വിവാദങ്ങൾ ഉയർത്തി സിനിമയുടെ ആശയത്തെ വഴിതിരിച്ചുവിടരുത്; ജെഎസ്കെ ആദ്യദിന ഷോ കാണാനെത്തിയ സുരേഷ് ഗോപി മാധ്യമങ്ങളോട്

വിവാദങ്ങളൊന്നുമില്ലെന്നും ജാനകി വി VS സ്റ്റേറ്റ് ഓഫ് കേരള വലിയ വിഷയമാണ് സംസാരിക്കുന്നതെന്നും നടൻ സുരേഷ് ​ഗോപി. ചിത്രത്തിന്റെ ആദ്യ പ്രദർശനം കാണാൻ തൃശൂർ രാ​ഗം തിയേറ്ററിൽ എത്തിയപ്പോഴാണ് സുരേഷ് ​ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചത്. വിവാദങ്ങൾ മാറ്റി നിർത്തിയാൽ ചിത്രം നൽകുന്ന സന്ദേശമെന്താണെന്ന ചോദ്യത്തിനാണ് നടൻ മറുപടി നൽകിയത്. ജെഎസ്കെ ചിത്രത്തിന് വലിയ സ്വീകാര്യയാണ് ലഭിക്കുന്നത്. വിവാദങ്ങളൊന്നുമില്ല, അതൊക്കെ എല്ലാവർക്കും അറിയാമെന്ന് സുരേഷ് ഗോപി പറയുന്നു.

‘സിനിമ വലിയ ഒരു വിഷയമാണ് സംസാരിക്കുന്നത്. ചർച്ച ചെയ്യുന്നത്. ആ വിഷയം ഇങ്ങനെ വിവാദങ്ങളുയർത്തി ഇല്ലാതാക്കാൻ പാടില്ല. കാരണം ഈ സിനിമ പെൺകുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ ഏട് എഴുതിച്ചേർക്കാൻ കഴിയുമെന്നാണ് കരുതുന്നത്. സിനിമ എല്ലാവരെയും ചിന്തിപ്പിക്കും. അതിന് വേണ്ടിയുളള ശബ്ദം ഉയരട്ടെ എന്നാണ് ആ​ഗ്രഹം. ജാനകി വിദ്യാധരന്റെ ശബ്ദം സമൂഹത്തിന്റെ, പ്രത്യേകിച്ച് കൊച്ചുപെൺകുട്ടികളുടെ വളരെ വലിയ ശബ്ദമായി മാറട്ടെ’, സുരേഷ് ഗോപി പറഞ്ഞു.

സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ നിയമ നിർമാണത്തിൽ മാറ്റം കൊണ്ടുവരാൻ ഈ ചിത്രത്തിലൂടെ സാധിക്കുമെന്നും, എല്ലാവരെയും ചിന്തിപ്പിക്കുന്ന വിപ്ലവാത്മക സിനിമയാകാനുള്ള ശക്തി ഈ ചിത്രത്തിനുണ്ടെന്നും നടൻ അഭിപ്രായപ്പെട്ടു. പ്രവീൺ നാരായൺ സംവിധാനം ചെയ്ത ജെഎസ്കെയിൽ അനുപമ പരമേശ്വരനാണ് നായികാവേഷത്തിലെത്തുന്നത്. ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രൻ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അസ്‌കർ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയൻ ചേർത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രൻ, രജിത് മേനോൻ, നിസ്താർ സേട്ട്, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്, ബാലാജി ശർമ എന്നിവരാണ് സിനിമയിലെ മറ്റു താരങ്ങൾ.

Latest Stories

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ