പൃഥ്വിരാജ് എന്ന താരത്തെയല്ല ഞാന്‍ വിവാഹം കഴിച്ചത്, ഗ്ലാസ് ബൗളിലെ ഗോള്‍ഡ് ഫിഷ് പോലെയായി: സുപ്രിയ മേനോന്‍

നടന്‍ പൃഥ്വിരാജ് സുകുമാരനുമായുള്ള വിവാഹത്തെക്കുറിച്ച് മനസ്സുതുറന്ന് സുപ്രിയ മേനോന്‍. നാല് വര്‍ഷത്തെ പരിചയത്തിന് ശേഷമായിരുന്നു വിവാഹമെന്നും എന്നാല്‍ കേരളത്തില്‍ എത്തിയപ്പോള്‍ മനസ്സില്‍ കണ്ടത് പോലെയുള്ള അവസ്ഥയല്ല നേരിടേണ്ടി വന്നതെന്നും സുപ്രിയ പറഞ്ഞു.

എന്നോടൊത്തു നടന്ന പൃഥ്വിയെയാണ് വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. അല്ലാതെ താരത്തെ ആയിരുന്നില്ല. അതുകൊണ്ട് തന്നെ കേരളത്തിലെത്തിക്കഴിഞ്ഞാലുളള ജീവിതത്തെക്കുറിച്ച് ആലോചിച്ചിട്ടേയില്ല. പക്ഷെ ഇവിടെ എത്തിക്കഴിഞ്ഞപ്പോള്‍ ഗ്ലാസ് ബൗളിലെ ഗോള്‍ഡ് ഫിഷിന്റെ അവസ്ഥയായി. എല്ലാവരും എന്നെ നോക്കുന്നു. പലരും ശ്രദ്ധിക്കുന്നു. പറഞ്ഞ വാക്കുകള്‍ പലതും വാര്‍ത്തയാകുന്നു. വിവാദമാകുന്നു.

മകള്‍ അലംകൃതയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാതിരിക്കുന്നതിനെക്കുറിച്ചും സുപ്രിയ സംസാരിക്കുന്നുണ്ട്. അത് ഞങ്ങളുടെ വ്യക്തിപരമായ കാര്യമാണ്. അവളുടെ എല്ലാ പിറന്നാളിനും ഫോട്ടോ ഇടുമായിരുന്നു. ആലിയ്ക്കും ഒരു സ്വകാര്യതയുണ്ട്. പതിമൂന്ന് വയസുവരെയെങ്കിലും അവളുടെ പ്രൈവസി മാതാപിതാക്കള്‍ ബഹുമാനിക്കണമെന്നാണ് സുപ്രിയ പറയുന്നത്.

മകളുടെ സ്വാതന്ത്ര്യവും സുരക്ഷിതത്വവും അംഗീകരിക്കണം. ആലിയ്ക്ക് സോഷ്യല്‍ മീഡിയ പ്രൊഫൈല്‍ ഇല്ല. സോഷ്യല്‍ മീഡിയയുടെ നല്ലതും ചീത്തയും തിരിച്ചറിയുന്ന കാലത്ത് അവള്‍ തന്നെയുണ്ടാക്കുകയും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയും ചെയ്യട്ടെ സുപ്രിയ പറയുന്നു.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്ന നിര്‍മ്മാണ കമ്പനിയുടെ ചുക്കാന്‍ പിടിച്ചു കൊണ്ട് സുപ്രിയയും മുന്നിലുണ്ട്. പിന്നീട് ഡ്രൈവിംഗ് ലൈസന്‍സ്, ജനഗണമന, കടുവ, കുമാരി തുടങ്ങിയ സിനിമകള്‍ കമ്പനി നിര്‍മ്മിച്ചു.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ