എല്ലാം ഉറപ്പിച്ച് അവര്‍ ഡേറ്റും വാങ്ങി പോയതാണ്: 'ലേലം 2' വൈകുന്നതിനെ കുറിച്ച് സുരേഷ് ഗോപി

രഞ്ജി പണിക്കരുടെ തിരക്കഥയില്‍ ജോഷിയുടെ സംവിധാനത്തില്‍ സുരേഷ് ഗോപി നായകനായി എത്തിയ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു ലേലം. ഇതിന്റെ രണ്ടാം ഒരുങ്ങുന്നു എന്ന വാര്‍ത്ത ഏറെ ആകാഷയോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. എന്നാല്‍ പലകാരണങ്ങളാല്‍ ചിത്രം നീണ്ടു പോവുകയാണ്. ഇപ്പോഴിതാ ഇക്കാര്യത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് സുരേഷ് ഗോപി.

“രണ്‍ജി എഴുതി എഴുതി എത്തുന്നില്ല. അവന് അഭിനയവും എഴുത്തും കൂടി പറ്റുന്നില്ല. അതുകൊണ്ട് അത് അങ്ങനെ തള്ളി തള്ളപ്പോയി. കഴിഞ്ഞ ആഗസ്റ്റില്‍ 40 ദിവസത്തെ ഡേറ്റ് കൊടുത്തതാണ്. ജയരാജ് ഫിലിംസിന്റെ ജോസ് മോനായിരുന്നു നിര്‍മ്മാതാവ്. എല്ലാം ഉറപ്പിച്ച് അവര്‍ ഡേറ്റും വാങ്ങി പോയതാണ്. പിന്നീടാണ് ഇന്റര്‍വെല്ലിന് ശേഷം രണ്‍ജിക്ക് എഴുതാന്‍ പറ്റില്ലെന്ന് പറഞ്ഞത്. ഈ വര്‍ഷം അത് ചെയ്യുമെന്നൊക്കെ പറയുന്നുണ്ട്. എനിക്ക് അറിയില്ല.” ഫ്‌ളാഷ് മൂവീസുമായുള്ള അഭിമുഖത്തില്‍ സുരേഷ് ഗോപി പറഞ്ഞു.

സുരേഷ് ഗോപിയെ നായകനാക്കി നിഥിന്‍ രഞ്ജി പണിക്കര്‍ കാവല് പ്രഖ്യാപിച്ചതിന് പിന്നാലെ അതിന് മുമ്പ് പ്രഖ്യാപിച്ച ലേലം 2 ഉപേക്ഷിച്ചെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. തുടര്‍ന്ന് ആ വാര്‍ത്തകള്‍ തള്ളി നിഥിന്‍ രംഗത്ത് വന്നിരുന്നു. 2020 അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നും 2022 ഓടെ ചിത്രം പുറത്തിറക്കുമെന്നും നിഥിന്‍ അന്ന് പറഞ്ഞിരുന്നു.

Latest Stories

നെൽപ്പാടങ്ങളുടെ ഭാവി നിർണയിക്കുന്ന രേഖ: കേരള കാർഷിക പരിവർത്തന നയം 2031

ഡോ കെ റീനയെ സ്ഥലം മാറ്റിയ ഉത്തരവിൽ തിരുത്ത് വരുത്തി ആരോഗ്യ വകുപ്പ്; തിരുത്തൽ വരുത്തിയത് 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചെന്ന ഭാഗം ഒഴിവാക്കി

'കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യ യാത്ര നല്ല കാര്യം, ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റ് ആക്കിയത് പരിശോധിക്കണം'; കെ ബി ഗണേഷ് കുമാർ

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല