ആ ടാഗ് വന്നതിന് ശേഷം എന്റെ സ്വസ്ഥത പോയി, അതുവരെ സേഫായിട്ട് നിന്ന ആളായിരുന്നു ഞാൻ: സുരേഷ് കൃഷ്ണ

മലയാളസിനിമയിൽ സഹനടനായും വില്ലൻ വേഷങ്ങളിലും തിളങ്ങിയിട്ടുളള താരമാണ് സുരേഷ് കൃഷ്ണ. പിന്നീട് കോമഡി റോളുകളിൽ എത്തിയപ്പോഴും നടന് പ്രേക്ഷകപ്രശംസ ലഭിച്ചിരുന്നു. അടുത്തിടെയാണ് സോഷ്യൽ മീഡിയയിൽ കൺവിൻസിങ് സ്റ്റാർ എന്ന ടാ​ഗ് സുരേഷ് കൃഷ്ണയ്ക്ക് ലഭിച്ചത്. മുൻപ് ചെയ്ത ചില സിനിമകളിലെ കഥാപാത്രങ്ങളുടെ സ്വഭാവം കൊണ്ടാണ് കൺവിൻസിങ് ചെയ്യുന്ന താരമെന്ന് പറഞ്ഞ് നടന് ട്രോളുകൾ ലഭിച്ചത്. അത്തരം ട്രോളുകൾ ജീവിതത്തിലുണ്ടാക്കിയ മാറ്റം എന്താണെന്ന് പറയുകയാണ് സുരേഷ് കൃഷ്ണ. റെഡ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലാണ് നടൻ മനസുതുറന്നത്.

ഈ ടാഗ് വന്നതിന് ശേഷം തന്റെ സ്വസ്ഥത പോയെന്നും അതുവരെ സേഫായിട്ട് നിന്ന ആളായിരുന്നു താനെന്നും സുരേഷ് കൃഷ്ണ പറഞ്ഞു. ഓരോ ദിവസവും ആരെങ്കിലുമൊക്കെ തന്റെ പഴയ സിനിമകളിലെ സീനുകൾ കുത്തിപ്പൊക്കി പോസ്റ്റ് ചെയ്യാറുണ്ടെന്നും സ്വസ്ഥത പോയെന്നും സുരേഷ് കൃഷ്ണ പറയുന്നു. ‘ഞാൻ എല്ലാവരുടെയും മുന്നിൽ നല്ലവനായി തന്നെ നിലനിൽക്കുകയായിരുന്നു. അപ്പോഴാണ് ഈ കൺവിൻസിങ് സ്റ്റാർ ട്രോളുകൾ ഫേമസായത്. എന്റെ മക്കളുണ്ടാകുന്നതിന് മുമ്പ് ഞാൻ ചെയ്തുവെച്ച സിനിമകളായിരുന്നു അതൊക്കെ”.

“എല്ലാ ദിവസവും ഓരോരുത്തന്മാർ പഴയ സിനിമകളൊക്കെ കുത്തിപ്പൊക്കിക്കൊണ്ടുവരും. അതെല്ലാം പെട്ടെന്ന് വൈറലാവും, മക്കൾ ഇതൊക്കെ കണ്ടിട്ട് ‘അച്ഛൻ ഇതൊക്കെ ചെയ്തിട്ടുണ്ടല്ലേ’ എന്ന് ചോദിക്കും. ഈ ടാഗ് വന്നതിന് ശേഷം എന്റെ സ്വസ്ഥത പോയി. അതുവരെ സേഫായിട്ട് നിന്ന ആളായിരുന്നു ഞാൻ. ഇപ്പോൾ, എന്റെ ഓരോ സിനിമയിലും ഞാൻ പോലുമറിയാതെ ചെയ്ത ഇങ്ങനത്തെ കാര്യങ്ങൾ പെട്ടെന്ന് ലോകം മൊത്തം അറിഞ്ഞു’, സുരേഷ് കൃഷ്ണ അഭിമുഖത്തിൽ പറഞ്ഞു.

Latest Stories

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ

പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്; ലക്ഷ്മിപ്രിയയ്ക്കും എസ്‌ഐ രേഷ്മയ്ക്കുമെതിരെ പരാതിയുമായി കോടതിയെ സമീപിക്കുമെന്ന് അന്‍സിബ ഹസന്‍

'ജൂൺ 15 മുതൽ കെഎസ്ആർടിസി ഓർ‌ഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും സൗജന്യ യാത്ര, പ്രിയദർശിനി എന്ന പേരിൽ പദ്ധതി'; മുഖ്യമന്ത്രി