അന്ന് ബേസിലിന്റെ നായികയാകാൻ എനിക്ക് ആത്മവിശ്വാസം തന്നത് ഉണ്ണിമായയാണ്: ശ്രുതി സുരേഷ്

കരിക്ക് വെബ് സീരിയസിലെ കൊച്ചായി മലയാളി പ്രേക്ഷകരുടെ മനസ്സിൽ കുടിയേറിയ നടിയാണ് ശ്രുതി സുരേഷ്. ഇപ്പോഴിതാ പാൽതു ജാൻവറിലേയ്ക്ക് എത്തിയ കഥ പറഞ്ഞ് ശ്രുതി വനിതയ്ക്ക് നൽകിയ അഭിമുഖമാണ് ശ്രദ്ധേയമാകുന്നത്.

പാൽതുവിന്റെ ആലോചന നടക്കുമ്പോൾ മുതൽ താനും ഒപ്പമുണ്ടായിരുന്നു. എന്നാൽ ഒരിക്കൽ പോലും തനിക്ക് ആ സിനിമയിലേയ്ക്ക് അവസരമുണ്ടാകുമെന്ന് കരുതിയിരുന്നില്ല. ഒരു ദിവസം അസോസിയേറ്റ് ഡയറക്ടറായ രോഹിത് ഭാവന സ്റ്റുഡിയോസിന്റെ അടുത്ത സിനിമയിൽ അവസരമുണ്ടെന്ന് പറഞ്ഞു വിളിക്കുകയായിരുന്നു.

ഭർത്താവായ സം​ഗീത് നിർദ്ദേശിച്ചിട്ടാണോ ചാൻസ് കിട്ടിയതെന്ന നല്ല ആശങ്ക തനിക്ക് ഉണ്ടായിരുന്നു. എന്നാൽ സെറ്റിലെത്തിയപ്പോൾ ബേസിലിന്റെ ജോഡിയായി നീ എത്തിയാൽ നന്നായിരിക്കുമെന്ന് ഉണ്ണിമായയാണ് നിർദ്ദേ​ശിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

അത് തനിക്ക് ഒരുപാട് ആത്മവിശ്വാസം തന്നെന്നും അങ്ങനെയാണ് പാൽതുവിലെ സ്റ്റെഫിയായതെന്നും അവർ കൂട്ടിച്ചേർത്തു. ചിത്രത്തിൽ സ്റ്റെഫി മുഴുനീള കഥാപാത്രമാണെങ്കിലും തനിക്ക് ഒരു ദിവസത്തെ ഷൂട്ടിങ്ങ് മാത്രമേ ഉണ്ടായിരുന്നുള്ളു എന്നും അവർ പറഞ്ഞു.

Latest Stories

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്