അത് എനിക്കും സംഭവിച്ചതാണ്, എന്നാൽ ഞാൻ അതിനെക്കുറിച്ച് അധികം ചിന്തിക്കുന്നില്ല: സണ്ണി ലിയോൺ

സമീപകാലത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട കാര്യമാണ് ഡീപ് ഫേക്ക് വീഡിയോകൾ. സിനിമ നടിമാരാണ് ഏറ്റവും കൂടുതൽ ഇത്തരത്തിൽ ഡീപ് ഫേക്കിന് ഇരയാവുന്നത്. ബോളിവുഡ് താരങ്ങളായ രശ്മിക മന്ദാന, കാജോൾ, ഐശ്വര്യ റായ് തുടങ്ങിയവർ ഇത്തരത്തിൽ ഡീപ് ഫേക്കിന് ഇരയായത് വലിയ ചർച്ചയായിരുന്നു.

ഇപ്പോഴിതാ ഡീപ് ഫേക്കുകളെ പറ്റി സംസാരിക്കുകയാണ് ബോളിവുഡ് താരം സണ്ണി ലിയോൺ. സെലിബ്രിറ്റികൾ അവരുടെ രൂപസാദൃശ്യം ദുരുപയോഗം ചെയ്യപ്പെടുന്നതിനെ കുറിച്ച് ആശങ്കാകുലരാണ് എന്നാണ് സണ്ണി ലിയോൺ പറയുന്നത്. കൂടാതെ തനിക്കും ഇത്തരത്തിൽ സംഭവച്ചിട്ടുണ്ടെന്നും സണ്ണി ലിയോൺ പറയുന്നു.

“ഡീപ്പ് ഫേക്ക് ഇപ്പോഴത്തെ ട്രെന്‍റായി വരുന്നതാണ്. എല്ലാവരും പുതിയ കാര്യങ്ങൾ പരീക്ഷിക്കുന്നു. അതിനാല്‍ തന്നെ ഭയത്തേക്കാള്‍ സെലിബ്രിറ്റികൾ അവരുടെ രൂപസാദൃശ്യം ദുരുപയോഗം ചെയ്യപ്പെടുന്നതിനെ കുറിച്ച് ആശങ്കാകുലരാണ്. കഴിഞ്ഞ വർഷം വ്യാജ ഫോട്ടോകളും വീഡിയോകളും ഇത്തരത്തില്‍ നാം കണ്ടു. ഇത് വളരെക്കാലമായി ഉള്ളതാണ്. ഇത് പുതുമയുള്ള കാര്യമല്ല, പക്ഷെ ഇത്തരം സൌകര്യങ്ങള്‍ ഇപ്പോള്‍ എളുപ്പത്തില്‍ മോശം ആള്‍ക്കാര്‍ക്ക് ലഭിക്കുന്നു എന്നതാണ് പ്രശ്നം.

ഇവ എനിക്ക് സംഭവിച്ചതാണ്, എന്നാൽ ഞാൻ അതിനെക്കുറിച്ച് അധികം ചിന്തിക്കുന്നില്ല. ഇത് എന്നെ മാനസികമായി ബാധിക്കാൻ ഞാൻ അനുവദിക്കുകയും ഇല്ല. എന്നാൽ ഇത് ദുരന്തമായി മാറുന്ന യുവ നടിമാരുണ്ട്, അത് അവരുടെ തെറ്റല്ലെന്ന് അവർ മനസ്സിലാക്കണം. അവർ തെറ്റൊന്നും ചെയ്തിട്ടില്ല.

അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ ധൈര്യത്തോടെ പോയി അപ്പോള്‍ തന്നെ സൈബര്‍ സെല്ലില്‍ കേസ് കൊടുക്കണം. നിങ്ങളുടെ മുഖവും അടയാളവും അവർ ദുരുപയോഗം ചെയ്തുവെന്ന് പരാതി കൊടുക്കുക. പോലീസ് നടപടിയെടുക്കും. കൂടാതെ സോഷ്യൽ മീഡിയയിൽ പോലും നിങ്ങൾക്ക് ഈ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്ത് അത് സാങ്കേതികമായി നീക്കം ചെയ്യണം. ഇവിടെ ഒരു സിസ്റ്റം ഉണ്ട് അത് ഉപയോഗിക്കണം.” എന്നാണ് ഇന്ത്യ ടുഡേക്ക് നൽകിയ അഭിമുഖത്തിൽ സണ്ണി ലിയോൺ പറഞ്ഞത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ