സിംഹവാലനായിട്ടൊക്കെ തോന്നിയ താടി വടിച്ചുകളഞ്ഞിട്ടുണ്ട്'; ഒറ്റക്കൊമ്പ് ബാക്കിയുണ്ടെന്ന് സുരേഷ് ഗോപി

തന്റെ താടിയെ കുറിച്ചുള്ള ട്രോളിന് രസകരമായ മറുപടി നല്‍കി സുരേഷ് ഗോപി. പൂച്ച കടിച്ചതായും പാപ്പാഞ്ഞി ആയും സിംഹവാലന്‍ ആയും പലര്‍ക്കും തോന്നിയ തന്റെ താടി തന്റെ ചുമതല കഴിഞ്ഞതുകൊണ്ട് വടിച്ച് കളഞ്ഞിട്ടുണ്ട് എന്നായിരുന്നു താരം കുറിച്ചത്. രാജ്യസഭാ അംഗമായി ആറ് വര്‍ഷം പൂര്‍ത്തിയാക്കിയത് അറിയിച്ചുകൊണ്ടുള്ള കുറിപ്പിലാണ് താരം താടി പരാമര്‍ശത്തിന് മറുപടി നല്‍കിയത് .

രാജ്യസഭാ എംപി എന്ന നിലയില്‍ ആറുവര്‍ഷത്തെ കാലയളവില്‍ ലഭിച്ച എല്ലാ പിന്തുണയ്ക്കും നന്ദി അറിയിക്കുന്നു. നിരന്തരമായ പ്രോത്സാഹനം കൊണ്ട് കൂടുതല്‍ ശക്തി പ്രാപിച്ചു, എന്റെ വീക്ഷണങ്ങള്‍ക്ക് പുരോഗതി കൈവരിച്ചു. ‘പൂച്ച കടിച്ചതായും പാപ്പാഞ്ഞി ആയും സിംഹവാലന്‍ ആയും പലര്‍ക്കും തോന്നിയ എന്റെ താടി നിങ്ങളുടെ ആവശ്യത്തിലേക്കുള്ള എന്റെ ചുമതല കഴിഞ്ഞതുകൊണ്ട് വടിച്ച് കളഞ്ഞിട്ടുണ്ട്.. ഇനി ഉള്ളത് നല്ല രണ്ടു കൊമ്പാണ്… ഒറ്റക്കൊമ്പന്റെ കൊമ്പ്’ എന്നായിരുന്നു സുരേഷ് ഗോപിയുടെ കുറിപ്പ്.

കഴിഞ്ഞ ദിവസം സുരേഷ് ഗോപിയെ പരിഹസിച്ചു കൊണ്ട് വന്ന ട്രോളിന് മകന്‍ ഗോകുല്‍ സുരേഷ് നല്‍കിയ മറുപടി സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. ഒരുഭാഗത്ത് സുരേഷ് ഗോപിയുടെ പുതിയ ലുക്കിലെ ചിത്രവും മറുഭാഗത്ത് സിംഹവാലന്‍ കുരങ്ങിന്റെ മുഖവും ചേര്‍ത്തുവച്ച് ഈ ചിത്രത്തിന് രണ്ട് വ്യത്യാസങ്ങളുണ്ട് കണ്ടുപിടിക്കാമോ? എന്ന കുറിപ്പും നല്‍കിയായിരുന്നു ഒരാളുടെ കമന്റ് പോസ്റ്റ്.
ഇതിന് മറുപടിയായി ഗോകുല്‍ പറഞ്ഞതിങ്ങനെ. ‘രണ്ട് വ്യത്യാസമുണ്ട്. ലെഫ്റ്റില്‍ നിന്റെ തന്തയും റൈറ്റില്‍ എന്റെ തന്തയും’. ഗോകുലിന്റെ മറുപടി വൈറലായിരുന്നു.

Latest Stories

'ഇത്രയും കാലം നല്‍കിയ മുന്‍ഗണന ഇനി അവന് നല്‍കേണ്ടതില്ല'; ബിസിസിഐയോട് ഇര്‍ഫാന്‍ പത്താന്‍

ഗൂഗിള്‍ പരസ്യത്തിന് 100 കോടിയിലധികം ഇറക്കി ബിജെപി; കോണ്‍ഗ്രസ് 49 കോടി; ഞെട്ടിച്ച് ഡിഎംകെയും; എല്ലാവര്‍ക്കും പ്രിയം തമിഴകത്തെ; ബിജെപി ലക്ഷ്യമിട്ടത് സൗത്ത് ഇന്ത്യ

മുന്നണിയുടെ വിശ്വാസ്യതയെ ബാധിച്ചു; ഇപിയ്‌ക്കെതിരെ സിപിഐയും രംഗത്ത്

ചിരിപ്പിക്കാൻ അൽത്താഫും അനാർക്കലിയും; 'മന്ദാകിനി' ട്രെയ്‌ലർ പുറത്ത്

ഇസ്രയേലിന്റെ സുരക്ഷ അപകടത്തില്‍; സംരക്ഷിക്കാന്‍ അമേരിക്ക ബാധ്യസ്ഥര്‍; 9500 കോടി ഡോളറിന്റെ സഹായവും 1500 കോടി ഡോളറിന്റെ ആയുധവും നല്‍കി ബൈഡന്‍

ജാവ്‌ദേക്കറുമായി രാഷ്ട്രീയം സംസാരിച്ചിട്ടില്ല; ലക്ഷ്യമിട്ടത് മുഖ്യമന്ത്രിയെ ആണെന്ന് ഇപി ജയരാജന്‍

കലമ്പേരി കോളനിയുടെ കാഴ്ചകളുമായി 'മാലോകം മാറുന്നേ' ഗാനം; മിത്തും വിശ്വാസവും പറഞ്ഞ് 'പഞ്ചവത്സര പദ്ധതി'

അവൻ കാരണമാണ് മുംബൈ പരാജയപെട്ടത്, യാതൊരു ഉത്തരവാദിത്വവും ഇല്ലാത്ത ബാറ്റിംഗ് ആയിരുന്നു അവൻ കാഴ്ചവെച്ചത്; ആ നിമിഷം മുതൽ മുംബൈ തോറ്റെന്ന് ഹാർദിക് പാണ്ഡ്യാ

IPL 2024: 'അവന്‍ മുഖം മാത്രം, ടീമിന്റെ യഥാര്‍ത്ഥ നായകന്‍ ആ താരം'; യുവതാരത്തെ അംഗീകരിക്കാതെ മുഹമ്മദ് കൈഫ്

തിയേറ്ററില്‍ കുതിപ്പ്, അടുത്ത 50 കോടി പടമാവാന്‍ 'പവി കെയര്‍ടേക്കര്‍'; കുത്തനെ ഉയര്‍ന്ന് കളക്ഷന്‍, റിപ്പോര്‍ട്ട്