ഓര്‍ക്കുമ്പോള്‍ എനിക്ക് നല്ല ടെന്‍ഷന്‍, ഒരുപാട് തവണ ആലോചിച്ച ശേഷമാണ് വീണ്ടും ആ കഥാപാത്രമാകാന്‍ ഒരുങ്ങിയത്: സുരാജ് വെഞ്ഞാറമ്മൂട്

സുരാജ് വെഞ്ഞാറമ്മൂടിന്റെ പ്രേക്ഷക പ്രിയ കഥാപാത്രം ദശമൂലം ദാമുവിനെ കേന്ദ്ര കഥാപാത്രമാക്കി പുതിയ സിനിമ സംവിധാനം ചെയ്യാനൊരുങ്ങുകയാണ് സംവിധായകന്‍ രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍. ചിത്രത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് സുരാജ്. ഏറെ നാളുകളായി സീരിയസ് റോളുകള്‍ ചെയ്യുന്ന സുരാജിന്റെ കോമഡി ട്രാക്കിലേക്കുള്ള തിരിച്ചുവരവിനെ പറ്റിയാണ് താരം പറയുന്നത്

സുരാജിന്റെ വാക്കുകള്‍:

ഞാന്‍ ഒരുപാട് തവണ ആലോചിച്ച ശേഷമാണ് വീണ്ടും ദശമൂലം ദാമു എന്ന കഥാപാത്രമാകാന്‍ തയ്യാറായത്. ഈ ദൗത്യം ഏറ്റെടുത്തത് രതീഷ് പൊതുവാളാണ്. എനിക്ക് നല്ല ടെന്‍ഷന്‍ ഉണ്ട്. പ്രേക്ഷകര്‍ ഈ ചിത്രത്തില്‍ നിന്ന് ഏറെ പ്രതീക്ഷിക്കുന്നുണ്ടാവും. അതുകൊണ്ടുതന്നെ ഇത്രയും ഹൈലൈറ്റ് ആയ ഒരു കഥാപാത്രത്തിനെ മാത്രം വെച്ചുകൊണ്ട് ഒരു സിനിമ ചെയ്യുക എന്ന് പറഞ്ഞാല്‍ തന്നെ ഭയങ്കര റിസ്‌കാണ്.

റിസ്‌കെടുത്താല്‍ വിജയം ഉണ്ടാകും എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. ഒരു സംവിധായകനെ സംബന്ധിച്ച് ഒരു കഥാപാത്രത്തിന് വേണ്ടി ഒരാളെ തെരഞ്ഞെടുത്ത് ചെയ്യുമ്പോള്‍ അവര്‍ക്ക് അതില്‍ വലിയ ടാസ്‌കില്ല. എസ്റ്റാബ്ലിഷ്ഡ് ആയിട്ടുള്ള ആക്ടറെ കൊണ്ടുവന്ന് കഥാപാത്രം ചെയ്യിക്കുമ്പോള്‍ ആക്ടര്‍ക്കും ഡയറക്ടര്‍ക്കും അത് ചലഞ്ചിങ് തന്നെയാണ്. ആ ചലഞ്ച് നമ്മള്‍ അങ്ങനെ തന്നെ ഏറ്റെടുക്കുകയാണ്.

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്