കൊണ്ടോട്ടിക്കാര്‍ക്ക് സല്യൂട്ട്; കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ അനുശോചനങ്ങള്‍ അറിയിച്ച് സൂര്യ

കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ അനുശോചനങ്ങള്‍ അറിയിച്ച് നടന്‍ സൂര്യ. കനത്ത മഴയിലും കോവിഡ് ആശങ്കള്‍ക്കിടയിലും സ്വന്തം ജീവന്‍ പണയംവെച്ച് രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയ മലപ്പുറത്തെ ജനങ്ങള്‍ക്ക് സല്യൂട്ട് അറിയിച്ചാണ് സൂര്യ ട്വീറ്റ് ചെയ്തിരിക്കുന്നത്.

“”ദുഃഖാര്‍ത്തരായ കുടുംബങ്ങള്‍ക്ക് അനുശോചനങ്ങള്‍, പരിക്കേറ്റവര്‍ ഉടന്‍ സുഖം പ്രാപിക്കട്ടെ, മലപ്പുറത്തെ ജനങ്ങള്‍ക്ക് സല്യൂട്ട്, പൈലറ്റുമാരോട് ആദരവ്”” എന്നാണ് സൂര്യയുടെ ട്വീറ്റ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കരിപ്പൂരില്‍ വിമാനം ദുരന്തം സംഭവിച്ചത്.

രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ മലപ്പുറം കൊണ്ടോട്ടിയിലെ ജനങ്ങളെ ദേശീയ മാധ്യമങ്ങള്‍ അടക്കം അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. എയര്‍ ഇന്ത്യ എക്‌സ്പ്രസും നന്ദി അറിയിച്ച് പോസ്റ്റ് പങ്കുവെച്ചിരുന്നു. കോവിഡും കാലവര്‍ഷക്കെടുതിയും ദുരിതം വിതയ്ക്കുന്നതിനിടെയാണ് കരിപ്പൂരില്‍ മറ്റൊരു ദുരന്തം കൂടി പറന്നിറങ്ങിയത്. രാത്രി 7.40-ന് മഴ തകര്‍ത്തു പെയ്യുന്നതിനിടെയായിരുന്നു സംഭവം.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വിദേശത്ത് കുടുങ്ങിയവരെ നാട്ടിലെത്തിക്കാനുളള വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ദുബായില്‍ നിന്ന് 184 യാത്രക്കാരെയുമായി എത്തിയ വിമാനമാണ് അപകടത്തില്‍ പെട്ടത്. 19 പേര്‍ മരിച്ചു. 171 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍