'ഷോക്ക്ഡ് ആയി പോയി ഞാന്‍, ഓമനയെപോലെ ഒരാൾ എന്നെ വിളിച്ചു..'; വെളിപ്പെടുത്തലുമായി സുധി കോഴിക്കോട്

ജിയോ ബേബി- മമ്മൂട്ടി കൂട്ടുക്കെട്ടിലിറങ്ങിയ ‘കാതൽ’ മികച്ച പ്രേക്ഷക- നിരൂപക പ്രശംസകൾ നേടി മുന്നേറുകയാണ്. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ തന്നെ മികച്ച പ്രകടനങ്ങളിൽ ഒന്നായാണ് കാതലിലെ മാത്യു ദേവസി എന്ന കഥാപാത്രത്തെ പ്രേക്ഷക സമൂഹം കാണുന്നത്. സ്വവർഗ്ഗാനുരാഗം എന്ന വിഷയം കൈകാര്യം ചെയ്യുന്ന സിനിമയ്ക്ക് നിരവധി പ്രശംസകളാണ് കിട്ടികൊണ്ടിരിക്കുന്നത്.

ഇപ്പോഴിതാ കാതൽ സിനിമയിലെ ഓമന എന്ന കഥാപാത്രത്തെ പോലെയൊരാൾ തന്നെ വിളിച്ചു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിൽ തങ്കൻ എന്ന കഥാപാത്രമായി ഗംഭീര പ്രകടനം നടത്തിയ സുധി കോഴിക്കോട്. സിനിമ സംസാരിച്ച വിഷയം പോലെ നിരവധി യഥാർത്ഥ സംഭവങ്ങൾ സമൂഹത്തിൽ നിലനിൽക്കുന്നുണ്ടെന്നും, യഥാർത്ഥ സ്വത്വം പുറത്തുപറയാൻ കഴിയാത്ത നിരവധി മനുഷ്യർ നമ്മുടെ സമൂഹത്തിലുണ്ടെന്നും സുധി കോഴിക്കോട് പറയുന്നു.

“കാതലിന് ശേഷം എനിക്ക് ഒത്തിരി പേരുടെ ഫോൺ കോൾസ് വന്നിരുന്നു. ഇതുവരെയും തന്റെ സ്വത്വം തുറന്നു പറയാത്ത ആളുകൾ വരെ അക്കൂട്ടത്തിൽ ഉണ്ട്. അവര് എന്നോട് മാത്രം പറഞ്ഞതാണ്. ഇന്നലെ അങ്ങനെ ഒരു കോൾ വന്നു. ഞാൻ ഞെട്ടിപ്പോയി. ഓമനയുടെ ക്യാരക്ടറിനെ പോലൊരാള്‍ എന്നെ വിളിച്ചു. ഷോക്ക്ഡ് ആയി പോയി ഞാന്‍.

എത്ര ഓമനമാര്‍ ഉണ്ട് എന്നുള്ളതാണ്.ഓമന മാത്രമല്ല, മാത്യുവും തങ്കനും ഓക്കെ ഉണ്ട്. സമൂഹത്തില്‍ എന്തെങ്കിലും ഒരു ചലനം ഉണ്ടാക്കാന്‍ ഈ സിനിമ കൊണ്ട് സാധിക്കും എന്നാണ് ഞാന്‍ കരുതുന്നത്. തൊടാന്‍ മടിക്കുന്നൊരു കണ്ടന്‍റ് എടുത്ത് ചെയ്യുക എന്നത്, നാളെ മറ്റുള്ളവര്‍ക്കുള്ള ഒരു പ്രചോദനം കൂടിയാണ്. അത്തരത്തിലുള്ള കണ്ടന്‍റില്‍ സിനിമകള്‍ ചെയ്യാന്‍ കൂടുതൽ പേർ വരും എന്ന് ഞാന്‍ വിശ്വാസിക്കുന്നു” എന്നാണ് സുധി കോഴിക്കോട് ഏഷ്യനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

‘കാതൽ’ മലയാളം സിനിമ ടുഡേ എന്ന വിഭാഗത്തിൽ ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിക്കുന്നുണ്ട്. എന്നെന്നും, ഫൈവ് ഫസ്റ്റ് ഡേറ്റ്സ്,നീലമുടി, ആപ്പിൾ ചെടികൾ, ബി 32 മുതൽ 44 വരെ, ഷെഹർ സാദേ, ആട്ടം, ദായം, ഓ ബേബി, ആനന്ദ് മോണാലിസയും കത്ത്, വലസൈ പറവകൾ എന്നിവയാണ് മലയാളം സിനിമ ടുഡേ എന്ന വിഭാഗത്തിൽ ഉൾപ്പെടുന്ന മറ്റു സിനിമകൾ.

Latest Stories

'പ്രിയദർശിനി പദ്ധതി നിർത്തണമെന്ന് എങ്ങനെയാണ് പറയാനാകുക, വാക്കുപാലിച്ചതായി കണ്ടുകൂടെ'; ഹൈക്കോടതി

മഴ കനക്കുന്നു; മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

'2019ലെ വീഴ്ച 2025ലും ആവർത്തിച്ചു, പിഎസ് പ്രശാന്തിന്റെ ഭരണസമിതിക്ക് ഭരണപരമായ വീഴ്ച പറ്റി'; ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടി

'മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു, പി എം ശ്രീ പദ്ധതിയിൽ നിന്ന് ഒരു പൈസ പോലും എൽഡിഎഫ് സർക്കാർ വാങ്ങിയിട്ടില്ല'; വി ശിവൻകുട്ടി

'വർഗീയ പ്രചാരണം നടത്തിയതിന് കേസ് എടുക്കണം'; ടിനി ടോമിനെതിരെ കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

രാഹുൽ ഗാന്ധിയുടെ മനസ്സിൽ ഇപ്പോഴും സവർണബോധം; പിണറായിയെ കെട്ടിപ്പിടിക്കില്ലെന്ന് പറഞ്ഞതും മോദിയെ കെട്ടിപിടിക്കുന്നതും അതുകൊണ്ട് : എകെ ബാലൻ

ആലപ്പുഴയിലെ ഗൺമാന്മാരുടെ മർദ്ദനം; മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ പ്രതികൾക്ക് നോട്ടീസ്

'പുതിയ അണക്കെട്ട് അനുവദിക്കില്ല'; മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ

'പിഎം ശ്രീ നടപ്പാക്കിയാൽ അത് കുഞ്ഞുങ്ങൾക്ക് ഉപകരിക്കും, രാഷ്ട്രീയ തർക്കങ്ങൾ ഉണ്ടെങ്കിൽ എൽഡിഎഫും യുഡിഎഫും തീർക്കട്ടെ’; സുരേഷ് ഗോപി

വീണ്ടും ശക്തിയാർജ്ജിച്ച് കാലവര്‍ഷം; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു