ആദി എന്റെ പ്രിയങ്കരൻ; 'പ്രേമലു'വിനെ പ്രശംസിച്ച് രാജമൗലി

ഗിരീഷ് എ. ഡി സംവിധാനം ചെയ്ത ‘പ്രേമലു’ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്. 50 കോടിക്ക് മുകളിൽ കളക്ഷൻ നേടിയ ചിത്രം ഉടൻ തന്നെ 100 കോടി ക്ലബ്ബിൽ കയറുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്.

ചിത്രത്തിന്റെ തെലുങ്ക് ഡബ്ബിംഗ് അവകാശം എസ്. എസ് രാജമൗലിയുടെ മകൻ എസ്. എസ് കാർത്തികേയ ആയിരുന്നു സ്വന്തമാക്കിയിരുന്നത്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ രാജമൗലി.

May be an image of 2 people and text that says "USINES ప్రేమట BHAVANA TELUGU TRAILER GIRISH AD OUT NOW FAHADH FAASIL, DILEESH POTHAN GIRISH KIRAN JOSEY VISHNU VIJAY IALOGUES/ ADITYA HASAN BSVOA sVO NEHNONA CINEMAS MARCH 8"

യൂത്തിന്റെ ഭാഷ പൂർണമായും സിനിമയിൽ കൊണ്ടുവന്ന സംവിധായകൻ കയ്യടി അർഹിക്കുന്നുവെന്നാണ് രാജമൗലി പറയുന്നത്. കൂടാതെ ചിത്രത്തിലെ നസ്ലെന്റെയും മമിത ബൈജുവിന്റെയും ശ്യാം മോഹന്റെയും പ്രകടനത്തെ എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെ രാജമൗലി പ്രശംസിക്കുന്നുണ്ട്.

“കാർത്തികേയ തെലുങ്കിൽ പ്രേമലു ചെയ്യുന്നതിൽ വളരെ സന്തോഷം. സിനിമ മുഴുവനുമൊരു ചിരിപ്പൂരമായിരുന്നു. യൂത്തിന്റെ ഭാഷ പൂർണ്ണമായി ചിത്രത്തിൽ കൊണ്ടുവന്ന എഴുത്തുകാരൻ അഭിനന്ദനം അർഹിക്കുന്നുണ്ട്.

ട്രെയിലർ കണ്ടപ്പോൾ തന്നെ റീനു എന്ന പെൺകുട്ടിയെ എനിക്ക് വളരെ ഇഷ്ടപ്പെട്ടു. സച്ചിന്‍ എന്ന കഥാപാത്രം വളരെ നന്നായിട്ടുണ്ട്. പക്ഷേ എൻ്റെ പ്രിയങ്കരൻ ആദിയാണ്, ജെ.കെ- ജസ്റ്റ് കിഡിങ്.” എന്നാണ് രാജമൗലി കുറിച്ചത്. ഇന്നാണ്  ചിത്രത്തിന്റെ തെലുങ്ക് വേർഷൻ റിലീസ് ആവുന്നത്.

ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തനും ഫഹദ് ഫാസിലും ശ്യാം പുഷ്കരനും ചേർന്നാണ് റോം- കോം ഴോണറിലൊരുങ്ങിയ ചിത്രം നിർമ്മിച്ചിരിക്കുന്നത്. നസ്‍ലെൻ, മമിത ബൈജു, ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.

Latest Stories

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി