'ഹനുമാൻ ഗിയർ' ഉപേക്ഷിച്ചിട്ടില്ല; വരുന്നുണ്ട് ഒരു മാസ് ഐറ്റം; പുതിയ അപ്ഡേറ്റുമായി സംവിധായകൻ

കഴിഞ്ഞ ദിവസമാണ് ഫഹദ് ഫാസിലും വടിവേലുവും വീണ്ടുമൊന്നിക്കുന്ന ചിത്രത്തിന്റെ അപ്ഡേറ്റ് വന്നത്. മലയാളിയായ സംവിധായകൻ സുധീഷ് ശങ്കറിന്റെ മൂന്നാമത്തെ ചിത്രം കൂടിയാണിത്. അപ്പോഴും പ്രേക്ഷകർ ചോദിച്ചുകൊണ്ടിരിക്കുന്നത് മറ്റൊരു ചിത്രത്തെ കുറിച്ചായിരുന്നു.

‘ഹനുമാൻ ഗിയർ’ എന്ന പേരിൽ ഫഹദിനെ നായകനാക്കി സുധീഷ് ശങ്കർ സംവിധാനം ചെയ്യാനിരുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററും അന്ന് പുറത്തുവിട്ടിരുന്നു. എന്നാൽ പിന്നീട് ചിത്രത്തെ കുറിച്ചുള്ള അപ്ഡേറ്റുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ചിത്രം ഉപേക്ഷിച്ചു എന്ന തരത്തിൽ റിപ്പോർട്ടുകളും ഉണ്ടായിരുന്നു.

എന്നാൽ ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഏറ്റവും പുതിയ അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് സംവിധായകൻ സുധീഷ് ശങ്കർ. ചിത്രം ഉപേക്ഷിച്ചിട്ടില്ലെന്നാണ് സംവിധായകൻ തന്നെ പറയുന്നത്. പുതുതായി പ്രഖ്യാപിച്ച ചിത്രത്തിന് ശേഷം ഹനുമാൻ ഗിയറിന്റെ ചിത്രീകരണം തുടങ്ങുമെന്നാണ് ഇപ്പോൾ സുധീഷ് അറിയിച്ചിരിക്കുന്നത്.

“ഞങ്ങള്‍ ഹനുമാന്‍ ഗിയര്‍ ഉപേക്ഷിച്ചിട്ടില്ല. ഒന്ന് തള്ളിവച്ചു എന്നേ ഉള്ളൂ. ആദ്യം തമിഴ് സിനിമ ചെയ്യാമെന്നു കരുതി. ‘ഹനുമാന്‍ ഗിയറി’ന് വലിയ തോതിലുള്ള വിഎഫ്എക്‌സ് വര്‍ക്ക് ആവശ്യമാണ്.

മൂന്ന് മാസം ഷൂട്ട് ചെയ്ത് ആറ് മാസത്തോളം സിജിഐയില്‍ വര്‍ക്ക് ചെയ്യാനാണ് പ്ലാന്‍. എന്നാല്‍ തമിഴ് ചിത്രം ഞങ്ങള്‍ക്ക് വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്ന ഒരു പ്രോജക്ടാണ്, അതിനാലാണ് ഞങ്ങള്‍ ഇതുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്.” എന്നാണ് മാധ്യമം സിന്റിക്കേറ്റിന് നൽകിയ അഭിമുഖത്തിൽ സംവിധായകൻ സുധീഷ് ശങ്കർ പറഞ്ഞത്.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്