'ബ്രേക്കില്ല എന്ന കാര്യം മമ്മൂക്കയോട് പറഞ്ഞില്ല, അവിടെ ഉണ്ടാകാന്‍ പോകുന്ന ദേഷ്യത്തെ കുറിച്ച് എനിക്ക് ഊഹിക്കാം'; സുധീര്‍ കരമന പറയുന്നു

മമ്മൂട്ടിക്ക് ഒപ്പം അഭിനയിച്ച അനുഭവങ്ങള്‍ പങ്കുവച്ച് നടന്‍ സുധീര്‍ കരമന. ഗാനഗന്ധര്‍വ്വന്‍ സിനിമയില്‍ അഭിനയിച്ചതിനെ കുറിച്ചാണ് താരം പറയുന്നത്. താന്‍ സിനിമാലോകത്ത് ഏറ്റവും കൂടുതല്‍ ബഹുമാനിക്കുന്നയാളാണ് മമ്മൂക്ക. ഏറ്റവും കൂടുതല്‍ സ്നേഹിക്കുകയും അടുത്തറിയുകയും ചെയ്ത വ്യക്തിയാണ് അദ്ദേഹമെന്നും സുധീര്‍ പറയുന്നു.

മമ്മൂട്ടിയെയും കൊണ്ട് സൈക്കിളില്‍ പോകുന്ന രംഗത്തെ കുറിച്ചാണ് താരം പറയുന്നത്. ആ സീന്‍ എടുക്കുമ്പോള്‍ തനിക്ക് ഏറ്റവും കൂടുതല്‍ പ്രയാസമുണ്ടാക്കിയത് മമ്മൂക്ക കേറുന്നതിന് മുമ്പേ സൈക്കിള്‍ ഓടിച്ചു നോക്കിയപ്പോള്‍ ബ്രേക്ക് ഇല്ല എന്ന് മനസിലായി.

മമ്മൂക്കയോട് പറഞ്ഞാല്‍ അപ്പോള്‍ അവിടെ ഉണ്ടാകാന്‍ പോകുന്ന ദേഷ്യത്തെ കുറിച്ച് എനിക്ക് ഊഹിക്കാം. ബ്രേക്കില്ല എന്ന് മമ്മൂക്കയോട് പറഞ്ഞില്ല. കാലൂന്നിയാല്‍ സൈക്കിള്‍ നിര്‍ത്താന്‍ കഴിയും എന്ന വിശ്വാസം തനിക്കുണ്ടായിരുന്നു എന്നാണ് സുധീര്‍ മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

മലയാളത്തില്‍ ഇത്രയധികം വൈരുദ്ധ്യങ്ങള്‍ നിറഞ്ഞ കഥാപാത്രങ്ങള്‍ ചെയ്ത ചുരുക്കം ചിലരില്‍ ഒരാളാണ് മമ്മൂട്ടി എന്നും താരം പറയുന്നു. കേരളത്തില്‍ അങ്ങേയറ്റം മുതല്‍ ഇങ്ങേയറ്റം വരെയുള്ള സ്ലാംഗുകള്‍ ചെയ്യാന്‍ മമ്മൂക്കയ്ക്ക് കഴിയും സൂധീര്‍ പറഞ്ഞു.

Latest Stories

'എന്റെ പൊന്നു ടിനി... നിങ്ങളൊരു കലാകാരനല്ലേ, അറിയാവുന്ന പണി ചെയ്ത് ജീവിക്ക്, അൻസിബയോടും കൂടിയാണ്'; അമ്മയിലെ പൊട്ടിത്തെറിയിൽ പ്രതികരിച്ച് നടൻ സുധീർ

അട്ടപ്പാടി മധു വധക്കേസ്: ശിക്ഷ വർദ്ധിപ്പിച്ച് ഹെെക്കോടതി; 12 പ്രതികളുടെ ശിക്ഷ ജീവപര്യന്തമാക്കി ഉയർത്തി

'എട്ടിന്റെ പണി തന്നിട്ടാണ് വഖഫ് ബോർഡ് പോയത്, പത്ത് മിനിറ്റ് കൊണ്ട് തീരുമാനം എടുപ്പിക്കാതിരിക്കാൻ മനപ്പൂർവം ചെയ്ത കാര്യം'; വിമർശിച്ച് വി ഡി സതീശൻ

ഗുരുവായൂരിൽ 1000 രൂപയുടെ ടിക്കറ്റ് എടുത്താണ് തൊഴുതത്; ഒരു ഭക്തന്റെയും ദർശനം തടസ്സപ്പെടുത്തിയിട്ടില്ല; ഞാൻ ഇനി അമ്പലത്തിൽ പോകരുത് എന്ന് കൂടി ദയവ് ചെയ്തു പറയരുത്: വി ഡി സതീശൻ

'രത്തൻ ഖേൽക്കറാണോ ഞങ്ങളെ ജയിപ്പിച്ചത്? വിവാദത്തിന്റെ അടിസ്ഥാനമെന്താണ്?'; ബാംഗാളുമായി കേരളത്തെ താരതമ്യം ചെയ്യാനാകില്ലെന്ന് വി ഡി സതീശൻ

നീറ്റ് ചോദ്യപേപ്പർ ചോർച്ച; എൻടിഎ പാഠം പഠിച്ചില്ല എന്നത് ഏറെ ദുഃഖകരമാണെന്ന് സുപ്രീംകോടതി, സത്യവാങ്മൂലം സമർപ്പിക്കാൻ മൂന്ന് ദിവസത്തെ സമയം അനുവദിച്ചു

മുഖ്യമന്ത്രിയുടെ ഗുരുവായൂർ സന്ദർശനത്തിനിടെ കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു; ആചാരലംഘനം നടന്നതായിപരാതി

'കോടതി വിധിയെ സര്‍ക്കാര്‍ അനുസരിക്കണം, സാങ്കേതികത പറയുകയല്ല വേണ്ടത്'; പാരിയത്ത് കാവ് ഒഴിപ്പിക്കലിൽ വിധി നടപ്പാക്കുകയല്ലാതെ സര്‍ക്കാരിന് മറ്റ് മാര്‍ഗമില്ലെന്ന് ഹൈക്കോടതി

'സർക്കാർ ആശുപത്രികളിൽ രോഗികളെ നിലത്തു കിടത്താൻ പാടില്ല, അതിനുള്ള സൗകര്യങ്ങൾ ഒരുക്കും'; ആരോഗ്യമന്ത്രി കെ മുരളീധരൻ

കോംഗോയിൽ 900 ലധികം എബോള കേസുകൾ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന