കഷ്ടിച്ച് ഒരു വര്‍ഷം മാത്രം നീണ്ട ദാമ്പത്യം, ഇനി അഭിനയത്തിലേക്ക്; ഓര്‍ഡിനറി നായിക ശ്രിത പറയുന്നു

കുഞ്ചാക്കോ ബോബന്‍ ചിത്രം “ഓര്‍ഡനറി”യിലെ നായികയായാണ് ശ്രിത ശിവദാസ് മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. ഗവിയിലെ പെണ്‍കുട്ടിയായി ആരാധകരുടെ മനസ്സ് കവര്‍ന്ന് ശ്രിത ഒരുപിടി മലയാള ചിത്രങ്ങളിലും അഭിനയിച്ചു. വിവാഹവും തുടര്‍ന്നുണ്ടായ വിവാഹ മോചനത്തോടെയും സിനിമയില്‍ നിന്നും മാറി നിന്ന താരം വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തുകയാണ്.

നടി രമ്യ നമ്പീശന്‍ ഒരുക്കിയ ഷോര്‍ട്ട് ഫിലിമിലാണ് ശ്രിത എത്തിയത്. കഷ്ടിച്ച് ഒരു വര്‍ഷം മാത്രമേ വിവാഹത്തിന് ആയുസ് ഉണ്ടായിരുന്നുളളൂ എന്നാണ് ശ്രിത സ്റ്റാര്‍ ആന്റ് സ്‌റ്റൈലിനോട് വ്യക്തമാക്കിയിരിക്കുന്നത്.

“”2011-ല്‍ ആയിരുന്നു വിവാഹം. കഷ്ടിച്ച് ഒരു വര്‍ഷം മാത്രമേ ആയുസ് ഉണ്ടായിരുന്നുളളൂ. പരസ്പരം ഒത്ത് പോകാതെ വന്നപ്പോള്‍ ഞങ്ങള്‍ വേര്‍പിരിയാന്‍ തീരുമാനിച്ചു. ആ സമയത്ത് തന്റെ വ്യക്തിപരമായ കാരണങ്ങളാല്‍ അധികം സിനിമ ചെയ്തിരുന്നില്ല. പിന്നീട് തമിഴിലാണ് ഗംഭീര തുടക്കം ലഭിച്ചത്. സന്താനത്തിനോടൊപ്പമുള്ള ഒരു ഹൊറര്‍ കോമഡി ചിത്രമായിരുന്നു അത്. തമിഴ്‌നാട്ടില്‍ വലിയ ഹിറ്റുമായിരുന്നു”” എന്നാണ് ശ്രിതയുടെ വാക്കുകള്‍.

ദില്ലുക്കു ദുഡ്ഡു 2 എന്ന സിനിമയില്‍ മായ എന്ന കഥാപാത്രത്തെയാണ് ശ്രിത അവതരിപ്പിച്ചത്. മണിയറയില്‍ അശോകന്‍ എന്ന സിനിമയാണ് ശ്രിത വേഷമിട്ട ഏറ്റവും പുതിയ ചിത്രം. ജേക്കബ് ഗ്രിഗറിയും അനുപമ പരമേശ്വരനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം ദുല്‍ഖര്‍ സല്‍മാനാണ് നിര്‍മ്മിക്കുന്നത്.

Latest Stories

ഋഷഭ് പന്തിനെ വിവാഹം കഴിച്ചൂടെ?, വൈറലായി ഉര്‍വശി റൗട്ടേലയുടെ പ്രതികരണം

കുഞ്ചാക്കോ ബോബനും സുരാജും സിംഹക്കൂട്ടിൽ; 'ഗ്ർർർ' ടീസർ പുറത്ത്

അജിത്ത് സാറ് കടന്നുപോയ ഘട്ടത്തിലൂടെ ഞാനും കടന്നുപോയി, ആരൊപ്പം ഉണ്ടാകുമെന്ന് മനസിലാകും; തലയുടെ ഉപേദശത്തെ കുറിച്ച് നിവിന്‍

IPL 2024: ഈ ടൂർണമെന്റിലെ ഏറ്റവും മോശം ടീം അവരുടെ, ആശയക്കുഴപ്പത്തിലായതുപോലെ അവന്മാർ ദുരന്തമായി നിൽക്കുന്നു: ഗ്രെയിം സ്മിത്ത്

അരളിപ്പൂവിന് തല്‍ക്കാലം വിലക്കില്ല; ശാസ്ത്രീയ റിപ്പോർട്ട് കിട്ടിയാൽ നടപടിയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

തള്ള് കഥകള്‍ ഏറ്റില്ല, റോഷ്ന ഉന്നയിച്ച ആരോപണം ശരിയെന്ന് രേഖകള്‍; കെഎസ്ആര്‍ടിസി അന്വേഷണം തുടങ്ങി

ഇത്രയും നാള്‍ ആക്രമിച്ചത് കുടുംബവാഴ്ചയെന്ന് പറഞ്ഞ്, ഇപ്പോള്‍ പറയുന്നു വദ്രയേയും പ്രിയങ്കയേയും സൈഡാക്കിയെന്ന്; അവസരത്തിനൊത്ത് നിറവും കളവും മാറ്റുന്ന ബിജെപി തന്ത്രം

ടി20 ലോകകപ്പ് 2024: ഇന്ത്യന്‍ ടീമില്‍ അവനൊരു കല്ലുകടി, പുറത്താക്കണം; ആവശ്യവുമായി കനേരിയ

പെണ്‍കുട്ടിയെ ഉപയോഗിച്ച് ഏഷ്യാനെറ്റ് വ്യാജവാര്‍ത്ത നിര്‍മിച്ചു; തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചു; സിന്ധു സൂര്യകുമാറടക്കം ആറ് പ്രതികള്‍; കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്

എതിർ ടീം ആണെങ്കിലും അയാളുടെ ഉപദേശം എന്നെ സഹായിച്ചു, അദ്ദേഹം പറഞ്ഞത് പോലെയാണ് ഞാൻ കളിച്ചത്: വെങ്കിടേഷ് അയ്യർ