തിയേറ്ററില്‍ മുഴങ്ങിയ കൈയടിയാണ് എനിക്ക് കിട്ടിയ യഥാര്‍ഥ ദേശീയ അവാര്‍ഡ്: സുരാജ് വെഞ്ഞാറമൂട്

മിമിക്രി വേദികളില്‍ നിന്ന് സിനിമയിലേക്ക് ചുവടുവെച്ച് മലയാള സിനിമയിലെ അവിഭാജ്യഘടകമായി മാറിയ നടനാണ് സുരാജ് വെഞ്ഞാറമൂട്. മലയാളത്തിലെ കോമഡി നടന്മാരില്‍ മുന്‍നിരയിലാണ് ഇന്ന് സുരാജിന്റെ സ്ഥാനം. ഹാസ്യ വേഷങ്ങളിലൂടെ സിനിമയിലെത്തിയ സുരാജിപ്പോള്‍ നായകനായും വില്ലനായും സഹനടനായിട്ടുമെല്ലാം അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. ഒടുവില്‍ പുറത്തിറങ്ങിയ ഫൈനല്‍സിലെ കഥാപാത്രം ഏരെ പ്രശംസയാണ് സുരാജിന് നേടി കൊടുത്ത്.

“അഭിനയ സാധ്യതയുള്ള ഒരുപാട് ക്യാരക്റ്റര്‍ റോളുകള്‍ അടുത്തകാലത്ത് ലഭിച്ചു. തിയേറ്ററില്‍ മുഴങ്ങിയ കൈയടിതന്നെയാണ് എനിക്ക് കിട്ടിയ യഥാര്‍ഥ ദേശീയ അവാര്‍ഡ്. കോമഡി കാണിച്ച് നടക്കുന്ന ഇവനെന്തിന് ദേശീയ അവാര്‍ഡ് നല്‍കിയെന്ന ചോദ്യം അതോടെ അവസാനിച്ചു. എന്റെ അഭിനയജീവിതത്തിലെ വഴിത്തിരിവ് അവിടെയായിരുന്നു.” മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ സുരാജ് പറഞ്ഞു.

ഒന്നിന് പിറകേ ഒന്നായി വ്യത്യസ്ത വേഷങ്ങളിലാണ് മലയാള സിനിമ ഇപ്പോള്‍ സുരാജിനെ കാണുന്നത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും, കുട്ടന്‍പിള്ളയുടെ ശിവരാത്രി, തീവണ്ടി, മിഖായേല്‍, യമണ്ടന്‍ പ്രേമകഥ തുടങ്ങിയവയിലും അടുത്തിടെ പുറത്തിറങ്ങിയ ഫൈനല്‍സിലും പ്രേക്ഷകര്‍ ഇത് കണ്ടു. ഇനി വരുന്ന ചിത്രങ്ങളും അത്തരത്തിലുള്ളത് തന്നെ. വികൃതി, ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, ഡ്രൈവിംഗ് ലൈസന്‍സ്, സത്യാന്വേഷണ പരീക്ഷണങ്ങള്‍ എന്നിവയാണ് സുരാജിന്റെ പുതിയ ചിത്രങ്ങള്‍.

Latest Stories

പൊലീസ് വേഷത്തിൽ ആസിഫ് അലിയും ബിജു മേനോനും; 'തലവൻ' തിയേറ്ററുകളിലേക്ക്

കാനിൽ തിളങ്ങാൻ പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'; ട്രെയ്‌ലർ പുറത്ത്

സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു..; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു