'22 വർഷത്തിന് ശേഷം സി ഐ ചന്ദ്രചൂഡനായി സുരേഷ് ഗോപി'; 'സത്യമേവ ജയതേ 2' പ്രതീക്ഷിക്കാമെന്ന് വിജി തമ്പി

സുരേഷ് ​ഗോപിയെ നായകനാക്കി വിജി തമ്പി ഒരുക്കിയ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു സത്യമേവ ജയതേ. ഇപ്പോഴിതാ 22 വർഷങ്ങൾക്ക് ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നതിന്റെ സൂചന നൽകിയിരിക്കുകയാണ് സംവിധായകൻ വിജി തമ്പി. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് അദ്ദേഹം ഈക്കാര്യത്തെ കുറിച്ച് പറഞ്ഞത്.

ചിത്രത്തിന്‍റെ സീക്വലിനായി ഒരുപാട് പേര്‍ അഭ്യര്‍ഥിക്കുന്നുണ്ടെന്നും തിരക്കഥയിൽ പൂർണ്ണ വിശ്വാസം വന്നശേഷമേ ക്യാമറ ചലിപ്പിക്കൂ എന്നും അദ്ദേഹം പറഞ്ഞു. തിരക്കഥ പൂർത്തിയാകുന്ന മുറക്ക് അപ്ഡേറ്റുകൾ പങ്കുവയ്ക്കാം എന്നും അദ്ദേഹം പറയുന്നുണ്ട്. നീണ്ട 22 വർഷം കഴിഞ്ഞെങ്കിലും ചന്ദ്രചൂഡൻ ഇന്നും പ്രേക്ഷക ഹൃദയങ്ങളിൽ നിറഞ്ഞു നിൽക്കുന്നു എന്നറിഞ്ഞതിൽ സംവിധായകനെന്ന നിലയിൽ ഏറെ സന്തോഷവും ഒപ്പം അഭിമാനവും തോന്നിയ നിമിഷം.

ആദ്യ ഭാഗത്തിന്റെ തിരക്കഥ എഴുതിയ തന്റെ ആത്മാർത്ഥ സുഹൃത്തുക്കൾ കൂടിയായിരുന്ന അലക്സ് കടവിലും ജി. എ ലാലും ഇന്ന് നമ്മോടൊപ്പമില്ല എങ്കിലും രണ്ടാം ഭാഗത്തിന് സ്വർഗ്ഗീയരായ അവരുടെ ആശീർവ്വാദം തീർച്ചയായും കൂടെയുണ്ടാകും. സത്യമേവ ജയതേയുടെ പോസ്റ്ററിനൊപ്പം വിജി തമ്പി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

എവര്‍ഷൈന്‍ പിക്ചേഴ്സിൻ്റെ ബാനറില്ർ 2000 ല്‍ പുറത്തിറങ്ങിയ ചിത്രത്തിൽ സി ഐ ചന്ദ്രചൂഡന്‍ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിച്ചത്. സിദ്ദിഖ്, ഐശ്വര്യ, ഹേമന്ദ് രാവണ്‍, ബാലചന്ദ്ര മേനോന്‍, രാജന്‍ പി ദേവ്, മണിയന്‍പിള്ള രാജു,  തുടങ്ങി വൻ താരനിര അണിനിരന്ന ചിത്രമായിരുന്നു സത്യമേവ ജയതേ. എവര്‍ഷൈന്‍ പിക്ചേഴ്സാണ് ചിത്രം നിര്‍മ്മിച്ചത്.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ