സൂര്യയും സംവിധായകനും തമ്മില്‍ അഭിപ്രായ വ്യത്യാസം; സിനിമ ഉപേക്ഷിച്ചു

സംവിധായകന്‍ ബാലയുടെ ചിത്രത്തില്‍ സൂര്യ നായകനാകുന്നുവെന്ന് വാര്‍ത്ത വലിയ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. ഇപ്പോഴിതാ പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് സിനിമ ഉപേക്ഷിച്ചെന്നാണ്. സൂര്യയും സംവിധായകനും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് ഇതിന് കാരണമായതെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

സിനിമയുടെ ചിത്രീകരണത്തിന് ഇടയില്‍ സൂര്യയും ബാലയും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാവുകയും നടന്‍ സെറ്റില്‍ നിന്ന് ഇറങ്ങി പോവുകയും ചെയ്തുവെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ സിനിമയുടെ അണിയറപ്രവത്തകര്‍ വാര്‍ത്ത നിഷേധിക്കുകയും ചെയ്തു.

ബാലയുടെ അവസാന ചിത്രമായ ‘വര്‍മ്മ’യുടെ ചിത്രീകരണ സമയത്തും സമാനമായ രീതിയില്‍ നിര്‍മ്മാതാക്കളുമായി തര്‍ക്കമുണ്ടാവുകയും ബാലയെ ചിത്രത്തില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. പിന്നീട് മറ്റൊരു സംവിധായകന് കീഴില്‍ ‘ആദിത്യ വര്‍മ്മ’ എന്ന പേരില്‍ സിനിമ റിലീസ് ചെയ്തു.

നേരത്തെ ‘നാന്‍ കടവുള്‍’ എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് തര്‍ക്കം മൂലം അജിത്ത് ചിത്രത്തില്‍ നിന്ന് പിന്മാറിയിരുന്നു. തുടര്‍ന്ന് ആര്യയെ പ്രധാന കഥാപാത്രമാക്കി ചിത്രം പുറത്തിറങ്ങുകയും ചെയ്തു.

Latest Stories

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ചിത്രം ആനന്ദ് ഏകർഷിയുടെ 'ആട്ടം'; വിജയരാഘവൻ മികച്ച നടൻ

സൗജന്യ വൈദ്യുതി, ചൈനയിൽ നിന്ന് ഭൂമി തിരിച്ചുപിടിക്കൽ അടക്കം 10 വാഗ്ദാനങ്ങള്‍; ഇത് 'കെജ്‌രിവാളിന്റെ ഗ്യാരണ്ടി'

ഐപിഎല്‍ 2024: കെകെആര്‍ താരത്തിനെതിരെ കര്‍ശന നടപടിയുമായി ബിസിസിഐ

ദിലീഷ് പോത്തന്റെ ആ വിളി വന്നില്ലായിരുന്നെങ്കില്‍ ഞാന്‍ വിദേശത്ത് പോകുമായിരുന്നു: രാജേഷ് മാധവൻ

ഇന്ത്യയുടെ സാമ്പത്തിക സഹായം പ്രധാനം; മോദിയെ അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ ഇനി ഉണ്ടാകില്ല; ചൈനയുമായി കരാറുകളില്ലെന്ന് മാലിദ്വീപ് വിദേശകാര്യമന്ത്രി

മല്ലികാർജുൻ ഖാർഗയുടെ ഹെലികോപ്റ്ററിൽ പരിശോധന; തിര‍ഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ദുരുദ്ദേശ്യപരമെന്ന് കോൺഗ്രസ്

ദ്രാവിഡിന്റെ പകരക്കാരനാകാന്‍ ധോണിയ്ക്കാവില്ല, കാരണം ഇതാണ്

ആൾക്കൂട്ടമുണ്ടാക്കി, തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു; നടൻ അല്ലു അർജുനെതിരെ കേസ്

ഫോണ്‍ കോളുകളില്‍ സംശയം, ഭാര്യയ്ക്ക് നേരെ ആസിഡൊഴിച്ചു; പതിച്ചത് മകന്റെ ദേഹത്ത്, പ്രതി അറസ്റ്റില്‍

എസ്. രാമചന്ദ്രന്‍ പിള്ളയുടെ മകനും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ ബിപിന്‍ ചന്ദ്രന്‍ അന്തരിച്ചു