ഏറെ ചര്‍ച്ചയായ ഇമോഷണല്‍ സീന്‍, ദൈര്‍ഘ്യം കൂടുതലെങ്കിലും കട്ട് ചെയ്തില്ല; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സംവിധായിക

സൂര്യ ചിത്രം “സൂരറൈ പോട്രു”വിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. സൂര്യയുടെ കരിയറിലെ ബ്ലോക്ക് ബസ്റ്റര്‍ എന്നാണ് ചിത്രത്തെ കുറിച്ച് പ്രേക്ഷകര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. ഉര്‍വശിയുടെയും അപര്‍ണ ബാലമുരളിയുടെയും അഭിനയത്തിനും ഏറെ പ്രശംസകളാണ് ലഭിക്കുന്നത്. ചിത്രത്തിലെ ഇമോഷണല്‍ സീന്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും ചര്‍ച്ചയായ ഒന്നാണ്.

അച്ഛന്റെ മരണ ശേഷമുള്ള ആ ഇമോഷണല്‍ സീന്‍ ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു, ഒറ്റ ടേക്കിലാണ് എടുത്തത് എന്നാണ് സംവിധായിക സുധ കൊങ്കര വ്യക്തമാക്കുന്നത്. “”ആ രംഗം മുഴുവനായും രണ്ടു തവണ ഷൂട്ട് ചെയ്തു. ഉര്‍വശി മാഡത്തിന്റെ ഭാഗങ്ങള്‍ രണ്ടു ക്യാമറ വെച്ചാണ് പകര്‍ത്തിയത്. സൂര്യയുടേതിന് അതു സാദ്ധ്യമായിരുന്നില്ല. അതാണ് രണ്ടു തവണ ആ രംഗം ഷൂട്ട് ചെയ്യേണ്ടി വന്നത്.””

“”ചിലര്‍ക്ക് ആ രംഗം ഒരുപാട് ഇഷ്ടപ്പെട്ടു. ആ രംഗത്തിന് ദൈര്‍ഘ്യം കൂടുതലായെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. എന്നെ സംബന്ധിച്ചിടത്തോളം ആ രംഗത്തില്‍ കത്തി വെയ്ക്കാന്‍ എനിക്കൊട്ടും താത്പര്യമുണ്ടായിരുന്നില്ല. എന്തൊരു റിയല്‍ ആയാണ് സൂര്യയും ഉര്‍വശിയും അതു ചെയ്തത്”” എന്നാണ് സുധ കൊങ്കര മനോരമ ഓണ്‍ലൈനോട് പറഞ്ഞത്.

ആ ഭാഗം കുറച്ചു കട്ട് ചെയ്യാന്‍ പലരും പറഞ്ഞു. എന്നാല്‍ തനിക്ക് അത് അങ്ങനെ തന്നെ വേണമായിരുന്നു. അതിനാല്‍, ചെറുതായി ട്രിം ചെയ്യുക മാത്രമാണ് ചെയ്തത്. ഓരോ തവണ ആ രംഗം കാണുമ്പോഴും താന്‍ കരയുകയായിരുന്നു എന്നും സംവിധായിക തുറന്നു പറഞ്ഞു.

Latest Stories

ടി20 ലോകകപ്പ് 2024: കോഹ്ലിയുടെ സ്ട്രൈക്ക് റേറ്റിനെക്കുറിച്ച് ചോദ്യം, ഞെട്ടിച്ച് രോഹിത്തിന്‍റെയും അഗാര്‍ക്കറുടെയും പ്രതികരണം

സസ്‌പെന്‍സ് അവസാനിച്ചു; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍, അമേഠിയിൽ കിഷോരി ലാൽ ശർമ

ടി20 ലോകകപ്പ് 2024: ഇന്ത്യന്‍ ടീമിനെ കുറിച്ച് ഞെട്ടിക്കുന്ന പ്രസ്താവനയുമായി രോഹിത് ശര്‍മ്മ

സംസ്ഥാനത്ത് ഉഷ്ണതരംഗ ജാഗ്രത തുടരുന്നു; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്നും അടച്ചിടും

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്