലും സമയക്രമ നിര്‍ദേശം; എല്ലാ ജില്ലകളിലും ജാഗ്രത നിര്‍ദേശം

ഐപിഎല്‍ 2024: 'മുംബൈയുടെ പ്രകടനം ബെംഗളൂരു ട്രാഫിക്കിനേക്കാള്‍ മോശം'; പരിഹസിച്ച് മുന്‍ താരം