'പൊലീസ് കുപ്പായമിട്ടിട്ടും ഒരച്ഛന്റെ മനസ്സോടു കൂടി ജനങ്ങളുടെ മനസ്സിലുണ്ടായ നീതി നടപ്പാക്കി'

ഹൈദരാബാദില്‍ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വെടിവെച്ചുകൊന്ന സംഭവത്തില്‍ പൊലീസിനെ അഭിനന്ദിച്ച് നടി സുരഭി ലക്ഷ്മി. പ്രതികളെ തന്റെ കൈയില്‍ കിട്ടിയാല്‍ താന്‍ ഇതിനേക്കാള്‍ ഭീകരമായി ശിക്ഷിച്ചേനെ എന്നും പൊലീസ് കുപ്പായമിട്ടിട്ടും ഒരച്ഛന്റെ മനസ്സോട് കൂടി ജനങ്ങളുടെ മനസ്സിലുണ്ടായ നീതി കമ്മീഷണര്‍ സജ്ജനാര്‍ നടപ്പാക്കിയെന്നും സുരഭി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം….

മനസ്സിന് വല്ലാത്ത ഒരു സന്തോഷം! പൊലീസ് ചെയ്തത് ശെരിയോ തെറ്റോ എന്നുള്ളതല്ല ഇപ്പൊ ചിന്തിക്കുന്നത് ഈ പ്രതികളെ എന്റെ കയ്യില്‍ കിട്ടിയാല്‍ ഞാന്‍ ഇതിനേക്കാള്‍ ഭീകരമായി ശിക്ഷിച്ചേനെ. 2008 ല്‍ യുവതികള്‍ക്ക് നേരെ 3 യുവാക്കള്‍ ആസിഡൊഴിക്കുന്നു, ദിവസങ്ങള്‍ക്കുള്ളില്‍ യുവാക്കളെ ഏറ്റുമുട്ടലിന്റെ പേര്‍ പറഞ്ഞു പോലീസ് വെടിവെച്ചു കൊല്ലുന്നു.

അന്ന് അതിന് ഉത്തരവിടുവാന്‍ ധൈര്യം കാണിച്ച അതേ എസ്.പി സജ്‌നാര്‍ ഇന്ന് 2019 കമ്മീഷനറായിരിക്കെ വീണ്ടും ചങ്കൂറ്റം കാണിച്ചിരിക്കുന്നു, പോലീസ് കുപ്പായമിട്ടിട്ടും ഒരച്ഛന്റെ മനസ്സോട് കൂടി ജനങ്ങളുടെ മനസ്സിലുണ്ടായ നീതി നടപ്പാക്കിയ മനുഷ്യന്‍, ഒരു ബിഗ് സല്യൂട്ട് സാര്‍.

Latest Stories

ഐപിഎല്‍ 2024: 'നിങ്ങള്‍ ഇതിനെ ടൂര്‍ണമെന്റിന്റെ ക്യാച്ച് എന്ന് വിളിക്കുന്നില്ലെങ്കില്‍, നിങ്ങള്‍ക്ക് തെറ്റ് ചെയ്യുകയാണ്'

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ; ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി യുവാവ്

വികസിത് ഭാരത് റണ്ണില്‍ പങ്കെടുക്കണമെന്ന് വിദ്യാർഥികൾക്കും അധ്യാപകർക്കും കർശന നിർദേശം; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

IPL 2024: സംഹാരതാണ്ഡവമാടുന്ന നരെയ്ന്‍, താരത്തിന്‍റെ വിജയരഹസ്യം ഇതാണ്

ബസിന്റെ ഡോര്‍ എമര്‍ജന്‍സി സ്വിച്ച് ആരോ അബദ്ധത്തില്‍ ഓണാക്കി; നവകേരള ബസിന്റെ ഡോര്‍ തകര്‍ന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരിച്ച് കെഎസ്ആര്‍ടിസി

കൊയിലാണ്ടി പുറംകടലില്‍ നിന്നും ഇറാനിയന്‍ ബോട്ട് കോസ്റ്റ് ഗാര്‍ഡ് പിടിച്ചെടുത്തു; ആറുപേര്‍ കസ്റ്റഡിയില്‍; ചോദ്യം ചെയ്യല്‍ തുടരുന്നു

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ